KeralaNEWS

കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ

എസ്‌എല്ലിലെ (ISL 2021-22) രണ്ടാംപാദ സെമിഫൈനലില്‍ ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരെ സമനില നേടി കേരളാ ബ്ലാസ്റ്റേഴ്സ് ഫൈനലിൽ കടന്നു.മത്സരത്തിന്റെ  ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ ഒരു ഗോൾ വഴങ്ങി 1-1 സമനില നേടുകയായിരുന്നു.ആദ്യപാദ സെമി ഫൈനൽ മത്സരത്തിൽ നേടിയ 1-0 വിജയത്തോടെ 2-1 എന്ന നിലയിലാണ് ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ പ്രവേശനം.
.പതിനെട്ടാം മിനിറ്റില്‍ ബോക്സിന് പുറത്തു നിന്ന് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. ആദ്യപാദത്തില്‍ ഒരു ഗോള്‍ ലീഡുള്ള ബ്ലാസ്റ്റേഴ്സിന് ഇതോടെ രണ്ട് ഗോളിന്‍റെ  ലീഡായി.എന്നാൽ രണ്ടാം പകുതിയിൽ ജംഷഡ്പൂർ ഒരു ഗോൾ തിരിച്ചടിക്കുകയായിരുന്നു.

Back to top button
error: