Month: March 2022
-
India
തെരഞ്ഞെടുപ്പ് പരാജയം പി സി സി അധ്യക്ഷന്‍മാരുടെ തലയില്‍ കെട്ടിവെക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം
5 സംസ്ഥാനങ്ങളിലെ കനത്ത പരാജയത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് പരാജയം പി സി സി അധ്യക്ഷന്‍മാരുടെ തലയില്‍ കെട്ടിവെക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. പരാജയം നേരിട്ട 5 സംസ്ഥാനങ്ങളിലെ പി സി സി അധ്യക്ഷന്‍മാരുടെ രാജി സോണിയ ഗാന്ധി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പരാജയത്തില്‍ അച്ചടക്ക നടപടി എന്ന രീതിയിലാണ് പി സി സി അധ്യക്ഷന്‍മാരോട് രാജി അവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളിലെ പി സി സി അധ്യക്ഷന്‍മാര്‍ രാജിവെയ്ക്കാന്‍ തീരുമാനമായി. അതേസമയം കോൺഗ്രസ്സിലെ നേതൃനിര മാറണമെന്ന് കോൺഗ്രസ്സിൽ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാൽ ഗാന്ധി കുടുംബം തന്നെ നേതൃത്വത്തില്‍ തുടരും എന്നാണ് ഇപ്പോൾ ഉള്ള തീരുമാനം
Read More » -
India
തെരഞ്ഞെടുപ്പ് പരാജയം പി സി സി അധ്യക്ഷന്‍മാരുടെ തലയില്‍ കെട്ടിവെക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം
5 സംസ്ഥാനങ്ങളിലെ കനത്ത പരാജയത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് പരാജയം പി സി സി അധ്യക്ഷന്‍മാരുടെ തലയില്‍ കെട്ടിവെക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. പരാജയം നേരിട്ട 5 സംസ്ഥാനങ്ങളിലെ പി സി സി അധ്യക്ഷന്‍മാരുടെ രാജി സോണിയ ഗാന്ധി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പരാജയത്തില്‍ അച്ചടക്ക നടപടി എന്ന രീതിയിലാണ് പി സി സി അധ്യക്ഷന്‍മാരോട് രാജി അവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളിലെ പി സി സി അധ്യക്ഷന്‍മാര്‍ രാജിവെയ്ക്കാന്‍ തീരുമാനമായി. അതേസമയം കോൺഗ്രസ്സിലെ നേതൃനിര മാറണമെന്ന് കോൺഗ്രസ്സിൽ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാൽ ഗാന്ധി കുടുംബം തന്നെ നേതൃത്വത്തില്‍ തുടരും എന്നാണ് ഇപ്പോൾ ഉള്ള തീരുമാനം
Read More » -
Kerala
കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ
ഐഎസ്‌എല്ലിലെ (ISL 2021-22) രണ്ടാംപാദ സെമിഫൈനലില്‍ ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍.പതിനെട്ടാം മിനിറ്റില്‍ ബോക്സിന് പുറത്തു നിന്ന് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. ആദ്യപാദത്തില്‍ ഒരു ഗോള്‍ ലീഡുള്ള ബ്ലാസ്റ്റേഴ്സിന് ഇതോടെ രണ്ട് ഗോളിന്‍റെ ലീഡായി. കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ വിജയഗോൾ നേടിയ സഹല്‍ അബ്ദുള്‍ സമദ് ഇന്നത്തെ മത്സരത്തിൽ ടീമിൽ ഇടം നേടിയിട്ടില്ല.പരിശീലനത്തിൽ പരിക്കേറ്റതായാണ് വിവരം.ആദ്യ പകുതില്‍ കുറഞ്ഞത് മൂന്ന് ഗോളിനെങ്കിലും മുന്നിലെത്തേണ്ടതായിരുന്നു ബ്ലാസ്റ്റേഴ്സ്.
Read More » -
Health
അമിതമായി വെള്ളം കുടിക്കുന്നത് നല്ലതാണോ?
വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. നമ്മുടെ ശരീരത്തിലെ പല രോഗങ്ങളേയും പമ്പകടത്താന്‍ വെള്ളം കുടികൊണ്ട് സാധിക്കും. എന്നാല്‍ അതും അധികമായാല്‍ ശരീരത്തിന് ദോഷമായാണ് സംഭിവിക്കുക. ആവശ്യത്തില്‍ അധികം വെള്ളം കുടിച്ചാല്‍ പാര്‍ശ്വഫലങ്ങളുമുണ്ടാകും. ചിലര്‍ അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തെ ഓവര്‍ ഹൈഡ്രേറ്റഡ് അവസ്ഥയില്‍ എത്തിക്കും. ഇത് ശരീരത്തിന് ദോഷമാണ്. നിങ്ങളുടെ ശരീരത്തില്‍ ജലാംശം കൂടുതലാണോ എന്ന് ശരീരം തന്നെ നിങ്ങള്‍ക്ക് പറഞ്ഞ് തരും. മൂത്രത്തിന്റെ നിറം ഇളം മഞ്ഞ നിറമാണ്. എന്നാല്‍ ചിലപ്പോള്‍ നിറമില്ലാത്ത അവസ്ഥയിലേക്ക് പോകാം. അതിനര്‍ത്ഥം നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ വെള്ളം ഉണ്ടെന്നാണ്. വെള്ളം കുടിക്കുന്നത് കൂടുതലാണെങ്കില്‍ ഇടയ്ക്കിടെ മൂത്രം ഒഴിക്കാന്‍ തോന്നും.കടുത്ത മഞ്ഞ നിറമാണെങ്കില്‍ വെള്ളം കുടിക്കുന്നത് കുറവാണെന്നാണ് അര്‍ത്ഥം. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തില്‍ ആവശ്യത്തിലധികം ജലാംശം ഉണ്ടാക്കും. ഇത് തലവേദന, പേശി വീക്കം, ക്ഷീണം എന്നിവയ്ക്ക് കാരണമാകും. അധികവെള്ളം ശരീരത്തിലെ സോഡിയം ലെവല്‍ താഴ്ന്ന് പോകുന്നതിന് കാരണമാകും.ആരോഗ്യമുള്ള വ്യക്തി 9 മുതല്‍…
Read More » -
India
വില കത്തി കയറുന്നു; ജനം വലയും
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group മുംബൈ: ചായ, കാപ്പി, പാല്‍, ന്യൂഡില്‍സ് പോലുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂടുന്നു. ഉപഭോക്തൃ ഉല്‍പ്പന്ന നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡും (എച്ച്.യു.എല്‍) നെസ്ലെയും ഇതോടകം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കു കഴിച്ചു. മേഖലയിലെ പ്രമുഖരുടെ നീക്കം മറ്റു നിര്‍മാതാക്കളും തുടര്‍ന്നേക്കുമെന്നാണു വിലയിരുത്തല്‍. സാമ്പിള്‍ പായ്ക്കുകള്‍ മുതലുള്ള ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന ഹോട്ടലുകളെയും ചെറുകിട സംരംഭങ്ങളെയും ബാധിക്കുമെന്നും വിലയിരുത്തുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ബ്രൂ കോഫീ സാമ്പിളുകളുടെ വരെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. അമൂലും കഴിഞ്ഞ ദിവസം പാല്‍ വില കൂട്ടിയിരുന്നു. ബ്രൂ കോഫി പൗഡറിന്റെ വില 3 മുതല്‍ 7 ശതമാനം വരെ വര്‍ധിപ്പിച്ചു. ബ്രൂ ഗോള്‍ഡ് കോഫി ജാറുകള്‍ക്ക് മൂന്ന് മുതല്‍ നാല് ശതമാനം വരെയും ബ്രൂ ഇന്‍സ്റ്റന്റ് കോഫി പൗച്ചുകള്‍ക്ക് 3 മുതല്‍ 6.66 ശതമാനം വരെയും വില വര്‍ധിപ്പിച്ചു. അതേസമയം, താജ്മഹല്‍ ചായയുടെ വിലയും…
Read More » -
Business
ആപ്പിള്‍ ‘കുബുദ്ധി’യിലൂടെ ലാഭിച്ചത് 50,000 കോടി രൂപ
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group മുംബൈ: 2020ലെ ഉല്‍പ്പന്ന അവതരണ പരിപാടിയിലാണ് യുഎസ് ടെക് ഭീമനായ ആപ്പിള്‍, ഐഫോണ്‍ ബോക്‌സുകളില്‍ നിന്നു ചാര്‍ജറുകള്‍ ഒഴിവാക്കുകയാണെന്നു വ്യക്തമാക്കിയത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആപ്പിള്‍ നടത്തിയ പ്രഖ്യാപനം ഏറെ പഴികേട്ടിരുന്നു. ചെലവ് കുറയ്ക്കാനുള്ള കമ്പനിയുടെ തന്ത്രമായിരുന്നു ഇതെന്നു വ്യക്തമാക്കുന്നതാണ് നിലവില്‍ പുറത്തുവരുന്ന കണക്കുകള്‍. പദ്ധതി പ്രഖ്യാപിച്ച് ഏതാണ്ട് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍, ബോക്‌സില്‍ നിന്ന് ചാര്‍ജിങ് ബ്രിക്ക് നീക്കം ചെയ്തതിലൂടെ ആപ്പിള്‍ അഞ്ചു ബില്യണ്‍ പൗണ്ട് (50,000 കോടിയിലധികം രൂപ) ലാഭിച്ചതായാണ് വിവരം. ഡെയ്‌ലി മെയിലാണ് ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പുതിയ ഉപകരണങ്ങളുടെ വില മുന്‍ തലമുറ ഉല്‍പ്പന്നങ്ങള്‍ക്ക് സമാനമായി നിലനിര്‍ത്തിയതുവഴി, ആപ്പിള്‍ അതിന്റെ നേട്ടങ്ങളും ലാഭവും ഉപയോക്താക്കള്‍ക്കു കൈമാറിയില്ല. ചാര്‍ജറുകള്‍, ഇയര്‍ പോഡുകള്‍ എന്നിവ ഒഴിവാക്കിയതിനൊപ്പം ഫോണുകള്‍ വിപണിയില്‍ എത്തിക്കുന്ന ബോക്‌സുകളുടെ വലിപ്പം കുറച്ചും കമ്പനിക്കു നേട്ടമുണ്ടാക്കാനായി. ബോക്‌സുകളുടെ വലിപ്പം കുറയ്ക്കാന്‍ സാധിച്ചതുവഴി കയറ്റുമതിയിലാണു കമ്പനി…
Read More » -
Crime
ലൈംഗിക പീഡനക്കേസ്: ടാറ്റൂ ആര്‍ട്ടിസ്റ്റ് പി.എസ്. സുജീഷിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group കൊച്ചി: ടാറ്റൂ ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ ടാറ്റൂ ആര്‍ട്ടിസ്റ്റ് പി.എസ്. സുജീഷിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തെളിവെടുപ്പ് നടത്താനാണ് കസ്റ്റഡിയില്‍ നല്‍കിയത്. ഒരു വിദേശ വനിത ഉള്‍പ്പെടെ ഏഴ് യുവതികളാണ് ഇയാള്‍ക്കെതിരേ ലൈംഗിക പീഡന പരാതി നല്‍കിയത്. ടാറ്റു ചെയ്യുന്നതിന്റെ മറവിലുള്ള ലൈംഗിക അതിക്രമങ്ങളില്‍ ഒരോ ദിവസവും പുറത്ത് വരുന്നത് പുതിയ വെളിപ്പെടുത്തലുകള്‍. 2019ലാണ് വിദേശ വനിതക്ക് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നത്. കൊച്ചിയിലെ കോളജില്‍ വിദ്യാര്‍ത്ഥിനിയായിരിക്കേ, ഇന്‍ക്‌ഫെക്ടഡ് സ്റ്റുഡിയോവില്‍വച്ച് സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. യൂത്ത് എക്‌സേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി കൊച്ചിയിലെ കോളജില്‍ ബിരുദത്തിന് പഠിക്കുകയായിരുന്നു ഈ യുവതി. വീഡിയോ കോണ്‍ഫ്രന്‍സിലൂടെ വനിതയുടെ വിശദമായി മൊഴി രേഖപ്പെടുത്തുമെന്ന് കമ്മിഷണര്‍ അറിയിച്ചിരുന്നു. ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Read More » -
Kerala
ഫൈനലിലേക്കുള്ള വഴിയില്‍ ബ്ലാസ്റ്റേഴ്‌സിന് 90 മിനിറ്റിന്‍റെ ദൂരം മാത്രം
ആറ് വര്‍ഷത്തിന് ശേഷം ഫൈനല്‍ കളിക്കുക എന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യത്തിലേക്ക് വെറും 90 മിനിറ്റ് ദൂരം.ഐഎസ്‌എല്ലിലെ രണ്ടാംപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സും ജംഷഡ്‌പൂര്‍ എഫ്‌സിയും തമ്മിൽ ഏതാനും നിമിഷങ്ങൾക്കകം ഏറ്റുമുട്ടും ഗോവയില്‍ രാത്രി 7.30നാണ് മത്സരം.ആദ്യപാദ സെമിയില്‍ 1-0 ന് വിജയിച്ചതിന്‍റെ മേല്‍ക്കൈ ബ്ലാസ്റ്റേഴ്‌സിനുണ്ട്.38-ാം മിനുറ്റില്‍ അല്‍വാരോ വാസ്‌ക്വേസിന്‍റെ അസിസ്റ്റില്‍ മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദിന്‍റെ വകയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ വിജയഗോള്‍. അല്‍വാരോ വാസ്ക്വേസ്, അഡ്രിയാന്‍ ലൂണ, ഹോര്‍ഗെ പെരേര ഡിയാസ്, സഹല്‍ അബ്ദുള്‍ സമദ്- ഏത് പ്രതിരോധക്കോട്ടയും പൊളിക്കാനുള്ള കരുത്തുണ്ട് ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റത്തിന്.ലെസ്കോവിച്ചും ഖാബ്രയും ഹോര്‍മിപാമും ചേര്‍ന്നുള്ള പ്രതിരോധവും ഭദ്രം.മഞ്ഞപ്പടയുടെ മാസ്റ്റര്‍ ഇവാന്‍ വുകോമനോവിച്ചിന്‍റെ തന്ത്രങ്ങള്‍ കൂടിയാകുമ്ബോള്‍ ജംഷഡ്പൂരിന് കാര്യങ്ങള്‍ എളുപ്പമാകില്ല.നേരത്തെ രണ്ട് തവണ സെമിയിലെത്തിയപ്പോഴും തോറ്റിട്ടില്ലെന്ന ചരിത്രവും ബ്ലാസ്റ്റേഴ്സിന് കരുത്താകും. മറുവശത്ത് ആദ്യ ഫൈനലാണ് ജംഷഡ്പൂരിന്‍റെ ലക്ഷ്യം.ആധികാരിക ജയത്തോടെ ലീഗിലെ വിന്നേഴ്സ് ഷീല്‍ഡ് സ്വന്തമാക്കിയ ജംഷഡ്പൂരിനെ എഴുതിത്തള്ളാനാവില്ല.ഋതിക് ദാസ്, ഡാനിയേല്‍ ചീമ, ഗ്രെഗ് സ്റ്റുവര്‍ട്ട്…
Read More » -
NEWS
വിശ്വാസത്തിന്റെ പേരില്‍ നൂല്‍ ബന്ധം പോലുമില്ലാതെ പൂര്‍ണ്ണ നഗ്നരായി സന്യാസിമാര്‍ സഞ്ചലനവും നീരാട്ടും നടത്തുന്ന രാജ്യമാണ് നമ്മുടേത്:കെ ടി ജലീൽ
വിശ്വാസത്തിന്റെ പേരില്‍ നൂല്‍ ബന്ധം പോലുമില്ലാതെ പൂര്‍ണ്ണ നഗ്നരായി സന്യാസിമാര്‍ സഞ്ചലനവും നീരാട്ടും നടത്തുന്ന രാജ്യമാണ് നമ്മുടേതെന്ന് ഹിജാബ് വിവാദത്തിൽ കെ ടി ജലീൽ. അതവരുടെ വിശ്വാസമാണ്. ആര്‍ക്കും അതില്‍ പരാതി തോന്നേണ്ട കാര്യമില്ല. എന്നാല്‍ സ്വന്ത ഇഷ്ട പ്രകാരവും വിശ്വാസ പ്രകാരവും ശരീര ഭാഗങ്ങള്‍ മറച്ച് വസ്ത്രം ധരിച്ചതിന്റെ പേരില്‍ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നത് എന്തുമാത്രം വേദനാജനകമാണെന്ന് അദ്ദേഹം ചോദിച്ചു. ഭക്ഷണത്തില്‍ തുടങ്ങിയ പാര്‍ശ്വവല്‍ക്കരണം വസ്ത്രത്തിലേക്കും പതുക്കെ പ്രവേശിക്കുകയാണ്.അടുത്തത് ആരാധനാനുഷ്ഠാനങ്ങളുടെ ഏകീകരണമെന്ന വിചിത്ര വാദമാകും ഉയര്‍ത്തപ്പെടുക.അതിനവര്‍ കേട്ടാല്‍ ത്രസിപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരേ ഭക്ഷണം, ഒരു രാജ്യം ഒരു നികുതി, ഒരു രാജ്യം ഒരു സംസ്കാരം, ഒരു രാജ്യം ഒറ്റ കലാരൂപം, ഒരു രാജ്യം ഒരേ മതം, ഒരു രാജ്യം ഒരൊറ്റ വസ്ത്രധാരണം, ഒരു രാഷ്ട്രം ഒരു ഭാഷ, അങ്ങിനെ പോകും ഉല്‍ഗ്രഥന പ്രേമികളുടെ തട്ടുപൊളിപ്പന്‍ പ്രഖ്യാപനങ്ങള്‍. …
Read More » -
Kerala
മീഡിയ വൺ വിലക്കിന് സുപ്രീംകോടതിയുടെ സ്റ്റേ
ന്യൂഡല്‍ഹി: മീഡിയവണ്‍ സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ ഇടക്കാല സ്‌റ്റേ.അടുത്ത ഉത്തരവ് വരെ പ്രവര്‍ത്തനം തുടരാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മീഡിയവണ്‍ സംപ്രേഷണ വിലക്ക് ശരിവച്ച കേരള ഹൈക്കോടതി വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹർജിക്ക് പുറമെ കേരള പത്രപ്രവര്‍ത്തക യൂണിയനുവേണ്ടി ജനറല്‍ സെക്രട്ടറി ഇ.എസ്. സുഭാഷും ചാനലിലെ ജീവനക്കാര്‍ക്കുവേണ്ടി എഡിറ്റര്‍ പ്രമോദ് രാമനും കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.
Read More »