Crime

മലപ്പുറത്ത് വീണ്ടും കുഴല്‍പ്പണ വേട്ട; പിടിച്ചെടുത്തത് മൂന്ന് കോടിയിലേറെ രൂപ, രണ്ടുപേര്‍ പിടിയില്‍

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

മലപ്പുറം: മലപ്പുറത്ത് വീണ്ടും കുഴല്‍പ്പണ വേട്ട. വളാഞ്ചേരി-പട്ടാമ്പി റോഡില്‍ വാഹനപരിശോധനയ്ക്കിടെയാണ് ചൊവ്വാഴ്ച മൂന്ന് കോടിയിലേറെ രൂപയുടെ കുഴല്‍പ്പണം പിടിച്ചെടുത്തത്. സംഭവത്തില്‍ വേങ്ങര സ്വദേശി ഹംസ, കൊളത്തൂര്‍ സ്വദേശി സഹദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

Signature-ad

പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വളാഞ്ചേരി-പട്ടാമ്പി റോഡില്‍ വാഹനപരിശോധന നടത്തിയത്. ഇതിനിടെയാണ് പ്രതികള്‍ രേഖകളില്ലാത്ത കോടിക്കണക്കിന് രൂപയുമായി വാഹനത്തില്‍വന്നത്. വാഹനത്തിനകത്ത് മൂന്ന് രഹസ്യ അറകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. ഇതിന്റെ ഉറവിടത്തെക്കുറിച്ചും പണം ആര്‍ക്ക് നല്‍കാന്‍ വേണ്ടിയാണ് എത്തിച്ചത് എന്നതിനെക്കുറിച്ചും പോലീസ് വിശദമായി അന്വേഷിച്ചുവരുകയാണ്.

ഒരാഴ്ചയ്ക്കിടെ എട്ടുകോടി രൂപയുടെ കുഴല്‍പ്പണമാണ് മലപ്പുറം ജില്ലയില്‍നിന്ന് പിടികൂടിയത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും കുഴല്‍പ്പണ മാഫിയ ജില്ലയില്‍ പിടിമുറുക്കുന്നതായാണ് സൂചന. കുഴല്‍പ്പണ കടത്തിന് നിരവധി ഏജന്റുമാര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായും വിവരങ്ങളുണ്ട്.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: