KeralaNEWS

മകളെ യാത്രയ്ക്കാൻ എത്തിയ പിതാവ് ട്രെയിനിൽ നിന്നും വീണ് മരിച്ചു

ങ്ങനാശേരി: മകളെ യാത്രയാക്കാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പിതാവ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണു മരിച്ചു.വിമുക്ത ഭടൻ ചങ്ങനാശേരി വടക്കേക്കര പാലാത്ര അലക്‌സ് (62) ആണ് മരിച്ചത്.വൈകിട്ട് നാലരയോടെ ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.സംഭവം കണ്ട് ട്രെയിനില്‍നിന്നു പുറത്തേക്കു ചാടിയ മകള്‍ക്കും പരുക്കേറ്റു.

 

കൊച്ചി രാജഗിരി എന്‍ജിനീയറിങ് കോളജില്‍ മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ അന്‍സയെ (21) യാത്രയാക്കാനാണ് പിതാവ് അലക്‌സ് എത്തിയത്.കന്യാകുമാരി ബെംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസിന്റെ എസ് 4 കോച്ചില്‍ മകളെ കയറ്റിയ ശേഷം ട്രെയിനില്‍നിന്ന് ഇറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിന് ഇടയിലേക്കു വീഴുകയായിരുന്നു.

Back to top button
error: