Month: March 2022
-
Kerala
ആഗ്രാ പേഡ അനായാസം വീട്ടിൽ ഉണ്ടാക്കാം
ഡൽഹിയിലേക്കുള്ള തീവണ്ടി യാത്രകളിൽ നമ്മൾ സ്ഥിരമായി കാണുന്ന ഒന്നാണ് ആഗ്ര പേഡ (പേട്ട).ആന്ധ്ര മുതൽ അങ്ങോട്ട് ഇത് കിട്ടുമെങ്കിലും ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്നത് ആഗ്ര, മധുര സ്റ്റേഷനുകളിലാണ്.കേരളത്തിൽ സുലഭമായ കുമ്പളങ്ങയാണ് ഇതിലെ പ്രധാന ചേരുവയെന്ന് പക്ഷെ നമ്മളിൽ പലർക്കും അറിയുകയുമില്ല.കറിവയ്ക്കാൻ ഉപയോഗിക്കുന്നതല്ലാതെ കുമ്പളങ്ങ കൊണ്ടുള്ള മറ്റു വിഭവങ്ങളിലേക്കു നമ്മളിതുവരെ ശ്രദ്ധകൊടുത്തിട്ടില്ല.ശ്രമിച്ചാൽ നമ്മൾക്കും ഇത് വീട്ടിൽ തന്നെ ഉണ്ടാക്കി മാർക്കറ്റിൽ എത്തിക്കാവുന്നതേയുള്ളൂ.കുമ്പളങ്ങ കൊണ്ട് ആരെയും കൊതിപ്പിക്കുന്ന ആഗ്ര പേഡ എങ്ങനെയുണ്ടാക്കാം എന്നു നോക്കാം. ആവശ്യമുള്ള സാധനങ്ങൾ… കുമ്പളങ്ങ – അരക്കിലോ പഞ്ചസാര– 400 ഗ്രാം ചുണ്ണാമ്പ് –1/2 ടീസ്പൂൺ ഏലക്കായ് –3 എണ്ണം കുമ്പളങ്ങ തൊലി കളഞ്ഞ് വലുപ്പത്തിൽ മുറിച്ചെടുക്കുക.പച്ചനിറം അശേഷം ബാക്കിയുണ്ടാവരുത്.മുറിച്ചു വച്ച കുമ്പള കഷണത്തിൽ ഫോർക്ക് കൊണ്ട് ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കുക.അരലിറ്റർ വെള്ളത്തിൽ ചുണ്ണാമ്പു കലക്കി 12 മണിക്കൂർ കുമ്പളം മുക്കി വയ്ക്കണം. ചുണ്ണാമ്പുവെള്ളത്തിൽ കിടന്ന കുമ്പളത്തിന് കൂടുതൽ വെള്ളനിറം വരികയും ഉറപ്പു കൂടുകയും ചെയ്യും.പിന്നീട് ഈ കഷണങ്ങൾ പച്ചവെള്ളത്തിൽ നന്നായി കഴുകി ചുണ്ണാമ്പു കളഞ്ഞതിനു ശേഷം…
Read More » -
Kerala
‘ദേവീമാഹാത്മ്യം’, സ്വന്തം സ്വർണമാല മോഷണം പോയപ്പോള്‍ പട്ടാഴി ദേവിക്കു മുന്നിൽ തലതല്ലിക്കരഞ്ഞ സുഭദ്രക്ക് വളയൂരി നല്‍കിയ കരുണാമയിയെ ഒടുവിൽ തിരിച്ചറിഞ്ഞു
കൊല്ലം: എല്ലാം പട്ടാഴിഅമ്മയുടെ മായാവിലാസം എന്നാണ് കശുവണ്ടി തൊഴിലാളിയായ സുഭദ്ര ഇപ്പോഴും വിശ്വസിക്കുന്നത്. സ്വന്തം വിയർപ്പൊഴുക്കി സമ്പാദിച്ച രണ്ടു പവൻ തൂക്കമുള്ള സ്വർണമാല പട്ടാഴിക്ഷേത്രത്തില്‍ വച്ച് മോഷണം പോയപ്പോൾ സുഭദ്രയ്ക്കു സഹിക്കാനായില്ല. ‘അമ്മ’യുടെ മുന്നിൽ നിന്ന് അവർ ഹൃദയം പൊട്ടിക്കരഞ്ഞു. എത്ര കാലത്തെ അദ്ധ്വാനത്തിൻ്റെ ഫലമാണ് കള്ളൻ കവർന്നു കൊണ്ടു പോയത്…? പക്ഷേ സുഭദ്രയുടെ ആത്മവിലാപം കാരുണ്യ മൂർത്തിയായ ‘അമ്മ’ തിരിച്ചറിഞ്ഞു. മുന്നിൽ പ്രത്യക്ഷപ്പെട്ട ‘ദേവി’ സ്വന്തം കയ്യിൽ കിടന്ന രണ്ടു വളകൾ ഊരി സുഭദ്രയ്ക്കു സമ്മാനിച്ചു. “സങ്കടപ്പെടേണ്ട… ഇത് വിറ്റ് മാല വാങ്ങി അണിഞ്ഞു കൊണ്ട് ദേവിക്ക് മുന്നില്‍ വന്ന് പ്രാര്‍ത്ഥിക്കണം, കേട്ടോ…” സ്വപ്നമോ സത്യമോ എന്ന് തിരിച്ചറിയാതെ സുഭദ്ര വിസ്മയിച്ചു നിൽക്കെ ആ കരുണാമയി അപ്രത്യക്ഷയായി. കൊട്ടാരക്കര പട്ടാഴിക്ഷേത്രത്തില്‍ തൻ്റെ സ്വർണമാല മോഷണം പോയപ്പോള്‍ കരഞ്ഞുനിലവിളിച്ച മൈലം പള്ളിക്കൽ മങ്ങാട്ട് വീട്ടിൽ സുഭദ്രയ്ക്കു സ്വന്തം സ്വർണവളകൾ ഊരിനൽകിയ ‘അജ്ഞാത സ്ത്രീ’ ആരെന്നുള്ള അന്വേഷണമായിരുന്നു പിന്നെ. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.…
Read More » -
Crime
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി അതിജീവിത
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി അതിജീവിത. ദിലീപിന്റെ അഭിഭാഷകന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതിയുടെ അഭിഭാഷകന്‍ ശ്രമിക്കുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. കേസ് അട്ടിമറിക്കാന്‍ പ്രതിയുടെ അഭിഭാഷകന്‍ ശ്രമിക്കുന്നുവെന്നതിന്റെ തെളിവുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ രണ്ട് കേസുകള്‍ നിലനില്‍ക്കുകയും അന്വേഷണം പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അതിജീവിത പരാതിയുമായി ബാര്‍ കൗണ്‍സിലിനുമുന്നില്‍ എത്തിയിരിക്കുന്നത്. അടിയന്തരമായി ബാര്‍ കൗണ്‍സില്‍ സംഭവത്തില്‍ ഇടപെടണമെന്നും അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അതിജീവിത ആവശ്യപ്പെടുന്നു. നേരത്തെ കേസിലെ 21 സാക്ഷികള്‍ കൂറുമാറിയിരുന്നു. ഇതില്‍ അഭിഭാഷകര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് പൊലീസിന് ബോധ്യമായിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുമുണ്ട്.
Read More » -
Kerala
എന്താണ് ത്രെഡ് കൗണ്ട്?
ഏറ്റവും കുഞ്ഞത് 200 ത്രെഡ് കൗണ്ടെങ്കിലും ഉള്ള ബെഡ് ഷീറ്റുകളായിരിക്കും നമ്മൾ വാങ്ങുക.പക്ഷെ ത്രെഡ് കൗണ്ടിനെപ്പറ്റി നമുക്കൊട്ട് അറിയുകയുമില്ല.200 ത്രെഡ് കൗണ്ടിൽ കുറവുള്ളത് അത്ര മൃദുത്വമുള്ളത് ആയിരിക്കില്ല.മാത്രമല്ല, 200 ത്രെഡ് കൌണ്ട് ഉള്ളവ നമുക്ക് ഒരുമാതിരി സുഖപ്രദമായ ഉറക്കം തരും.അതിന് മുകളിലോട്ടു 1000 ത്രെഡ് കൗണ്ട് കണക്കാക്കിയ ഷീറ്റുകളാണ് ബെഡ് ഷീറ്റുകളുടെ രാജാവ്.400 മുതൽ 600 ത്രെഡ് കൌണ്ട് വരെയുമോ അല്ലെങ്കിൽ 300-ലധികം ത്രെഡ് കൗണ്ട് ഉണ്ടായിരിക്കുന്നതും നിങ്ങളുടെ ബെഡ് ഷീറ്റുകൾക്ക് ഏറ്റവും അഭികാമ്യമായ ഓപ്ഷനാണ്. ഷീറ്റുകളുടെ ഗുണനിലവാരവും ഷീറ്റുകളുടെ ലൈഫ് സ്‌പാനും വിലയിരുത്താൻ ഇത് നിങ്ങളെ സഹായിക്കും. ഒരു ത്രെഡ് കൗണ്ട് എന്താണെന്ന് മനസ്സിലാക്കുന്നതിന് മുമ്പ്, ഒരു തുണി എങ്ങനെ നിർമ്മിക്കാമെന്ന് നമുക്ക് വിശദീകരിക്കാം.പരുത്തി ഒരു തുണിയായി മാറുന്നതിന് മുമ്പ് രണ്ട് പ്രക്രിയകളിലൂടെ കടന്നുപോകുന്നു. ആദ്യത്തെ പ്രക്രിയ സ്പിന്നിംഗും രണ്ടാമത്തെ പ്രക്രിയ നെയ്ത്തുമാണ് (spinning & weaving). അസംസ്കൃത പരുത്തി പരുത്തി നൂലുകളാക്കി മാറ്റുന്ന പ്രക്രിയയാണ് സ്പിന്നിംഗ്. നെയ്ത്ത് എന്നത്…
Read More » -
NEWS
റഷ്യയ്‌ക്കെതിരായി യുക്രെയ്ന്‍ നല്‍കിയ കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്നുണ്ടാകും
യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശം മൂന്നാഴ്ച പിന്നിടുമ്പോള്‍ റഷ്യയ്‌ക്കെതിരായി യുക്രെയ്ന്‍ നല്‍കിയ കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്നുണ്ടാകും. റഷ്യന്‍ അധിനിവേശത്തിനെതിരെ യുക്രെയ്ന്‍ നല്‍കിയ പരാതിയില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് വിധി പറയുക. യുക്രെയ്‌നിനെ റഷ്യ ആക്രമിച്ചതിന് തൊട്ടുപിന്നാലെ ആക്രമണം അവസാനിപ്പിക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് യുക്രെയ്ന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. റഷ്യ തങ്ങളുടെ രാജ്യത്തേക്ക് കടന്നുകയറി നിയമവിരുദ്ധമായി യുദ്ധത്തിനെത്തുകയായിരുന്നെന്ന് യുക്രെയ്ന്‍, കോടതിയില്‍ പരാതിപ്പെട്ടു. റഷ്യന്‍ അധീനതയിലുള്ള പ്രദേശങ്ങളില്‍ യുക്രെയ്ന്‍ വംശഹത്യ നടത്തുന്നതാണ് യുദ്ധമുണ്ടാവാന്‍ കാരണമെന്ന് റഷ്യ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതായും കുറ്റപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യുഎന്‍ അംഗരാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കാനായാണ് ഉടമ്പടികളുടെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി രൂപീകരിച്ചത്.
Read More » -
Kerala
ക്രിസ്‍പി ചിക്കൻ ഫ്രൈസ് തയ്യാറാക്കാം
വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് ചിക്കൻ ഫ്രൈസ്.രുചികരമായ ചിക്കൻ ക്രിസ്പി ഫ്രൈസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. വേണ്ട ചേരുവകൾ… ചിക്കൻ ബ്രെസ്റ്റ് 2 എണ്ണം മുളക് പൊടി അര ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് എണ്ണ ആവശ്യത്തിന് ബ്രീഡ് ക്രമ്പ്സ് ആവശ്യത്തിന് മുട്ട 1 എണ്ണം തയ്യാറാക്കുന്ന വിധം… ചിക്കൻ നീളത്തിൽ മുറിക്കുക. ഒരു വിരളിന്റെ വലുപ്പത്തിൽ. ഇനി ഉപ്പും മുളക് പൊടിയും ചേർത്ത് അര…
Read More » -
Kerala
എഴുമറ്റൂരിലെ ഏദൻ തോട്ടം
മല്ലപ്പള്ളി: ആയിരത്തിൽപരം ഫലങ്ങൾ ലഭിക്കുന്ന ഒരു ഏദൻ തോട്ടം മല്ലപ്പള്ളിക്കടുത്ത് എഴുമറ്റൂരിലുണ്ട്.വ്യത്യസ്ഥയിനം കായ്ഫലക്കൃഷികളുമായി ഒരു കർഷകൻ.പത്തനംതിട്ട എഴുമറ്റൂർ താന്നിക്കൽ ജോൺസ് വർഗീസ് തന്റെ രണ്ടേക്കറിലാണ് ഒട്ടേറെ ഫലവൃക്ഷങ്ങൾ നട്ടുവളർത്തിയിരിക്കുന്നത്.പുരയിടത്തിൽ ഒരു ഭാഗത്തായി 180 പ്ലാവുകൾ അതിൽ തേൻവരിക്ക, റെഡ് ജാക്ക്, വിയറ്റ്നാം സൂപ്പർ ഏർലി, സിന്ദൂരവരിക്ക, സിദ്ദു, റോസ് വരിക്ക എന്നിവയെ കൂടാതെ വർഷത്തിന്റെ മുക്കാൽ പങ്കും കായ്ഫലം തരുന്ന ഇനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അവ്ക്കാഡോയും റംബുട്ടാനും മാംഗോസ്റ്റിനും അടക്കമുള്ള വിദേശ ഫലങ്ങളും ഗംഗാബോണ്ടം, ചാവക്കാടൻ ഗ്രീൻ, യെലോ 20 20 തുടങ്ങിയ ഇനത്തിലുള്ള തെങ്ങുകൾ, മംഗള, മോഹിത് നഗർ എന്നീ ഇനങ്ങളിലെ അറുന്നൂറിൽപ്പരം കമുക്, 48 കാട്ടുജാതി, സ്വർണമുഖി, പൂവൻ, ഞാലിപ്പൂവൻ, പാളയംകോടൻ, നേന്ത്രൻ തുടങ്ങിയ വാഴയിനങ്ങൾക്കൊപ്പം ഔഷധയിനത്തിലുള്ള കദളിയും ഉൾപ്പെടുത്തി ഹരിതവനം തീർത്തിരിക്കുകയാണ് ജോൺസ് വർഗീസ് ഇവിടെ. മരച്ചീനി, ചേന, ചേമ്പ്, ഇഞ്ചിയും, കസ്തൂരി മഞ്ഞൾ തുടങ്ങിയവ വിളവെത്തിനിൽക്കുന്നു.കാച്ചിലിലെ രാജാവയ അപൂർവ ഇനമായ വെള്ള കടുവാകയ്യൻ കാച്ചിലും പുരയിടത്തിൽ പടരുന്നുണ്ട്.ചാണകവും…
Read More » -
Kerala
നെറ്റ് ഓഫ് ചെയ്യാതെ വാട്ട്സ് ആപ്പ് മാത്രം ഓഫ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം
വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് വളരെ ഉപകരിക്കുന്ന ഒരു ചെറിയ ട്രിക്ക് ആണ് പരിചയപ്പെടുത്തുന്നത്.നിങ്ങളുടെ സ്മാർട്ട് ഫോണുകളിലെ ഇന്റർനെറ്റ് ഓഫ് ചെയ്യാതെ വാട്ട്സ് ആപ്പ് മാത്രമായി നിങ്ങൾക്ക് ഓഫ് ചെയ്യുവാൻ സാധിക്കും.നിങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാം ,എന്നാൽ വാട്ട്സ് ആപ്പിൽ ഓൺലൈനിൽ വരാനും പാടില്ല എന്ന് നിർബന്ധമുള്ളവർക്ക് ഇത് ഉപകാരപ്പെടുന്നതാണ്. വാട്ട്സ് ആപ്പ് മാത്രം ഓഫ് ചെയ്യുന്നതിന് പ്ലേ സ്റ്റോറിൽ നിന്നും പോസ് ഇറ്റ് എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്.ഇത് വഴി ഇത്തരത്തിൽ നിങ്ങൾക്ക് മൊബൈൽ ഡാറ്റ ഓഫ് ചെയ്യാതെ തന്നെ വാട്ട്സ് ആപ്പ് ഓഫ് ആകുവാൻ സാധിക്കുന്നതാണ്.എന്നാൽ ഇത്തരത്തിൽ തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ അത് സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഡൗൺലോഡ് ചെയ്യുക. അതേപോലെ നിങ്ങളുടെ വാട്ട്സ് ആപ്പ് നമ്പറുകൾ ഇപ്പോൾ ഹൈഡ് ചെയ്തുകൊണ്ട് തന്നെ നിങ്ങൾക്ക് വാട്ട്സ് ആപ്പ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്.അത്തരത്തിൽ നമ്പറുകൾ ഹൈഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷൻ ആണ് ടെസ്റ്റ്ന.ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങളുടെ ഫോൺ നമ്പറുകൾ ഹൈഡ്…
Read More » -
Kerala
ഓർമ്മക്കുറവ് പരിഹരിക്കാൻ ഇത് മറക്കരുത്
ഓര്‍മക്കുറവു പരിഹരിക്കാന്‍ കടുംപച്ച ഇലക്കറികള്‍ കഴിക്കാം ഓര്‍മക്കുറവ്, ശ്രദ്ധകേന്ദ്രീകരിക്കാനുള്ള തടസ്സം എന്നിവ കുട്ടികളിലും മുതിര്‍ന്നവരിലും വളരെ കൂടുതലാണ്. മാത്രമല്ല അല്‍സ്ഹൈമര്‍ പോലുള്ള മറവിരോഗങ്ങളും വാര്‍ധക്യത്തിനു മുമ്പുതന്നെ എത്തുന്നു. പല പോഷകങ്ങള്‍ക്കും ഈ അവസ്ഥകള്‍ കുറയ്ക്കാനോ ഇല്ലാതാക്കാനോ സാധിക്കും. ബി വൈറ്റമിനുകളായ കോളിന്‍, തയമിന്‍, ഫോളിക് ആസിഡ് തുടങ്ങിയവയും വൈറ്റമിന്‍ ഡി യും ഒമേഗ 3യുമെല്ലാം ബുദ്ധിക്ഷമതയെ കൂട്ടാനും ബ്രയിന്‍സെല്‍സിന്‍റെ വളര്‍ച്ചയ്ക്കും സഹായിക്കും. ഓര്‍മവേഗം കൂട്ടാന്‍ ബ്രോക്കോളി, ബ്രസല്‍ സ്പ്രൌട്ട്സ് തുടങ്ങിയ കടുംനിറങ്ങളിലെ ഇലവര്‍ഗങ്ങള്‍ക്കും തലച്ചോറിന്‍റെ പ്രവര്‍ത്തനവേഗം മെച്ചപ്പെടുത്താനും ഓര്‍മ വര്‍ധിപ്പിക്കാനും ശേഷിയുണ്ടെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെ ഭക്ഷണത്തില്‍ കടും പച്ചനിറമുള്ള ഇലക്കറികള്‍ വേണ്ടത്ര ഉള്‍പ്പെടുത്തണം. ഫൈറ്റോ കെമിക്കല്‍സ് ധാരാളമടങ്ങിയ സ്ട്രോബെറി, ബട്ടര്‍ഫ്രൂട്ട്, ഓറഞ്ച്, നെല്ലിക്ക, ഗ്രീന്‍ ടീ, പേരയ്ക്ക തുടങ്ങിയവയും തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും കോശങ്ങളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനും സഹായിക്കും. ഒമേഗ 3 വാര്‍ധക്യത്തിലുണ്ടാകുന്ന മറവി രോഗം(ഡിമന്‍ഷ്യ), നാഡി സംബന്ധമായ രോഗങ്ങള്‍ എന്നിവ കുറയ്ക്കാനും സഹായിക്കും. വൈറ്റമിന്‍ ഡിയ്ക്ക് ഓര്‍മയും…
Read More » -
India
പഞ്ചാബ് മുഖ്യമന്ത്രിയായി എഎപി നേതാവ് ഭഗവന്ത് മാൻ ഇന്നു സത്യപ്രതിജ്ഞ ചെയ്യും
പഞ്ചാബ് മുഖ്യമന്ത്രിയായി എഎപി നേതാവ് ഭഗവന്ത് മാൻ ഇന്നു സത്യപ്രതിജ്ഞ ചെയ്യും. ധീര രക്തസാക്ഷി ഭഗത്സിംഗിന്റെ ജന്മഗ്രാമമായ ഖത്കർ കലാനിലാണു സത്യപ്രതിജ്ഞ നടക്കുക. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അടക്കം മുതിർന്ന എഎപി നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിനെത്തും. ഇന്നു മാൻ മാത്രമാണു സത്യപ്രതിജ്ഞ ചെയ്യുക. പഞ്ചാബിൽ മുഖ്യമന്ത്രിയടക്കം 18 മന്ത്രിമാർ ആകാം. 117 അംഗ നിയമസഭയിൽ എഎപിക്ക് 92 അംഗങ്ങളുണ്ട്.
Read More »