ഡൽഹിയിലേക്കുള്ള തീവണ്ടി യാത്രകളിൽ നമ്മൾ സ്ഥിരമായി കാണുന്ന ഒന്നാണ് ആഗ്ര പേഡ (പേട്ട).ആന്ധ്ര മുതൽ അങ്ങോട്ട് ഇത് കിട്ടുമെങ്കിലും ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്നത് ആഗ്ര, മധുര സ്റ്റേഷനുകളിലാണ്.കേരളത്തിൽ സുലഭമായ കുമ്പളങ്ങയാണ് ഇതിലെ പ്രധാന ചേരുവയെന്ന് പക്ഷെ നമ്മളിൽ പലർക്കും അറിയുകയുമില്ല.കറിവയ്ക്കാൻ ഉപയോഗിക്കുന്നതല്ലാതെ കുമ്പളങ്ങ കൊണ്ടുള്ള മറ്റു വിഭവങ്ങളിലേക്കു നമ്മളിതുവരെ ശ്രദ്ധകൊടുത്തിട്ടില്ല.ശ്രമിച് ചാൽ നമ്മൾക്കും ഇത് വീട്ടിൽ തന്നെ ഉണ്ടാക്കി മാർക്കറ്റിൽ എത്തിക്കാവുന്നതേയുള്ളൂ.കുമ് പളങ്ങ കൊണ്ട് ആരെയും കൊതിപ്പിക്കുന്ന ആഗ്ര പേഡ എങ്ങനെയുണ്ടാക്കാം എന്നു നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ…
കുമ്പളങ്ങ – അരക്കിലോ
പഞ്ചസാര– 400 ഗ്രാം
ചുണ്ണാമ്പ് –1/2 ടീസ്പൂൺ
ഏലക്കായ് –3 എണ്ണം
കുമ്പളങ്ങ തൊലി കളഞ്ഞ് വലുപ്പത്തിൽ മുറിച്ചെടുക്കുക.പച്ചനിറം അശേഷം ബാക്കിയുണ്ടാവരുത്.മുറിച്ചു വച്ച കുമ്പള കഷണത്തിൽ ഫോർക്ക് കൊണ്ട് ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കുക.അരലിറ്റർ വെള്ളത്തിൽ ചുണ്ണാമ്പു കലക്കി 12 മണിക്കൂർ കുമ്പളം മുക്കി വയ്ക്കണം. ചുണ്ണാമ്പുവെള്ളത്തിൽ കിടന്ന കുമ്പളത്തിന് കൂടുതൽ വെള്ളനിറം വരികയും ഉറപ്പു കൂടുകയും ചെയ്യും.പിന്നീട് ഈ കഷണങ്ങൾ പച്ചവെള്ളത്തിൽ നന്നായി കഴുകി ചുണ്ണാമ്പു കളഞ്ഞതിനു ശേഷം അരലിറ്റർ വെള്ളത്തിൽ നന്നായി വേവിക്കുക.വെന്ത് മൃദുവായ കുമ്പളക്കഷണങ്ങൾ പഞ്ചസാരപ്പാനിയിലിട്ടു വയ്ക്കാം.പഞ്ചസാരപ്പാനിയുണ്ടാക് കുമ്പോൾത്തന്നെ ഏലക്കാ ചേർത്തുകൊടുക്കണം.പേഡയ്ക്കു നിറം വേണമെങ്കിൽ കുങ്കുമപ്പൂവോ അംഗീകൃത ഫുഡ് കളറോ ഉപയോഗിക്കാം.മൂന്നോ നാലോ മണിക്കൂർ പഞ്ചസാരപ്പാനിയിൽ മുക്കിവച്ച കുമ്പളക്കഷണങ്ങൾ പുറത്തെടുത്തു വച്ച് കട്ടിയായ ശേഷം ഉപയോഗിക്കാം….
കാഴ്ചയിൽ കൽക്കണ്ടത്തെപ്പോലെ ഇരിക്കുന്ന ആഗ്രാ പേഡയെന്ന ആഗ്രയുടെ പെരുമ അങ്ങനെ നമുക്കും അനായാസം ഉണ്ടാക്കാം-ആഗ്രഹം ഉണ്ടെങ്കിൽ !