Month: March 2022

  • Kerala

    കഴുതയെ  ഒരു വിഡ്ഢിത്തത്തിന്റെ  പ്രതീകമായി മാറ്റിയത് ഏത് കഴുതയാണ് ? അറിയാം കഴുതയുടെയും കഴുതപ്പാലിന്റെയും ഗുണങ്ങൾ

    പ്രതികരണം ഒട്ടുമില്ലാതെ ഭാരം ചുമക്കുന്നതിനാൽ കഴുത എന്ന വാക്ക് ബുദ്ധിയില്ലാത്തവൻ എന്നതിന്‌ സമമായി നാം ഉപയോഗിക്കുന്നു.കഴുത ഒരു വിഡ്ഢിത്തത്തിന്റെ  പ്രതീകമായി മാറിയതിന്റെ പിന്നിലെ രഹസ്യം ഇന്നും അജ്ഞാതമാണ്.എത്ര ദുർഘടമായ പാത താണ്ടാനും അതെ പാതകൾ ഓർത്തു തിരിച്ചു വരാനുള്ള പാടവവും, ഏത് ആൾക്കൂട്ടത്തിലും തന്റെ യജമാനനെ കണ്ടെത്താനുള്ള വൈഭവവും ഉണ്ടായിട്ടും ‘കഴുത’ ഇന്നും അവഹേളനത്തിന്റെ പ്രതിരൂപമായി നിലകൊള്ളുന്നു.പരിഹാസ രൂപേണ ഒരാളെ ‘കഴുത’ എന്ന് അഭിസംബോധന ചെയ്യുമ്പോൾ  നിങ്ങൾ ഓർക്കുക കഴുതേയെക്കാൾ ശ്രേഷ്‌ഠമായ മറ്റൊരു മൃഗമില്ലെന്ന സത്യം.പരസ്‍പരം തൊട്ടുരുമ്മി പ്രകൃതിയുടെ സർഗലാവണ്യം ആസ്വാദിച്ചു നടുക്കുന്ന കഴുതകൾ സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ്.യേശുദേവൻ്റെ ജെറുസലേം യാത്രയുടെയും, ക്ലിയോപാട്രയുടെ സൗന്ദര്യ രഹസ്യത്തിലൂടെയും കഴുതയുടെയും കഴുത പാലിന്റെയും മാഹാത്മ്യം ചരിത്രരേഖകൾ വിളിച്ചോതുന്നു. ബുദ്ധിശൂന്യതയുടെയും വിഡ്ഢിത്വത്തിന്റെയും പര്യായമായി നാം കഴുതയെ പരിഗണിക്കാറുണ്ടെങ്കിലും ബൈബിളിൽ കഴുതയ്ക്ക് കൂടുതൽ പ്രാധാന്യമുണ്ട്.പരസ്യജീവിതത്തിന്റെ അവസാനം, പീഡാസഹനത്തിനുമുമ്പായി യേശു ജറുസലേമിൽ പ്രവേശിച്ചത് കഴുതപ്പുറത്തായിരുന്നു.മനുഷ്യർ യാത്ര ചെയ്യാനും സാധനങ്ങൾ ചുമക്കാനും അക്കാലത്ത് സ്ഥിരമായി ഉപയോഗിച്ചിരുന്നത് കഴുതയെ ആണ്.വളരെ…

    Read More »
  • Movie

    സംവിധായകൻ പാ.രഞ്ജിത്ത് അവതരിപ്പിക്കുന്ന ‘കുതിരൈ വാൽ’ മറ്റന്നാൾ പ്രദർശനത്തിനെത്തും

    പ്രഗത്ഭ സംവിധായകൻ പാ.രഞ്ജിത്ത് അവതരിപ്പിക്കുന്ന ‘കുതിരൈ വാൽ’ മാർച്ച് 18 ന് പ്രദർശനത്തിനെത്തുന്നു. ‘മദ്രാസ് ‘ എന്ന സിനിമയിൽ കാർത്തിയുടെ സുഹൃത്തായി ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച കലൈയരശനാണ് നായകൻ. ‘ഡൽഹി ഇൻ എ ഡേ,’ ‘ചക്രവ്യുഹ്,’ ‘ന്യുടൺ’ എന്നീ സിനിമകളിലൂടെ കീർത്തി നേടിയ ഹിന്ദി- മറാത്തി അഭിനേത്രി അഞ്ജലി പട്ടിൽ നായികയാവുന്നു. സൗമ്യ ജയമൂർത്തി, ആനന്ദ് സാമി, ചേതൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു ഫാൻ്റസി സൈക്കോളജിക്കൽ ത്രില്ലറാണ് ചിത്രത്തിൻ്റെ പ്രമേയം. ശ്യാം സുന്ദർ, മനോജ് ലിയോണൽ ജേസൻ എന്നിവരാണ് സംവിധായകർ. കാർത്തിക്ക് മുത്തുകുമാർ ഛായഗ്രഹണവും പ്രദീപ് കുമാർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. നീലം പ്രൊഡക്ഷൻസൻ്റെ ബാനറിൽ ‘പരിയേറും പെരുമാൾ,’ ‘ഇരണ്ടാം ഉലക പോരിൻ കടൈശി ഗുണ്ട്’ എന്നീ ജനപ്രിയ ചിത്രങ്ങൾ നിർമ്മിച്ച സംവിധായകൻ പാ.രഞ്ജിത്ത്, യാഴി ഫിലിംസുമായി ചേർന്ന് നിർമ്മിച്ച ചിത്രമാണ് ‘കുതിരൈ വാൽ.’ മുരളി സിൽവർ സ്ക്രീൻ പിക്ച്ചേഴ്സാണ് ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. സി.കെ…

    Read More »
  • Kerala

    സുഭിക്ഷ ഹോട്ടല്‍ എല്ലാ നിയോജക മണ്ഡലത്തിലും ആരംഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍

    സുഭിക്ഷ ഹോട്ടല്‍ എല്ലാ നിയോജക മണ്ഡലത്തിലും ആരംഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. വിലക്കയറ്റം തടയാന്‍ കൃത്യമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നുവെന്നും കിറ്റിന് ഉള്‍പ്പെടെ 4682 കോടി രൂപ സബ്‌സിഡിക്ക് വേണ്ടി നല്‍കിയെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തില്‍ നിന്നും ആവശ്യമായ സഹായം ലഭിച്ചിട്ടില്ലെന്നും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നതിന് 5 % പലിശക്ക് വായ്പ നല്‍കാമെന്ന് ചില ബാങ്കുകള്‍ സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി ജി.ആര്‍ അനില്‍ നിയമസഭയില്‍ പറഞ്ഞു. മണ്ണെണ വിഹിതം വെട്ടിക്കുറച്ച നടപടിയില്‍ വീണ്ടും കേന്ദ്ര മന്ത്രിയെ കാണുമെന്നും ഈ സര്‍ക്കാര്‍ വന്ന ശേഷം 1.72 ലക്ഷം ബി.പി.എല്‍ കാര്‍ഡുകള്‍ അനര്‍ഹരുടെ കൈയ്യില്‍ നിന്ന് തിരികെ വാങ്ങിയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 1.42 ലക്ഷം കാര്‍ഡുകള്‍ വിതരണം ചെയ്തുവെന്നും ഏപ്രില്‍ 15 ഓടെ മുന്‍ഗണന കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കുമെന്നും നിയമസഭയില്‍ മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.

    Read More »
  • Kerala

    നടി ഭാവന വീണ്ടും മലയാളത്തിൽ

    കൊച്ചി: നടി ഭാവന വീണ്ടും മലയാള സിനിമയിൽ സജീവമാകുന്നു. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ്.നടന്‍ മമ്മൂട്ടിയാണ് ഭാവനയുടെ തിരിച്ചുവരവ് അറിയിച്ചത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം. ആദില്‍ മയ്മാനാഥ് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.റെനീഷ് അബ്ദുള്‍ ഖാദര്‍ ചിത്രം നിര്‍മ്മിക്കും. ഷറഫുദ്ദീനും ഭാവനയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.സഹോദരി-സഹോദര ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം

    Read More »
  • Kerala

    സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

    ഓഹരി വിപണിയിലെ മുന്നേറ്റത്തെ തുടര്‍ന്ന് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 38000ല്‍ താഴെ എത്തി. 37,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 30 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4730 രൂപയായി. യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ അനിശ്ചിതത്വം ഉടലെടുത്തതോടെ സ്വര്‍ണ വില കുത്തനെ കൂടിയിരുന്നു. ഓഹരി വിപണി വീണ്ടും താളം കണ്ടെത്തിയതോടെ സ്വര്‍ണ വില കുറയുന്ന പ്രവണത തുടരുകയാണ്. ഈ മാസം ഒന്‍പതിന് വില ഏറ്റവും ഉയര്‍ന്ന നിലയായ 40,560ല്‍ എത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ക്രമേണ കുറഞ്ഞ് ഇപ്പോള്‍ 38000ല്‍ താഴെ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു.

    Read More »
  • Kerala

    എ എ റഹിം സിപിഎമ്മിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി

    തിരുവനന്തപുരം: ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ എ റഹിമിനെ സിപിഎമ്മിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എന്ന നിലയില്‍ ഡല്‍ഹി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നത് കൂടി കണക്കിലെടുത്താണ് റഹിമിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്. എസ്‌എഫ്‌ഐ ദേശീയ പ്രസിഡന്റ് വി പി സാനു, ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക്ക്, കൈരളി ടിവി ചെയർമാൻ മമ്മൂട്ടി തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നു കേട്ടിരുന്നു.അതേസമയം ഇടതുപക്ഷത്തിന് ലഭിക്കുന്ന രണ്ടാമത്തെ സീറ്റില്‍ പി സന്തോഷ്‌കുമാറിനെ സിപിഐ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് സന്തോഷ് കുമാര്‍. കേരളത്തില്‍ നിന്നും മൂന്നു പേരാണ് രാജ്യസഭയില്‍ നിന്നും വിരമിക്കുന്നത്.ഈ മാസം 31 നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക

    Read More »
  • Kerala

    നമ്പർ 18 ഹോട്ടൽ പോക്സോ കേസിൽ റോയ് വയലാട്ടിന്‍റെയും  സൈജു തങ്കച്ചന്‍റെയും കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

    നമ്പർ 18 ഹോട്ടൽ പോക്സോ കേസിൽ റോയ് വയലാട്ടിന്‍റെയും  സൈജു തങ്കച്ചന്‍റെയും കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. റോയി വയലാട്ടിനെ ഇന്ന് രാവിലെ 11 മണി വരെ ചോദ്യം ചെയ്യാനാണ് കോടതി ഇന്നലെ അനുമതി നല്‍കിയത്. 2021 ഒക്ടോബര്‍ 20 ന് റോയിയുടെ ഉടമസ്ഥതയിലുള്ള ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. കോഴിക്കോട് സ്വദേശിനിയായ യുവതിയും പ്രായപൂര്‍ത്തിയാകാത്ത മകളുമായിരുന്നു പരാതിക്കാർ. പെണ്‍കുട്ടിയുടെ രഹസ്യമൊഴി ഉള്‍പ്പെടെ പരിശോധിച്ചായിരുന്നു റോയി വയലാട്ടിനും , സൈജു തങ്കച്ചന്നും  ഹൈക്കോടതി ജാമ്യം നിഷേധിച്ചത് രണ്ട് ദിവസം കസ്റ്റഡിയില്‍ ലഭിച്ച സൈജു തങ്കച്ചനെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു. അതിനിടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച മൂന്നാം പ്രതി അഞ്ജലി റീമാദേവ് ഇന്ന് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അഞ്ജലിക്ക് നോട്ടീസ് നല്‍കിയിരുന്നു. ബന്ധുക്കൾ മുഖേനയാണ് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്. കോഴിക്കോട്…

    Read More »
  • Kerala

    മലയാള സിനിമയെ കവിത തുളുമ്പുന്ന വരികൾ കൊണ്ട് ധന്യമാക്കിയ കാവ്യഗന്ധർവ്വൻ ശ്രീകുമാരൻ തമ്പിക്ക് ഇന്ന് 82-ാം പിറന്നാള്‍

    ജയൻ മൺറോ സിനിമാഗാനങ്ങൾക്ക് കവിതയുടെ പാദുകമണിയിച്ച്, കഴിഞ്ഞ 50 വര്‍ഷങ്ങളായി മലയാളിയെ വിസ്മയിപ്പിച്ച ഈ അത്ഭുത പ്രതിഭയെ നാം വേണ്ടവിധം ആദരിച്ചിട്ടുണ്ടോ ? പ്രണയം, വിരഹം, സന്തോഷം, തത്വചിന്ത എന്നിവ കലര്‍ന്ന സിനിമാഗാനങ്ങള്‍ക്കപ്പുറം ഓണപ്പാട്ടുകളുടെ ഒരു വസന്തകാലം തന്നെ ശ്രീകുമാരന്‍ തമ്പി തീര്‍ത്തു. “ഉത്രാടപ്പൂനിലാവേ നീ വാ….” “ചേര്‍ത്തലയില്‍ പണ്ടൊരിക്കല്‍ പൂരം കാണാന്‍ പോയി” “ചെട്ടിക്കുളങ്ങര ഭരണിനാളില്‍… ” “ആറാട്ടിനാനകള്‍ എഴുന്നള്ളി…” എത്രയെത്ര ഗൃഹാതുരത്വമുണര്‍ത്തുന്ന കവിത തുളുമ്പുന്ന ഉത്സവ ഗാനങ്ങള്‍… ജീവിതത്തിലെ ഓരോ വികാരങ്ങളെയും തന്റേതായ രീതിയിൽ ധന്യമാക്കാൻ സ്വന്തം രചനയിലൂടെ അദ്ദേഹത്തിന് സാധിച്ചു. ‘പാടാത്ത വീണയും പാടും,’ ‘കസ്തൂരി മണക്കുന്നല്ലോ,’ ‘സ്വര്‍ണ്ണ ഗോപുര നര്‍ത്തകി,’ ‘നിന്‍മണിയറയിലെ,’ ‘കരിനീലക്കണ്ണുള്ള പെണ്ണേ,’ ‘ഉത്തരാസ്വയംവരം കഥകളി കാണുവാൻ,’ ‘ഹൃദയസരസ്സിലെ,’ ‘ചെമ്പകതൈകള്‍ പൂത്ത,’ ‘പൊന്‍വെയില്‍ മണിക്കച്ച,’ ‘ചന്ദ്രികയിലലിയും ചന്ദ്രകാന്തം,’ ‘എന്‍ മന്ദഹാസം,’ ‘എത്ര ചിരിച്ചാലും,’ ‘ഒന്നാം രാഗം പാടി,’ ‘അകലെ അകലെ നീലാകാശം,’ ‘ഏഴിലം പാലപൂത്തൂ,’ ‘ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍,’ ‘പാതിരമായക്കത്തില്‍,’ ‘ഇന്നുമെന്‍റെ കണ്ണുനീരില്‍,’ ‘യദുകുല…

    Read More »
  • Kerala

    കെഎസ്‌ആര്‍ടിസി ബസില്‍ വീണ്ടും വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം

    തൃശൂര്‍: കെഎസ്‌ആര്‍ടിസി ബസില്‍  വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം.ദേശീയപാതയില്‍ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപമാണ് സംഭവം നടന്നത്.എറണാകുളത്ത് നിന്നും പെരിന്തല്‍മണ്ണയിലേക്കുള്ള കെഎസ്‌ആര്‍ടിസി ബസിൽ ഇന്ന് പുലര്‍ച്ചെ 12.30 നായിരുന്നു സംഭവം. വീട്ടമ്മ കണ്ടക്ടറോട് പരാതി പറഞ്ഞതിൻ പ്രകാരം ടോള്‍പ്ലാസയില്‍ ബസ് നിര്‍ത്തി പ്രതിയെ ഹൈവേ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.

    Read More »
  • Kerala

    കേരളത്തിലെ 14 ജില്ലകളിലായി 1506 സ്റ്റാഫ് നഴ്സുമാരുടെ ഒഴിവുകൾ;അപേക്ഷകള്‍ ക്ഷണിച്ചു

    തിരുവനന്തപുരം: കേരളത്തിലെ 14 ജില്ലകളില്‍ നാഷണല്‍ ഹെല്‍ത്ത് മിഷനുവേണ്ടി സ്റ്റാഫ് നഴ്സുമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.1506 ഒഴിവുകളിലേക്ക് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് ആണ് അപേക്ഷ ക്ഷണിച്ചത്. നിയമനം കരാര്‍ അടിസ്ഥാനത്തിലാണ്. തിരുവനന്തപുരം 123, കൊല്ലം 108, പത്തനംതിട്ട 78, ആലപ്പുഴ 100, കോട്ടയം 124, ഇടുക്കി 82, എറണാകുളം 124, തൃശൂര്‍ 123, പാലക്കാട് 137, മലപ്പുറം 148, കോഴിക്കോട് 103, വയനാട് 79, കണ്ണൂര്‍ 123, കാസര്‍കോട് 54 എന്നിങ്ങനെയാണ് ജില്ലാതലത്തിലെ ഒഴിവുകള്‍.യോഗ്യത: ബി എസ്സി നഴ്സിങ് അല്ലെങ്കില്‍ GNM കഴിഞ്ഞ് ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം.  പ്രായപരിധി 1.3.2022ല്‍ 40 വയസ്സ്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.cmdkerala.netല്‍ ലഭ്യമാണ്. അപേക്ഷാഫീസ് 325 രൂപ.അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച്‌ 21 വൈകീട്ട് 5 മണി വരെ സമര്‍പ്പിക്കാം.

    Read More »
Back to top button
error: