പഞ്ചാബ് മുഖ്യമന്ത്രിയായി എഎപി നേതാവ് ഭഗവന്ത് മാൻ ഇന്നു സത്യപ്രതിജ്ഞ ചെയ്യും. ധീര രക്തസാക്ഷി ഭഗത്സിംഗിന്റെ ജന്മഗ്രാമമായ ഖത്കർ കലാനിലാണു സത്യപ്രതിജ്ഞ നടക്കുക.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അടക്കം മുതിർന്ന എഎപി നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിനെത്തും. ഇന്നു മാൻ മാത്രമാണു സത്യപ്രതിജ്ഞ ചെയ്യുക.
പഞ്ചാബിൽ മുഖ്യമന്ത്രിയടക്കം 18 മന്ത്രിമാർ ആകാം. 117 അംഗ നിയമസഭയിൽ എഎപിക്ക് 92 അംഗങ്ങളുണ്ട്.