Month: March 2022

  • Kerala

    ഇന്ത്യ-റഷ്യ ക്രൂഡോയിൽ വ്യാപാരം; ഇന്ത്യയെ ചരിത്രത്തില്‍ മോശമായി ചിത്രീകരിക്കപ്പെട്ടേക്കാമെന്ന് അമേരിക്ക

    വാഷിങ്ടണ്‍ : ഇന്ത്യക്ക് വിലയില്‍ ഇളവുകള്‍ വരുത്തി റഷ്യ ക്രൂഡ് ഓയില്‍ നല്‍കിയേക്കാമെന്ന് റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച്‌ വൈറ്റ് ഹൗസ്.യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്ന അമേരിക്കന്‍ തീരുമാനത്തിനെതിരെയുള്ള ലംഘനമാകും ഇതെന്ന് താന്‍ കരുതുന്നില്ലെന്ന് വൈറ്റ് ഹൗസ് പ്രസ്‌ സെക്രട്ടറി ജെന്‍ സാക്കി പ്രതികരിച്ചു. എന്നാല്‍ ഇന്ത്യയുടെ ഈ തീരുമാനം കൊണ്ട് ചരിത്രത്തില്‍ മോശമായി ചിത്രീകരിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ ഭരണകൂടത്തെ പിന്തുണക്കുന്നത് യുക്രൈനില്‍ റഷ്യ നടത്തുന്ന യുദ്ധത്തെ പിന്തുണക്കുന്നതിന് സമാനമാണെന്നും ജെന്‍ സാക്കി പ്രതികരിച്ചു.റഷ്യയെയും യുക്രൈനില്‍ നടത്തുന്ന അധിനിവേശത്തെയും പിന്തുണക്കുന്ന രീതിയില്‍ നടപടികള്‍ സ്വീകരിക്കരുതെന്നും അത് ഉറപ്പുവരുത്തേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നും ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്‌മാന്‍ അമി ബേരയും അഭിപ്രായപ്പെട്ടിരുന്നു.   വില ഇളവില്‍ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങിയാല്‍ അത് റഷ്യന്‍ പ്രസിഡന്‍റ് പുടിന് പിന്തുണ നൽകുന്നതിന് തുല്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

    Read More »
  • Kerala

    ഇന്ന് വിവാഹം നടത്താനിരുന്ന പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ കാമുകന്റെ സുഹൃത്തുക്കള്‍ നാലു ദിവസം മുന്‍പ് തട്ടിക്കൊണ്ടുപോയി, പെണ്‍വീട്ടുകാർ കാമുകന്റെ സഹോദരനെയും

    എടപ്പാള്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹത്തിനു നാലു ദിവസം മുന്‍പ് കാമുകന്റെ നിര്‍ദേശാനുസരണം സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയി. രോഷാകുലരായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കാമുകന്റെ സഹോദരനെയും കടത്തിക്കൊണ്ടുപോയി. സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്ത പോലീസ് പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി വീട്ടുകാര്‍ക്ക് കൈമാറി. ചങ്ങരംകുളം സ്വദേശിയായ വിഷ്ണു (22), മഞ്ചേരി സ്വദേശി അഹമ്മദ് നാസിന്‍ (23) എന്നിവരെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ചങ്ങരംകുളം ഇന്‍സ്പെക്ടര്‍ ബഷീര്‍ ചിറക്കലും സംഘവും അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവടക്കം പ്രതികളായ രണ്ടാമത്തെ കേസില്‍ മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് പറയുന്നത്: “രണ്ടു ദിവസം മുന്‍പ് 18 വയസ്സ് പൂര്‍ത്തിയായ ചങ്ങരംകുളം സ്വദേശിനിയുടെ വിവാഹം വീട്ടുകാര്‍ ഇന്നത്തേക്ക് (ബുധൻ) നിശ്ചയിച്ചിരുന്നു. എന്നാല്‍ മൂന്നു വര്‍ഷമായി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവിന്റെ നിര്‍ദേശാനുസരണം സുഹൃത്ത് പെണ്‍കുട്ടിയെ രഹസ്യമായി വീട്ടില്‍നിന്നിറക്കിക്കൊണ്ടുപോയി. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. യുവാവിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തട്ടിക്കൊണ്ടുപോകാന്‍ സഹായിച്ച സുഹൃത്തിനെ പോലീസ് പിടികൂടി. തമിഴ്നാട് പോലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയെയും…

    Read More »
  • Kerala

    യുക്രൈന് നാറ്റോയുടെ ഭാഗമാകാന്‍ സാധിക്കില്ലെന്ന് പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി

    കീവ്: യുക്രൈന് നാറ്റോയുടെ ഭാഗമാകാന്‍ സാധിക്കില്ലെന്ന് പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി.ഈ വസ്തുത എല്ലാവരും അംഗീകരിക്കണമെന്ന് സെലന്‍സ്‌കി പറഞ്ഞു.യുക്രൈന്‍ സൈനിക മേധാവിമാരുടെ യോഗത്തിലാണ് സെലന്‍സ്‌കിയുടെ ഈ നിര്‍ണായക പ്രതികരണം. യുക്രൈന്‍ നാറ്റോ അംഗത്വമെടുക്കരുത് എന്നായിരുന്നു റഷ്യയുടെ പ്രധാന ആവശ്യം. യുദ്ധം അവസാനിപ്പിക്കാനായി റഷ്യ-യുക്രൈന്‍ നാലംവട്ട ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് സെലന്‍സ്‌കിയുടെ നിര്‍ണായക പ്രസ്താവന വന്നിരിക്കുന്നത്.     ‘യുക്രൈന്‍ നാറ്റോ അംഗമല്ല.നമ്മളത് മനസ്സിലാക്കണം.വാതിലുകള്‍ തുറന്നിട്ടുണ്ടെന്ന് നമ്മള്‍ വര്‍ഷങ്ങളായി കേള്‍ക്കുന്നു.പക്ഷേ ചേരാന്‍ പറ്റില്ലെന്നും നമ്മള്‍ കേട്ടു.അതൊരു സത്യമാണ്, തിരിച്ചറിയപ്പെടേണ്ടതാണ്.’സെലന്‍സ്‌കി പറഞ്ഞു.

    Read More »
  • Kerala

    താപനില ഉയരുന്നു.. ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

    ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍ അറിയിച്ചു. ഉയര്‍ന്ന ശരീര താപം, വറ്റിവരണ്ട ശരീരം/ശരീരഭാഗങ്ങളില്‍ പൊള്ളല്‍ /ചുവന്ന് തടിക്കല്‍, വേദന, ശക്തമായ തലവേദന, തലകറക്കം, വലിവ്, ഓക്കാനം, ചര്‍ദ്ദി, അസാധാരണമായ വിയര്‍പ്പ്, മാനസികാവസ്ഥയില്‍ ഉള്ള മാറ്റങ്ങള്‍, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മൂത്രത്തിന്റെ അളവ് കുറയുക /മഞ്ഞനിറം എന്നിവയാണ് സൂര്യാതപം /സൂര്യാഘാതത്തിന്റെ പൊതു ലക്ഷണങ്ങള്‍. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നേരിട്ടുള്ള വെയില്‍ കൊള്ളരുത്. കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ ഇതിനനുസരിച്ച് ജോലി ക്രമീകരിക്കണം. <span;>അങ്കണവാടികള്‍, ബസുകള്‍, ട്രക്ക്, ലോറി തുടങ്ങിയവയിലും പൊലീസ് ഉള്‍പ്പെടെ വെയിലത്ത് ജോലി ചെയ്യുന്നവരും ആവശ്യത്തിന് കുടിവെള്ളം, ഒ.ആര്‍.എസ് കിറ്റ് എന്നിവ കരുതണം. 65 വയസ്സിനു മുകളിലുള്ളവര്‍, ഹൃദ്രോഗികള്‍, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍, കഠിന ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക കരുതല്‍ ആവശ്യമാണ്. പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കണമെന്നും നിര്‍ജലീകരണം ഒഴിവാക്കാനായി ധാരാളം വെള്ളം കുടിക്കണമെന്നും നിര്‍ദേശം നല്‍കി.

    Read More »
  • LIFE

    26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു

    26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു. മുന്‍ നിയമസഭാ സ്പീക്കര്‍ എം വിജയകുമാര്‍ നടന്‍ സൈജു കുറുപ്പിന് ആദ്യ പാസ് നല്‍കി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ബാലകൃഷ്ണന്‍, കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി ചെയര്‍മാര്‍ അജോയ് ചന്ദ്രന്‍, സെക്രട്ടറി കെ ജി മോഹന്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.   ചലച്ചിത്രമേള പാന്‍ ഇന്ത്യന്‍ ഫെസ്റ്റിവല്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് അക്കാദമിയുടെ ലക്ഷ്യമെന്ന് രഞ്ജിത്ത് പറഞ്ഞു. ചലച്ചിത്ര മേളയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണ്. പൊതു വിഭാഗത്തിന് 1000 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യ വേദിയായ ടാഗോര്‍ തിയേറ്ററില്‍ നേരിട്ടും രജിസ്റ്റര്‍ ചെയ്യാം. ഈ വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓഫ് ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് 18 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍…

    Read More »
  • Health

    കേരളത്തില്‍ 966 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

    കേരളത്തില്‍ 966 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 200, തിരുവനന്തപുരം 130, കൊല്ലം 102, കോട്ടയം 102, തൃശൂര്‍ 74, കോഴിക്കോട് 71, ഇടുക്കി 67, പത്തനംതിട്ട 65, ആലപ്പുഴ 34, കണ്ണൂര്‍ 34, മലപ്പുറം 34, പാലക്കാട് 23, വയനാട് 21, കാസര്‍ഗോഡ് 9 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,946 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 22,834 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 22,053 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 781 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 108 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 7536 കോവിഡ് കേസുകളില്‍, 9.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ…

    Read More »
  • Kerala

    വേനൽച്ചൂടിന് ആശ്വാസവുമായി പ്രവചനം പോലെ മഴയെത്തി

    തിരുവനന്തപുരം: കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം പോലെ മഴയെത്തി.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ പലയിടത്തും ഇന്ന് ഒറ്റപ്പെട്ട മഴ ലഭിച്ചു.ഇന്നലെ രാത്രിയിലും തെക്കൻ കേരളത്തിൽ പലയിടങ്ങളിലും മഴ ലഭിച്ചിരുന്നു.ശക്തമായ കാറ്റിനോടും ഇടിയോടുമൊപ്പമായിരുന്നു മഴ. ‘കുറെയധികം ദിവസത്തെ ഇടവേളയ്ക്ക് ശേഷം , ആകാശം പലയിടത്തും മേഘാവൃതമാണ്. അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ പ്രതീക്ഷിക്കാം’-എന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത ദിവസങ്ങളിലും ഇങ്ങനെ ശരാശരി മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

    Read More »
  • Kerala

    “കേറി വാടാ മക്കളേ”, ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ ഗോവയിലേക്ക് ക്ഷണിച്ച് കോച്ച് ഇവാന്‍ വുകമാനോവിച്

    ഈ ഞായറാഴ്ച നടക്കുന്ന ഫൈനലിനായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഗോവയിലേക്ക് ക്ഷണിച്ച് പരിശീലകന്‍ ഇവാന്‍ വുകമാനോവിച്.ഇന്ന് ഒരു വീഡിയോയിലൂടെയാണ് ഇവാന്‍ ആരാധകരെ ക്ഷണിച്ചത്.ഏറെ നാളത്തെ കാത്തിരിപ്പാണ് ഈ ഫൈനൽ എന്നും എല്ലാവരും വന്ന് ടീമിനെ പിന്തുണക്കണം എന്നും ഇവാന്‍ പറഞ്ഞു.വീഡിയോയുടെ അവസാനം “കേറി വാടാ മക്കളേ” എന്ന ഗോഡ്ഫാദര്‍ സിനിമയിലെ ഡയലോഗും ഇവാന്‍  മലയാളികളുടെ മനസ്സിലേക്ക് ഒരു ലോംഗ് പാസ്സുപോലെ ഗോവയിൽ നിന്നും നീട്ടിയടിച്ചിട്ടുണ്ട്. അതേസമയം സ്റ്റേഡിയത്തിലെ ഇരിപ്പിടത്തിന്റെ 100% ഉപയോഗത്തിന് ഗോവ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയത്തിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്ക് അനുസൃതമായി, പങ്കെടുക്കുന്ന ആരാധകര്‍ ഒന്നുകില്‍ പൂര്‍ണ്ണമായി വാക്സിനേഷന്‍ നല്‍കേണ്ടതുണ്ട്, അവരുടെ അവസാന ഡോസില്‍ നിന്ന് കുറഞ്ഞത് 15 ദിവസത്തെ ഇടവേളയോ അല്ലെങ്കില്‍ പ്രവേശന സമയത്ത് 24 മണിക്കൂറിനുള്ളില്‍ നെഗറ്റീവ് RT-PCR റിപ്പോര്‍ട്ട് നല്‍കുകയോ വേണം. എല്ലായ്‌പ്പോഴും മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കും.

    Read More »
  • Kerala

    ചൊവ്വയിലെ ഗര്‍ത്തത്തിന് മലയാളി ശാസ്ത്രജ്ഞന്റെ പേര് നല്‍കി ഇന്റര്‍നാഷണല്‍ അസ്‌ട്രോണോമിക്കല്‍ യൂണിയൻ

    ന്യൂഡല്‍ഹി| ചൊവ്വയിലെ ഒരു ഗര്‍ത്തത്തിന് മലയാളി ശാസ്ത്രജ്ഞന്റെ പേര് നല്‍കി ഇന്റര്‍നാഷണല്‍ അസ്‌ട്രോണോമിക്കല്‍ യൂണിയന്‍.ഭൗതിക ശാസ്ത്രജ്ഞനും മീറ്റിയോരോളജിസ്റ്റുമായ കല്‍പ്പാത്തി രാമകൃഷ്ണ രാമനാഥന്റെ സ്മരണാര്‍ത്ഥമായി ചൊവ്വയുടെ ഉപരിതലത്തിലെ 89 കിലോമീറ്റര്‍ വ്യാസമുള്ള ഗര്‍ത്തത്തിന് രാമനാഥന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. അഹമ്മദാബാദ് ഫിസിക്കല്‍ റിസര്‍ച്ച്‌ ലബോറട്ടറിയുടെ ആദ്യ ഡയറക്ടര്‍ കൂടിയായിരുന്നു രാമകൃഷ്ണ രാമനാഥന്‍. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിച്ച ശാസ്ത്രജ്ഞനാണ് കല്‍പ്പാത്തി രാമകൃഷ്ണ രാമനാഥന്‍.ഇന്ത്യയില്‍ ആദ്യമായി അന്തരീക്ഷപഠനത്തിന് വേണ്ടി ഉപകരണങ്ങള്‍ പിടിപ്പിച്ച ബലൂണുകള്‍ ഉപയോഗിച്ചത് പ്രൊഫസര്‍ കെ ആര്‍ രാമനാഥനാണ്. ഭൂമദ്ധ്യരേഖാപ്രദേശത്തിനു മുകളിലാണ് അന്തരീക്ഷത്തിലെ ഏറ്റവും ചൂടുള്ള വായു എന്നു തെളിയിച്ചതും അദ്ദേഹത്തിന്റെ പരീക്ഷണങ്ങളാണ്.1948ല്‍ ഡപ്യൂട്ടര്‍ ഡയറക്റ്റര്‍ ജനറല്‍ സ്ഥാനത്തിരിക്കുമ്ബോഴാണ് അവിടെ നിന്നും വിരമിച്ചത്.1985-ൽ ആയിരുന്നു മരണം.

    Read More »
  • Kerala

    കുപ്രസിദ്ധ ഗുണ്ട നീരാവി മുരുകനെ പൊലീസ് വെടിവച്ചുകൊന്നു

    കേരളമടക്കം നാല് സംസ്ഥാനങ്ങളിലായി എണ്‍പതിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ട നീരാവി മുരുകനെ തമിഴ്നാട് പോലീസ് വെടിവച്ച് കൊന്നു.തൂത്തുക്കുടി, പുതിയമ്ബത്തൂര്‍ സ്വദേശിയാണ് ഇയാൾ. മൂന്ന് മാസത്തിനിടെ തമിഴ്നാട് പൊലീസ് നടത്തുന്ന മൂന്നാമത്തെ ഏറ്റുമുട്ടല്‍ കൊലപാതകണിത്. തിരുനല്‍വേലി ജില്ലയിലെ കലക്കാട് നങ്കുനേരി റോഡിലെ ആളൊഴിഞ്ഞ ഭാഗത്തുവച്ചാണ് പൊലീസ് നീരാവി മുരുകനെ വെടിവച്ചുകൊന്നത്. പളനിയില്‍ നടന്ന ഒരു കവര്‍ച്ച അന്വേഷിക്കാന്‍ തമിഴ്നാട് പൊലീസിന്‍റെ പ്രത്യേക ദൗത്യസംഘം ദിണ്ടിഗലില്‍ നിന്ന് കലക്കാട് എത്തിയിരുന്നു.   അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മൂര്‍ച്ചയുള്ള ആയുധവുമായി പ്രതി ആക്രമിച്ചുവെന്നും തുടര്‍ന്ന് വെടിവയ്ക്കേണ്ടിവന്നുവെന്നാണ് പൊലീസിന്‍റെ വിശദീകരണം.നെഞ്ചില്‍ വെടിയേറ്റ മുരുകന്‍ തല്‍ക്ഷണം മരിച്ചു. കവര്‍ച്ചയും മോഷണവും കൊലപാതവുമടക്കം എണ്‍പതിലേറെ കേസുകളില്‍ പ്രതിയാണ് ഇയാള്‍.ജനുവരി ഏഴിന് ചെങ്കല്‍പ്പേട്ടില്‍ രണ്ട് കൊലക്കേസ് പ്രതികളെ പൊലീസ് വെടിവെച്ച്‌ കൊന്നിരുന്നു.

    Read More »
Back to top button
error: