Month: March 2022
-
Crime
സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: പ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ഗുവാഹത്തി: അസമില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബിക്കി അലി എന്ന ഇരുപതുകാരനാണ് പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പോലീസുകാരെ ആക്രമിച്ച് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രതിക്ക് നേരേ വെടിയുതിര്‍ത്തെന്നാണ് പോലീസിന്റെ വിശദീകരണം. സംഭവത്തില്‍ രണ്ട് വനിതാ പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് യുവാവിനെ വെടിയേറ്റനിലയില്‍ ആശുപത്രിയില്‍ എത്തിച്ചതെന്ന് ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അഭിജിത്ത് ശര്‍മ പറഞ്ഞു. നെഞ്ചിലും പുറത്തും അടക്കം നാല് തവണയാണ് യുവാവിന് വെടിയേറ്റിരിക്കുന്നത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ മരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകൂ എന്നും അദ്ദേഹം അറിയിച്ചു. ഗുവാഹത്തി പാന്‍ബസാര്‍ വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ ട്വിങ്കിള്‍ ഗോസ്വാമിയെയും പരിക്കേറ്റനിലയില്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥയുടെ കാലിലും കൈയിലുമാണ് സാരമായ പരിക്കുകളുള്ളതെന്നും ഇവരുടെ…
Read More » -
Business
ഓട്ടോ പി.എല്‍.ഐ. പദ്ധതിയില്‍ ഇടം നേടി 75 കമ്പനികള്‍
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഓട്ടോ പിഎല്‍ഐ പദ്ധതിയില്‍ ഇടം നേടി 75 കമ്പനികള്‍. വാഹന നിര്‍മാണ രംഗത്തെ സ്വദേശീവത്കരണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ അവതരിപ്പിക്കുന്ന പദ്ധതി അടുത്ത മാസം മുതല്‍ നിലവില്‍ വരും. ഹീറോ മോട്ടോകോര്‍പ്, ടൊയോട്ട, മാരുതി, ടാറ്റാ തുടങ്ങി 75 കമ്പനികള്‍ പദ്ധതിയുടെ ഭാഗമാവും. നിലവില്‍ ഓട്ടോപാര്‍ട്ട്‌സ് ഉല്‍പ്പാദന രംഗത്ത് ഇല്ലാത്ത ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, സിയറ്റ് എന്നിവയെയും കേന്ദ്രം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിഎല്‍ഐ സ്‌കീമിന്റെ ഭാഗമാവാന്‍ ലഭിച്ച 115 അപേക്ഷകളില്‍ നിന്നാണ് 75 കമ്പനികളെ തെരഞ്ഞെടുത്തത്. അഞ്ചുവര്‍ഷത്തേക്ക് വിവിധ മേഖലകളിലായി 18 ശതമാനം വരെ ഇളവുകള്‍ ആണ് പദ്ധതിയുടെ ഭാഗമായി കമ്പനികള്‍ക്ക് ലഭിക്കുക. ഈ 75 കമ്പനികള്‍ ചേര്‍ന്ന് ഏകദേശം 74,850 കോടിയുടെ നിക്ഷേപം അടുത്ത 5 വര്‍ഷം കൊണ്ട് രാജ്യത്ത് നടത്തും. നേരത്തെ കണക്കുകൂട്ടിയതില്‍ നിന്ന് 32350 കോടിയുടെ അധിക നിക്ഷേപം ആണ് പ്രതീക്ഷിക്കുന്നത്. വാഹന…
Read More » -
Business
ടാറ്റയുടെ പേയ്‌മെന്റ് ആപ്പും എത്തുന്നു
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ബെംഗളൂരു: ഫോണ്‍ പേ, ഗൂഗിള്‍ പേ, ആമസോണ്‍ പേ, പേടിഎം എന്നീ മുന്‍നിര ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പുകള്‍ക്ക് പിന്നാലെ ടാറ്റയുടെ പേയ്‌മെന്റ് ആപ്പും എത്തുന്നു. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസില്‍ (യുപിഐ) പ്രവര്‍ത്തനം ആരംഭിക്കാനുള്ള അനുമതിക്കായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യില്‍ നിന്നും ടാറ്റ കമ്പനി ക്ലിയറന്‍സ് തേടി. അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ടാറ്റാ ഗ്രൂപ്പിന്റെ വാണിജ്യ യൂണിറ്റായ ടാറ്റ ഡിജിറ്റല്‍, ഐസിഐസിഐ ബാങ്കുമായി ചര്‍ച്ച നടത്തുകയാണ്. പണമിടപാട് കൂടുതല്‍ ശക്തമാക്കാന്‍ സ്വകാര്യ മേഖലയിലെ പ്രമുഖ വായ്പാ ദാതാക്കളുമായും കമ്പനി ചര്‍ച്ച നടത്തിയിട്ടുണ്ട്. സാങ്കേതികവിദ്യയിലൂടെ ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പം പണമിടപാട് നടത്താനുള്ള ഒരു പ്രധാന കണ്ണിയാണ് നോണ്‍-ബാങ്കിംങ് ആപ്പുകള്‍. യുപിഐ ആപ്പുകളിലൂടെ വലിയ പണമിടപാടുകള്‍ നടത്തുമ്പോള്‍ ഇത് സുഗുമമാക്കുന്നതിനായി ഒന്നിലധികം ബാങ്കുകളെ ആശ്രയിക്കുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയിലൂടെയാണ് ഗൂഗിള്‍ പേ…
Read More » -
India
ഹോളിക്കു വർണ്ണപ്പകിട്ടേകി ‘ഒല’ ഇലക്‌ട്രിക് സ്കൂട്ടർ വിൽപ്പന ഇന്നും നാളെയും, കിടിലം കളറിൽ പുത്തൻ പതിപ്പ്
നാളെ ഹോളിയാണ്. ഹോളി ആഘോഷങ്ങൾക്ക് വർണ്ണപ്പകിട്ടേകാൻ ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളിലെ അതികായരായ ഒല ഇലക്‌ട്രിക് വീണ്ടും സെയിൽസ് വിൻഡോ തുറക്കുന്നു. രണ്ട് ദിവസത്തേക്കാണ് ഒല വീണ്ടും വിൽപ്പന ആരംഭിക്കുന്നത്. ഇന്നും നാളെയും മാത്രമാണ് ഒല ഇലക്‌ട്രിക്കിന്റെ വിൽപ്പന. റെഗുലർ മോഡലുകൾക്ക് പുറമെ, ഹോളിയുടെ ഭാഗമായി ഒരു പ്രത്യേക പതിപ്പും വിൽപ്പനയ്ക്ക് എത്തുന്നു. ഈ പ്രത്യേക പതിപ്പ് വിൽപ്പനയ്ക്ക് വരുന്നത് ‘ഗെറുവ’ എന്ന അത്യാകർഷക നിറത്തിലാണ്. ഇന്നും നാളെയും മാത്രമായിരിക്കും ഈ നിറത്തിലുള്ള വാഹനം വിൽപനയ്ക്ക് എത്തുക. നേരത്തെ ഒല ഇലക്‌ട്രിക് സ്‌കൂട്ടർ ബുക്കുചെയ്തിട്ടുള്ള ഉപയോക്താക്കൾക്ക് ഇന്ന് പ്രത്യേകം ആക്‌സസ് ലഭിക്കും. മറ്റ് ഉപയോക്താക്കൾക്ക് എല്ലാം നാളെ (മാർച്ച് 18 )യായിരിക്കും വാങ്ങലിനുള്ള അവസരം ലഭിക്കുകയെന്നാണ് ഒല ഇലക്‌ട്രിക് അറിയിച്ചിരിക്കുന്നത്. ഒലയുടെ എസ് 1 പ്രോ മുമ്പ് 10 നിറങ്ങളിലാണ് എത്തിയിരുന്നത്. ഇവയ്‌ക്കൊപ്പമാണ് പ്രത്യേക പതിപ്പായി ‘ഗെറുവ’ നിറവും എത്തിയിട്ടുള്ളത്. ഒല എസ്1 പ്രോയിക്കുള്ള പുതിയ ഓർഡറുകൾ അനുസരിച്ചുള്ള ഡെലിവറി ഫ്യൂച്ചർ…
Read More » -
Kerala
ഐ എസ് എല്‍ ഫൈനൽ: കേരള ബ്ലാസ്റ്റേഴ്സ് × ഹൈദരാബാദ് എഫ് സി
*രണ്ടു ടീമിന്റെയും ഓഹരി ഉടമകൾ തെലങ്കാനക്കാർ * കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ സിഇഒ വരുൺ ത്രിപുരനേനിയും ചേർന്ന് രൂപീകരിച്ചതാണ് ഹൈദരാബാദ് എഫ്‌സി *ക്ലബ് രൂപീകരിച്ച ശേഷം ഹൈദരാബാദ് ആദ്യമായി തോൽപ്പിച്ചത് കേരള ബ്ലാസ്റ്റേഴ്സിനെ ഐ എസ് എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ് സിയെ നേരിടും.ഇന്ന് നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ ഹൈദരബാദ് മോഹന്‍ ബഗാനോട് പരാജയപ്പെട്ടുവെങ്കിലും അഗ്രിഗേറ്റ് സ്കോറില്‍ അവര്‍ ഫൈനലിലേക്ക് കടക്കുകയായിരുന്നു. സെമിയുടെ ആദ്യ പാദത്തില്‍ ഹൈദരാബാദ് 3-1 എന്ന സ്കോറിന് ബഗാനെ തോല്‍പ്പച്ചിരുന്നു.ഇന്ന് 1-0 എന്ന സ്കോറിന് മോഹന്‍ ബഗാന്‍ വിജയിച്ചു.ഇതോടെ അഗ്രിഗേറ്റ് സ്കോറില്‍ 3-2നാണ് ഹൈദരബാദ് ഫൈനലിൽ കടന്നത്.ഇത് ഹൈദരബാദിന്റെ ആദ്യ ഐ എസ് എല്‍ ഫൈനല്‍ ആണ്.കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ ഫൈനലും. മാര്‍ച്ച് 20ന് ഗോവയിലെ ഫതോര്‍ഡ സ്റ്റേഡിയത്തില്‍ ആകും ഫൈനൽ മത്സരം നടക്കുക. കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരി ഉടമകളിൽ ഏറിയ പങ്കും തെലങ്കാനക്കാരാണ്.തെലങ്കാനയുടെ തലസ്ഥാനമാണ് ഹൈദരാബാദ്.2019 ഓഗസ്റ്റ് 27…
Read More » -
Kerala
പിണറായിക്കാരൻ അൻഷിക്, ജീവൻ തുടിക്കും കളിപ്പാട്ടങ്ങളൊരുക്കി ശ്രദ്ധേയനാകുന്നു
പിണറായി: പാഴ്‌വസ്തുക്കൾകൊണ്ട് കളിപ്പാട്ടങ്ങളൊരുക്കി ശ്രദ്ധേയനാവുകയാണ് ഒമ്പതാം ക്ലാസ്സുകാരൻ അൻഷിക്. പാഴ് വസ്തുക്കൾ ചവറ്റുകുട്ടയിൽ വലിച്ചെറിയേണ്ടവയല്ല എന്ന വലിയപാഠം പഠിപ്പിക്കുകയാണ് 14 കാരനായ ഈ വിദ്യാർഥി. കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പോഴാണ് കളിപ്പാട്ടങ്ങളുണ്ടാക്കാൻ താൽപര്യമുണ്ടായത്. ആദ്യം യൂട്യൂബിൽ നോക്കി കാർബോർഡ് ഉപയോഗിച്ച് ബൈക്ക് ഉണ്ടാക്കി. വീട്ടുകാരുടെ പ്രോത്സാഹനം ലഭിച്ചപ്പോൾ ബസ്സും ഓട്ടോയും പായ്കപ്പലും വീടുകളും നിർമ്മിച്ചു. ഐസ്ക്രീം സ്റ്റിക്ക്, കടലാസ്, കാർബോർഡ് , പിസ്ത തോട്, പാള, ചിരട്ട, തെങ്ങിന്റെ അല്ലി എന്നിവയെല്ലാം നിർമാണത്തിനുപയോഗിച്ചു. ചിരട്ടകൊണ്ടുണ്ടാക്കിയ പാവയും പിസ്ത കൊണ്ടുണ്ടാക്കിയ പൂക്കളും പാള കൊണ്ടുണ്ടാക്കിയ ചെരുപ്പുമൊക്കെ ഒന്നിനൊന്ന് വേറിട്ട് നിൽക്കുന്നു. ആവശ്യക്കാരുണ്ടായതോടെ നിർമാണം കാര്യമായെടുത്തു. വീട് നിറയെ കരകൗശല വസ്തുക്കൾകൊണ്ട് കമനീയമാക്കിയ അൻഷിദ് ഇപ്പോൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കല്യാണത്തിനും ഗൃഹപ്രവേശനത്തിനും താൻ നിർമ്മിച്ച വസ്തുക്കളാണ് സമ്മാനമായി നൽകുന്നത്. ദേശീയ ഉത്സവ് പരിപാടിയിൽ കേരളത്തെ പ്രതിനിധീകരിക്കാനുള്ള അവസരവും പാലയാട് സ്കൂളിലെ ഈ വിദ്യാർഥിക്ക് ലഭിച്ചിട്ടുണ്ട്. തയ്യൽത്തൊഴിലാളിയായ മേലൂരിലെ കുന്നുമ്പ്രത്ത് വീട്ടിൽ സജീവന്റെയും മേലൂർ വായനശാലാ ലൈബ്രേറിയനായ…
Read More » -
Kerala
26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും
കാത്തിരിപ്പുകൾക്കൊടുവിൽ 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും. ഐ എസിന്റെ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദ്ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങില്‍ മുഖ്യമന്ത്രി ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് സമ്മാനിക്കും. ഫെസ്റ്റിവല്‍ ഹാന്‍ഡ്ബുക്ക് മന്ത്രി വി ശിവന്‍കുട്ടി, ഗതാഗത മന്ത്രി ആന്റണി രാജുവിനും ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ മേയര്‍ ആര്യാ രാജേന്ദ്രനും നല്‍കി പ്രകാശനം ചെയ്യും. അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരണമായ സമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പ് പുറത്തിറക്കും. കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ മാസിക ഏറ്റുവാങ്ങും. സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് , അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്ത്, വൈസ്…
Read More » -
Kerala
ദിലീപിനെ വിളിച്ചവരിൽ ഡിഐജിയും; കൂടുതൽ തെളിവുകൾ പുറത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടെടുത്ത ദിലീപിന്റെ കോള്‍ ലിസ്റ്റില്‍ ഡിഐജി സഞ്ജയ്കുമാര്‍ ഗുരുദീനും.ഇരുവരും തമ്മിലുള്ള സംഭാഷണം നാലുമിനിറ്റ് നീണ്ടു.ബാലചന്ദ്രകുമാറിന്റെ പരാതിയില്‍ കേസെടുക്കുന്നതിന് ഒരു ദിവസം മുന്‍പായിരുന്നു സംഭാഷണം.ഡിഐജിയുടെ ഫോണില്‍ നിന്ന് നേരിട്ട് ദിലീപിന്റെ ഫോണിലേക്ക് വിളിക്കുകയായിരുന്നു. അതേസമയം നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ തെളിവുകള്‍ നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ് ഹൈക്കോടതിയെ അറിയിച്ചു.ഫോണുകള്‍ പരിശോധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ നല്‍കിയ വിശദീകരണവും തമ്മില്‍ വൈരുധ്യമുണ്ട്.തന്റെ വീട്ടിലെ സഹായി ആയിരുന്ന ദാസന്റെ മൊഴി പൊലീസുകാര്‍ പറഞ്ഞു പഠിപ്പിച്ചതാണെന്നും ദിലീപിന്റെ മറുപടിയില്‍ പറയുന്നു.
Read More » -
Movie
‘ക്ലാസ്‌മേറ്റ്‌സി’ൽ റസിയയായി വന്ന് പ്രേക്ഷകമനം കവർന്ന രാധിക ആയിഷയിലൂടെ തിരിച്ചു വരുന്നു
‘ക്ലാസ്‌മേറ്റ്‌സി’ലെ റസിയ പ്രേക്ഷകരുടെ ഹൃദയം കവർന്ന കഥാപാത്രമാണ്. ഈ കഥാപാത്രത്തിലൂടെയാണ് നടി രാധികയെ ഇന്നും മലയാളികള്‍ ഓര്‍ക്കുന്നത്. വിവാഹശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്ന രാധിക. മഞ്ജു വാര്യര്‍ നായികയായ ബഹുഭാഷാ ചിത്രമായ ‘ആയിഷ’യിലൂടെ രാധിക വീണ്ടും തിരിച്ചെത്തുകയാണ്. വിവാഹത്തിന് ശേഷം ഭര്‍ത്താവിനോടൊപ്പം വിദേശത്താണ് രാധികയുടെ താമസം. ആയിഷയുടെ ഷൂട്ടിംഗ് നടന്നതും വിദേശത്ത് വെച്ചായിരുന്നു. ഇപ്പോഴിതാ സിനിമയിലേക്ക് മടങ്ങി എത്താനുള്ള കാരണം വെളിപ്പെടുത്തുന്നു രാധിക. മഞ്ജു വാര്യര്‍ ആണ് മടങ്ങി വരവിന്റെ പ്രധാന കാരണമെന്നാണ് നടി പറയുന്നത്. “മഞ്ജു ചേച്ചിക്കൊപ്പം ഉള്ള സിനിമ ആയത് കൊണ്ടാണ് ആയിഷ കമ്മിറ്റ് ചെയ്തത്. മഞ്ജു ചേച്ചിക്ക് ഒപ്പമുള്ള അഭിനയാനുഭവം പങ്കുവയ്ക്കാന്‍ വാക്കുകള്‍ക്ക് സാധിക്കില്ല. ശരിക്കും ലേഡി സൂപ്പര്‍സ്റ്റാര്‍ തന്നെയാണ് മഞ്ജു ചേച്ചി. അവര്‍ക്കൊപ്പം കുറച്ച് സ്‌ക്രീനുകള്‍ പങ്കിടാന്‍ സാധിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. ആയിഷയിലെ എന്റെ കഥാപാത്രം വ്യത്യസ്തവും രസകരവുമാണ്…” രാധിക ആഹ്ലാദം പങ്കുവയ്ക്കുന്നു. എന്നാൽ ഇത് മാത്രമല്ല…
Read More » -
Kerala
പൊലീസ് വകുപ്പിൽ സാമ്പത്തിക കുറ്റകൃത്യവിഭാഗം, പുതിയ 233 തസ്തികകളും-മന്ത്രിസഭാ യോഗ തീരുമാനങ്ങൾ
പൊലീസ് വകുപ്പിൽ സാമ്പത്തിക കുറ്റകൃത്യവിഭാഗം രൂപീകരിക്കാൻ തീരുമാനിച്ചു. ക്രൈംബ്രാഞ്ചിന്റെ കീഴിൽ രൂപീകരിക്കുന്ന ഈ വിഭാഗത്തിന് 233 തസ്തികകൾ സൃഷ്ടിക്കും. 226 എക്സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയൽ തസ്തികകളുമാണ് സൃഷ്ടിക്കുക. ഒരു ഐ ജി, നാല് എസ് പി, 11 ഡി വൈ എസ് പി, 19 ഇൻസ്പെക്ടർമാർ, 29 എസ് ഐമാർ, 73 വീതം എസ് സി പി ഒ, സി പി ഒ, 16 ഡ്രൈവർമാർ എന്നിങ്ങനെയാണ് എക്സിക്യൂട്ടീവ് തസ്തികകൾ. ചതി, സാമ്പത്തിക തട്ടിപ്പുകൾ, പണമിടപാടുകൾ, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നിങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഈ വിഭാഗത്തിനായിരിക്കും അന്വേഷണച്ചുമതല. കെ ഫോൺ പദ്ധതിക്ക് ഇളവുകൾ കെ ഫോൺ പദ്ധതിക്ക് വിവിധ ആനുകൂല്യങ്ങളും ഇളവുകളും നൽകാൻ തീരുമാനിച്ചു. സംസ്ഥാന സർക്കാരിന് കീഴിലുള്ള വകുപ്പുകൾ, അവയുടെ താഴെതട്ടിലുള്ള ഓഫീസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും റൈറ്റ് ഓഫ് വെ (RoW) അനുമതി തേടുന്നത് ഒഴിവാക്കും. മുൻകൂർ…
Read More »