KeralaNEWS

കുപ്രസിദ്ധ ഗുണ്ട നീരാവി മുരുകനെ പൊലീസ് വെടിവച്ചുകൊന്നു

കേരളമടക്കം നാല് സംസ്ഥാനങ്ങളിലായി എണ്‍പതിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ട നീരാവി മുരുകനെ തമിഴ്നാട് പോലീസ് വെടിവച്ച് കൊന്നു.തൂത്തുക്കുടി, പുതിയമ്ബത്തൂര്‍ സ്വദേശിയാണ് ഇയാൾ.

മൂന്ന് മാസത്തിനിടെ തമിഴ്നാട് പൊലീസ് നടത്തുന്ന മൂന്നാമത്തെ ഏറ്റുമുട്ടല്‍ കൊലപാതകണിത്. തിരുനല്‍വേലി ജില്ലയിലെ കലക്കാട് നങ്കുനേരി റോഡിലെ ആളൊഴിഞ്ഞ ഭാഗത്തുവച്ചാണ് പൊലീസ് നീരാവി മുരുകനെ വെടിവച്ചുകൊന്നത്. പളനിയില്‍ നടന്ന ഒരു കവര്‍ച്ച അന്വേഷിക്കാന്‍ തമിഴ്നാട് പൊലീസിന്‍റെ പ്രത്യേക ദൗത്യസംഘം ദിണ്ടിഗലില്‍ നിന്ന് കലക്കാട് എത്തിയിരുന്നു.

 

Signature-ad

അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മൂര്‍ച്ചയുള്ള ആയുധവുമായി പ്രതി ആക്രമിച്ചുവെന്നും തുടര്‍ന്ന് വെടിവയ്ക്കേണ്ടിവന്നുവെന്നാണ് പൊലീസിന്‍റെ വിശദീകരണം.നെഞ്ചില്‍ വെടിയേറ്റ മുരുകന്‍ തല്‍ക്ഷണം മരിച്ചു. കവര്‍ച്ചയും മോഷണവും കൊലപാതവുമടക്കം എണ്‍പതിലേറെ കേസുകളില്‍ പ്രതിയാണ് ഇയാള്‍.ജനുവരി ഏഴിന് ചെങ്കല്‍പ്പേട്ടില്‍ രണ്ട് കൊലക്കേസ് പ്രതികളെ പൊലീസ് വെടിവെച്ച്‌ കൊന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: