KeralaNEWS

ഇന്ത്യ-റഷ്യ ക്രൂഡോയിൽ വ്യാപാരം; ഇന്ത്യയെ ചരിത്രത്തില്‍ മോശമായി ചിത്രീകരിക്കപ്പെട്ടേക്കാമെന്ന് അമേരിക്ക

വാഷിങ്ടണ്‍ : ഇന്ത്യക്ക് വിലയില്‍ ഇളവുകള്‍ വരുത്തി റഷ്യ ക്രൂഡ് ഓയില്‍ നല്‍കിയേക്കാമെന്ന് റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച്‌ വൈറ്റ് ഹൗസ്.യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്ന അമേരിക്കന്‍ തീരുമാനത്തിനെതിരെയുള്ള ലംഘനമാകും ഇതെന്ന് താന്‍ കരുതുന്നില്ലെന്ന് വൈറ്റ് ഹൗസ് പ്രസ്‌ സെക്രട്ടറി ജെന്‍ സാക്കി പ്രതികരിച്ചു. എന്നാല്‍ ഇന്ത്യയുടെ ഈ തീരുമാനം കൊണ്ട് ചരിത്രത്തില്‍ മോശമായി ചിത്രീകരിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യന്‍ ഭരണകൂടത്തെ പിന്തുണക്കുന്നത് യുക്രൈനില്‍ റഷ്യ നടത്തുന്ന യുദ്ധത്തെ പിന്തുണക്കുന്നതിന് സമാനമാണെന്നും ജെന്‍ സാക്കി പ്രതികരിച്ചു.റഷ്യയെയും യുക്രൈനില്‍ നടത്തുന്ന അധിനിവേശത്തെയും പിന്തുണക്കുന്ന രീതിയില്‍ നടപടികള്‍ സ്വീകരിക്കരുതെന്നും അത് ഉറപ്പുവരുത്തേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നും ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്‌മാന്‍ അമി ബേരയും അഭിപ്രായപ്പെട്ടിരുന്നു.

 

Signature-ad

വില ഇളവില്‍ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങിയാല്‍ അത് റഷ്യന്‍ പ്രസിഡന്‍റ് പുടിന് പിന്തുണ നൽകുന്നതിന് തുല്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Back to top button
error: