ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍ അറിയിച്ചു. ഉയര്‍ന്ന ശരീര താപം, വറ്റിവരണ്ട ശരീരം/ശരീരഭാഗങ്ങളില്‍ പൊള്ളല്‍ /ചുവന്ന് തടിക്കല്‍, വേദന, ശക്തമായ തലവേദന, തലകറക്കം, വലിവ്, ഓക്കാനം, ചര്‍ദ്ദി, അസാധാരണമായ വിയര്‍പ്പ്, മാനസികാവസ്ഥയില്‍ ഉള്ള മാറ്റങ്ങള്‍, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മൂത്രത്തിന്റെ അളവ് കുറയുക /മഞ്ഞനിറം എന്നിവയാണ് സൂര്യാതപം /സൂര്യാഘാതത്തിന്റെ പൊതു ലക്ഷണങ്ങള്‍.
രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നേരിട്ടുള്ള വെയില്‍ കൊള്ളരുത്. കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ ഇതിനനുസരിച്ച് ജോലി ക്രമീകരിക്കണം. <span;>അങ്കണവാടികള്‍, ബസുകള്‍, ട്രക്ക്, ലോറി തുടങ്ങിയവയിലും പൊലീസ് ഉള്‍പ്പെടെ വെയിലത്ത് ജോലി ചെയ്യുന്നവരും ആവശ്യത്തിന് കുടിവെള്ളം, ഒ.ആര്‍.എസ് കിറ്റ് എന്നിവ കരുതണം.
65 വയസ്സിനു മുകളിലുള്ളവര്‍, ഹൃദ്രോഗികള്‍, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍, കഠിന ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക കരുതല്‍ ആവശ്യമാണ്. പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കണമെന്നും നിര്‍ജലീകരണം ഒഴിവാക്കാനായി ധാരാളം വെള്ളം കുടിക്കണമെന്നും നിര്‍ദേശം നല്‍കി.