Month: March 2022
-
Kerala
ആ പെൺകുട്ടികൾക്ക് വേണ്ടി രാത്രിയിൽ കെഎസ്ആർടിസി വീണ്ടും തിരികെയോടി
ഇക്കഴിഞ്ഞ ശനിയാഴ്ച (12-03-2022) ബത്തേരിയിൽ നിന്നും പത്തനംതിട്ടയിലേക്ക് പോയ കെഎസ്ആർടിസി ബസിലായിരുന്നു സംഭവം.രാത്രി മൂന്നു മണി കഴിഞ്ഞ സമയത്ത് തൊടുപുഴയിലെ വഴിവക്കിൽ ഇറങ്ങാൻ തുനിഞ്ഞതായിരുന്നു യാത്രക്കാരായ ആ പെൺകുട്ടികൾ. എന്നാൽ വിജനമായ ആ സ്ഥലത്ത് ഇറങ്ങും മുമ്പ് ആരെങ്കിലും വീട്ടിൽ നിന്നും നിങ്ങളെ കൊണ്ടുപോകാൻ വന്നിട്ടുണ്ടോ എന്നായിരുന്നു കണ്ടക്ടറുടെ ചോദ്യം. ഇല്ല എന്ന് പറഞ്ഞപ്പോൾ കുട്ടികളെ ആ രാത്രിയിൽ ഒറ്റക്ക് അവിടെ വിട്ടിട്ടു പോകാൻ അദ്ദേഹത്തിന് തെല്ലും മനസു വന്നില്ല. കാര്യം ഡ്രൈവറോടും പറഞ്ഞു. അപ്പോഴേക്കും ഉറക്കത്തിലായിരുന്ന യാത്രക്കാരിൽ കുറെപ്പേരൊക്കെ ഉണരുകയും ചെയ്തു. ഇനി എന്തു ചെയ്യും? തൊടുപുഴ കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻ്റിൽ നിന്നും അപ്പോഴേക്കും നാലു കിലോമീറ്ററെങ്കിലും ബസ് പിന്നിട്ടിട്ടുണ്ടാകണം. തിരിച്ചുപോയി കുട്ടികളെ കെഎസ്ആർടിസി സ്റ്റാൻ്റിലാക്കാം. അവിടെ ആകുമ്പോൾ അവർ സുരക്ഷിതരാണ്.വീട്ടിൽ നിന്നും വരുന്നവർക്ക് കുട്ടികളെ കൊണ്ടുപോകാനും എളുപ്പമാണ്. കണ്ടക്ടറുടെ വാക്കുകൾ കേട്ടപ്പോൾ ഡ്രൈവർക്കും നൂറുവട്ടം സമ്മതം. യാത്രക്കാർക്കു യാതൊരു എതിർപ്പുമില്ല. വണ്ടി തിരിച്ചു പോകുമെന്നും തങ്ങളെ സ്റ്റാൻ്റിൽ കൊണ്ടുപോയി…
Read More » -
Kerala
കോട്ടയത്ത് 102 പേര്‍ക്കുകൂടി കോവിഡ്
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group കോട്ടയം: ജില്ലയില്‍ 102 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 212 പേര്‍ രോഗമുക്തരായി. 2442 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 43 പുരുഷന്‍മാരും 47 സ്ത്രീകളും 12 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 22 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.നിലവില്‍ 1149 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 446306 പേര്‍ കോവിഡ് ബാധിതരായി. 4,43,862 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ: കോട്ടയം – 11 അതിരമ്പുഴ – 8 വിജയപുരം – 6 പാലാ, ഭരണങ്ങാനം -4 വാഴപ്പള്ളി, പാമ്പാടി, ആർപ്പൂക്കര, തൃക്കൊടിത്താനം, ചങ്ങനാശേരി, ഏറ്റുമാനൂർ, മാടപ്പള്ളി -3 എലിക്കുളം, മാഞ്ഞൂർ, ചിറക്കടവ്, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, കിടങ്ങൂർ, വൈക്കം, പനച്ചിക്കാട്, വെള്ളൂർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, മണിമല – 2 അയ്മനം, അകലക്കുന്നം, വാകത്താനം, മറവന്തുരുത്ത്, തലനാട്,…
Read More » -
Kerala
ഐഎസ്‌എല്‍ ടീമായ ബംഗളൂരു എഫ്സിയുടെ ഫുട്ബോള്‍ അക്കാദമിയിലെ ആ നാലു വയസ്സുകാരൻ മലയാളി
ബംഗളുരു:ഐഎസ്‌എല്‍ ടീമായ ബംഗളൂരു എഫ്സിയുടെ ഫുട്ബോള്‍ അക്കാദമിയിലൽ പരിശീലനം നടത്തുന്ന ഒരു നാലു വയസ്സുകാരൻ ഉണ്ട്.തൃശ്ശൂർ മാള അഷ്ടമിച്ചിറ നെല്ലിശേരി സ്വദേശികളായ റഫേല്‍ തോമസ് – മഞ്ജു ദമ്ബതികളുടെ ഏകമകനായ ആരോണാണ് ആ നാലു വയസ്സുകാരൻ.ഇപ്പോൾ ആരോണിനെ തേടിയെത്തിയിരിക്കുന്നത് മറ്റൊരു ഭാഗ്യമാണ്- സ്പെയിനില്‍ ടോണി ക്രൂസിന്റെ ഫുട്‍ബോള്‍ അക്കാദമിയില്‍ ഒരാഴ്ചത്തെ പരിശീലനം നടത്താനുള്ള ക്ഷണം. അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒന്നായിരുന്നു വീടിനു മുന്നിലൂടെ ഉരുളുന്ന ടയറിനുള്ളിലൂടെ കൃത്യതയോടെ ഫുട്‍ബോള്‍ പായിക്കുന്ന ഒരു കൊച്ചു മിടുക്കന്റെ വീഡിയോ.അത് ആരോണായിരുന്നു.ആരോണിന്റെ ആ ഷോട്ട് കേരളത്തിന് അകത്തും പുറത്തുമുള്ള നിരവവധി ഫുടബോള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.കൂട്ടത്തില്‍ ജര്‍മന്‍ സൂപ്പര്‍ താരവും റയല്‍ മാഡ്രിഡ് ടീമിന്റെ മിഡ് ഫീല്‍ഡറുമായ ടോണി ക്രൂസും. ക്രൂസിന്റെ ഫുട്ബോള്‍ അക്കാദമി ഓണ്‍ലൈനായി സംഘടപ്പിച്ച ‘കിക്ക് ഇന്‍ ടു 22’ എന്ന ഓണ്‍ലൈന്‍ മത്സരത്തിലേക്കാണ് ആരോണ്‍ തന്റെ ട്രിക്ക് ഷോട്ട് അയച്ചു നല്‍കിയത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ ഒന്നാം സ്ഥാനം…
Read More » -
Kerala
ചുവർ ചിത്രത്തിന് ടൂറിസം മേഖലയിൽ വലിയ പ്രാധാന്യം: മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്
ആറന്മുള വാസ്തു വിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അനന്ത വിലാസം കൊട്ടാരത്തിൽ നടന്ന ദേശീയ ചുവർചിത്രകലാ ക്യാമ്പ് ‘വരമുദ്ര 2022’ സമാപിച്ചു. . സംസ്ഥാനത്തിന് പുറത്തുനിന്നുൾപ്പെടെ 12 പ്രമുഖ കലാകാരന്മാരും ഗുരുകുലത്തിലെ കലാകാരന്മാരും ചേർന്ന് മുപ്പതിലധികം പ്രതിഭകളാണ് ക്യാമ്പിൽ പങ്കെടുത്തത്. സമാപന സമ്മേളനം മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചുവർചിത്രകലയ്ക്ക് ഇപ്പോൾ വലിയ ജനകീയത കണ്ടുവരുന്നുവെന്നത് ഏറെ സന്തോഷം നൽകുന്നുവെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ തനത് കലാ പാരമ്പര്യം വിളിച്ചോതുന്ന കലാരൂപം എന്ന നിലയിൽ ചുവർച്ചിത്രത്തിന് ടൂറിസം മേഖലയിൽ വലിയ പ്രാധാന്യമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കേരളത്തിന്റെ ചരിത്രം വ്യക്തമാക്കുന്ന ചുവർചിത്രങ്ങൾ സ്ഥാപിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. ടൂറിസത്തിന്റെ ഭാഗമായി കേരളത്തിലെത്തുന്ന വിദേശികൾക്കു കൂടി ഉപയോഗപ്പെടുന്ന വിധത്തിൽ ചുവർചിത്ര കലാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. വാസ്തുവിദ്യാ ഗുരുകുലത്തിലെ കലാകാരനും അധ്യാപകനുമായിരുന്ന കെ.പി.ഇന്ദുനാഥിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം ഗോപി ചേവായൂറിന് …
Read More » -
Kerala
വീണ്ടും ചൈനയുടെ കുടത്തിൽ നിന്നും ആ ഭൂതം വെളിയിൽ ചാടി
ബീജിങ്: എല്ലാവർഷവും മാർച്ച് മാസത്തോടെ ചൈനയുടെ കുടത്തിൽ നിന്നും ആ ഭൂതം വെളിയിൽ ചാടും.പിന്നെ ലോകത്തിന്റെ മൊത്തം ഉറക്കം കെടുത്തി,.ആകെയൊന്ന് ചുറ്റിയടിച്ച് സെപ്തംബർ-ഓഗസ്റ്റ് മാസത്തോടെ തിരികെ കൂട്ടിൽക്കയറും.ഇക്കാലയളവിൽ ഏറ്റവും കൂടുതൽ പഴികേൾക്കുന്നത് കേരളമായിരിക്കും-ഏതൊക്കെ രീതിയിൽ ആ ഭൂതത്തെ പ്രതിരോധിച്ചാലും! ചൈനയില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന കാര്യമാണ് പറഞ്ഞത്. കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ 13 നഗരങ്ങളില്‍ കൂടി ഇവിടെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.അതുകൂടാതെ ചൈനയിലെ നിരവധി നഗരങ്ങളില്‍ ഭാഗികമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഇരട്ടി കോവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഒമിക്രോണ്‍ വകഭേദം വ്യാപിച്ചതാണ് ചൈനയില്‍ കോവിഡ് കേസുകള്‍ ഉയരാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനില്‍ ഇന്ന് മാത്രം 3,000 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.തലസ്ഥാനമായ ബീജിങ്ങില്‍ പൊതു പരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇവിടങ്ങളിൽ പൊതു ഗതാഗതം പൂര്‍ണമായും നിരോധിച്ചു.നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി.ജനങ്ങള്‍ കൂട്ടം കൂടുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.അവശ്യ സേവനങ്ങള്‍ ഒഴികെ…
Read More » -
India
ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ വില 100 ഡോളറില്‍ താഴെ; മൂന്നാഴ്ചക്കിടെ ഇത് ആദ്യം
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ന്യൂഡല്‍ഹി: യുക്രൈനിലെ റഷ്യന്‍ സൈനിക നടപടിയെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന അസംസ്‌കൃത എണ്ണവില താഴ്ന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില മൂന്നാഴ്ചക്കിടെ ആദ്യമായി ബാരലിന് 100 ഡോളറില്‍ താഴെ എത്തി. 96 ഡോളറായാണ് താഴ്ന്നത്. നിലവില്‍ 101 ഡോളറിന് മുകളിലാണ് വ്യാപാരം നടക്കുന്നത്. എണ്ണ സംഭരണം വര്‍ധിച്ചതാണ് വില കുറയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ചൈനയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ, ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ ഒന്നായ ചൈനയില്‍ എണ്ണയുടെ ആവശ്യകത കുറയുമോ എന്ന ആശങ്കയുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. അടുത്തിടെ ബ്രെന്‍ഡ് ക്രൂഡിന്റെ വില 140 ഡോളറിനോട് അടുപ്പിച്ച് കുതിച്ചുയര്‍ന്നിരുന്നു. യുക്രൈന്‍- റഷ്യ സംഘര്‍ഷത്തില്‍ അയവുവരുമെന്ന റിപ്പോര്‍ട്ടുകളും ബ്രെന്‍ഡ് ക്രൂഡിന്റെ വിലയെ സ്വാധീനിച്ചു. റഷ്യയുമായുള്ള ചര്‍ച്ചയില്‍ യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പ്രതീക്ഷ പ്രകടിപ്പിച്ചതാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില കുറയാന്‍ ഒരു കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ബ്രെന്‍ഡ്…
Read More » -
Food
കാനഡയിന്‍ കോഫിയുടെ രുചി ഇനി ഇന്ത്യയിലും
ഡല്‍ഹി: കാനഡയില്‍ 1964 സ്ഥാപിതമായി പ്രമുഖ കോഫി ബ്രാന്‍ഡ് ടിം ഹോര്‍ട്ടന്‍സ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഡല്‍ഹിയിലാണ് ആദ്യ ഔട്ട്‌ലെറ്റ് ആരംഭിക്കുന്നത്. തുടര്‍ന്ന് പഞ്ചാബിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. എജി കഫേയുമായുള്ള ധാരണയിലാണ് ഇന്ത്യയില്‍ ബിസിനസ് ആരംഭിക്കുന്നത്. മിനിസമാര്‍ന്ന ക്രീം അടങ്ങിയ ഫ്രഞ്ച് വാനില, ക്രീം മിശ്രിതമടങ്ങിയ ശീതീകരിച്ച ഐസ്ഡ് കാപ്പ്, ഡോനട്ട് അടങ്ങിയ ടിം ബിറ്റ്സ് സ്‌നാക്ക് തുടങ്ങി കാപ്പി പ്രേമികളുടെ നിരവധി ഇഷ്ട വിഭവങ്ങള്‍ ടിം ഹാര്‍ട്ടന്‍സില്‍ ലഭ്യമാകും. സ്‌പെഷ്യാലിറ്റി കോഫി ചെയ്നുകളുടെ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയാണ് ഇന്ത്യ. കഫെ കോഫി ഡേ, സ്റ്റാര്‍ ബക്‌സ്, ബാരിസ്റ്റ തുടങ്ങി ലോക പ്രശസ്ത കോഫി ശൃംഖലകള്‍ ഇന്ത്യയില്‍ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുവതലമുറയുടെ മാറുന്ന ജീവിത ശൈലികള്‍, കൂടുതല്‍ വരുമാനം, ആഗോള അനുഭവങ്ങള്‍ രുചിക്കാനുള്ള താല്പര്യവും ഈ കോഫി ചെയ്നുകളുടെ വളര്‍ച്ച മെച്ചപ്പെടാന്‍ കാരണമായി. സ്റ്റാര്‍ ബക്‌സിന്റെ മുന്‍ സിഇഒ നവീന്‍ ഗുര്‍നാനീയാണ് ടിം ഹോര്‍ട്ടന്‍സിന്റെ ഇന്ത്യന്‍…
Read More » -
Kerala
ഇന്ത്യയിൽ നടന്ന എല്ലാ കൊലപാതകങ്ങളും ഓർക്കേണ്ടതുണ്ട്;ദി കശ്മീര്‍ ഫയല്‍സിനെതിരെ കൂടുതൽ പേർ രംഗത്ത്
രാജ്യത്ത് നടന്ന കൊലപാതകങ്ങള്‍ എല്ലാം രാജ്യം ഓര്‍ക്കേണ്ടതാണെന്ന ഓര്‍മ്മപ്പെടുത്തലുമായി എഴുത്തുകാരനും പ്രൊഫസറുമായ അശോക് സ്വയ്ന്‍.കശ്‍മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറയുന്ന ചലചിത്രമായ ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന് പ്രധാനമന്ത്രിയടക്കമുള്ളവരുടെ പ്രതികരണമെത്തിയതിന് പിന്നാലെയാണ അശോക് സ്വയ്ന്‍റെ പ്രതികരണം. ഹിന്ദുക്കള്‍ സമാധാനപ്രിയരാണെങ്കില്‍ ആരാണ് ഇവരെയൊക്കെ കൊന്നതെന്ന ചോദ്യത്തോടെ 1969 മുതല്‍ 2013 വരെയുള്ള വിവിധ കലാപങ്ങളുടേയും അവയില്‍ കൊല്ലപ്പെട്ട് ഹിന്ദു വിഭാഗത്തില്‍ നിന്ന് അല്ലാത്തവരുടേയും എണ്ണവും സൂചിപ്പിച്ചാണ് അശോകിന്‍റെ രൂക്ഷ വിമര്‍ശനം. വിവേക് അഗ്‌നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയില്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന കശ്മീരി പണ്ഡിറ്റുകളുടെ കഥയാണ് പറയുന്നത്.ഇത് രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യുന്നതിനിടയിലായിരുന്നു അശോക് സ്വയ്ന്‍റെ പ്രതികരണം. അതേസമയം വര്‍ഗീയ സംഘര്‍ഷം ഒഴിവാക്കാന്‍ ഈ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) തലവനും അസമിലെ ധുബ്രി എംപിയുമായ ബദ്റുദ്ദീന്‍ അജ്മല്‍ രംഗത്ത് വന്നിട്ടുണ്ട്.…
Read More » -
Kerala
അമ്മ എല്ലാദിവസവും പുട്ട് ഉണ്ടാക്കി വെറുപ്പിക്കുന്നു; ഉത്തരക്കടലാസിലെ ഒരു കുട്ടിയുടെ കുറിപ്പ് വൈറലാകുന്നു
ന്യൂഡെല്‍ഹി: പുട്ട് ഇഷ്ടമില്ലാത്ത മലയാളികളുണ്ടാവില്ല.എന്ന് കരുതി എല്ലാവർക്കും പുട്ട് പിടിക്കുമോ? പ്രത്യേകിച്ച് ഡൽഹിയിലും മറ്റും ജനിച്ചു വളർന്ന മലയാളി നൂജെൻ ബേബികൾക്ക്. ഇല്ലെന്നാണ് ഒരു പരീക്ഷയിലെ ഉത്തരക്കടലാസിലെ ചോദ്യത്തിനുള്ള ഉത്തരം വ്യക്തമാക്കുന്നത്.ഇഷ്ടമില്ലാത്ത ആഹാരത്തെ കുറിച്ച് എഴുതുക എന്നതായിരുന്നു ചോദ്യം, അതിന് ഒരു കുട്ടി എഴുതിയ ഉത്തരം വൈറലായി കഴിഞ്ഞു. ‘എനിക്ക് ഇഷ്ടമില്ലാത്ത ഭക്ഷണം പുട്ടാണ്. അതൊരു കേരളീയ ഭക്ഷണമാണ്, അരി കൊണ്ടാണ് ഉണ്ടാക്കുന്നത്. ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്, അതിനാല്‍ എല്ലാ ദിവസവും രാവിലെ അമ്മ പുട്ട് ഉണ്ടാക്കും. അമ്മ പുട്ട് വിളമ്ബി അഞ്ച് മിനിറ്റിനുശേഷം അത് പാറ പോലെ കട്ടിയാകും. ഞാന്‍ അത് കഴിക്കില്ല, പുട്ട് എല്ലാ ബന്ധങ്ങളെയും തകര്‍ക്കുന്നു’ ഇങ്ങനെ പറഞ്ഞുകൊണ്ടാണ് കൊച്ചുമിടുക്കന്‍ പുട്ടിനോടുള്ള തന്റെ കടുത്ത വിയോജിപ്പ് വ്യക്തമാക്കിയിരിക്കുന്നത്.
Read More » -
Crime
അൻസി കബീറും അഞ്ജന ഷാജനും മരിച്ച വാഹനാപകടം, കാറിന്റെ ഡ്രൈവർ അബ്ദുൽ റഹ്മാൻ, സൈജു തങ്കച്ചൻ, റോയ് ജെ വയലാട്ട് എന്നിവർ ഒന്ന് മുതൽ മൂന്നു വരെ പ്രതികൾ
കൊച്ചി: ഡ്രൈവർ അബ്ദുൽ റഹ്മാൻ മദ്യപിച്ച് ശരവേഗത്തിൽ വാഹനമോടിച്ചതും, സൈജു തങ്കച്ചൻ ദുരുദ്ദേശത്തോടെ അതേവേഗത്തിൽ പിന്തുടർന്നതുമാണ് മിസ് കേരള ജേതാക്കളായ അൻസി കബീറും അഞ്ജന ഷാജനും വാഹനാപകടത്തിൽ കൊല്ലപ്പെടാൻ കാരണം. പ്രത്യേക അന്വേഷണ സംഘം എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങൾ എണ്ണമിട്ട് പറയുന്നത്. ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയ് ജെ. വയലാട്ട് ഉൾപ്പെടെ എട്ട് പ്രതികൾക്കെതിരേയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം നൽകിയത്. മോഡലുകൾ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവർ അബ്ദുൽ റഹ്മാനാണ് ഒന്നാം പ്രതി. വാഹനത്തെ അമിത വേഗത്തിൽ പിന്തുടർന്ന സൈജു തങ്കച്ചനാണ് രണ്ടാം പ്രതി. റോയ് ജെ വയലാട്ട് മൂന്നാം പ്രതിയും. 1120 പേജുള്ള കുറ്റപത്രത്തോടൊപ്പം 57 രേഖകളുമുണ്ട്. 2021 നവംബർ ഒന്നിന് പുലർച്ചെയാണ് മോഡലുകൾ ഉൾപ്പെടെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം ബൈപ്പാസിൽ പാലാരിവട്ടം ചക്കരപ്പറമ്പിലുണ്ടായത്. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം തൃശ്ശൂരിലേയ്ക്ക് പോകും വഴിയായിരുന്നു അപകടം. മുൻ…
Read More »