ന്യൂഡല്‍ഹി| ചൊവ്വയിലെ ഒരു ഗര്‍ത്തത്തിന് മലയാളി ശാസ്ത്രജ്ഞന്റെ പേര് നല്‍കി ഇന്റര്‍നാഷണല്‍ അസ്‌ട്രോണോമിക്കല്‍ യൂണിയന്‍.ഭൗതിക ശാസ്ത്രജ്ഞനും മീറ്റിയോരോളജിസ്റ്റുമായ കല്‍പ്പാത്തി രാമകൃഷ്ണ രാമനാഥന്റെ സ്മരണാര്‍ത്ഥമായി ചൊവ്വയുടെ ഉപരിതലത്തിലെ 89 കിലോമീറ്റര്‍ വ്യാസമുള്ള ഗര്‍ത്തത്തിന് രാമനാഥന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. അഹമ്മദാബാദ് ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയുടെ ആദ്യ ഡയറക്ടര്‍ കൂടിയായിരുന്നു രാമകൃഷ്ണ രാമനാഥന്‍.
രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിച്ച ശാസ്ത്രജ്ഞനാണ് കല്‍പ്പാത്തി രാമകൃഷ്ണ രാമനാഥന്‍.ഇന്ത്യയില്‍ ആദ്യമായി അന്തരീക്ഷപഠനത്തിന് വേണ്ടി ഉപകരണങ്ങള്‍ പിടിപ്പിച്ച ബലൂണുകള്‍ ഉപയോഗിച്ചത് പ്രൊഫസര്‍ കെ ആര്‍ രാമനാഥനാണ്. ഭൂമദ്ധ്യരേഖാപ്രദേശത്തിനു മുകളിലാണ് അന്തരീക്ഷത്തിലെ ഏറ്റവും ചൂടുള്ള വായു എന്നു തെളിയിച്ചതും അദ്ദേഹത്തിന്റെ പരീക്ഷണങ്ങളാണ്.1948ല്‍ ഡപ്യൂട്ടര്‍ ഡയറക്റ്റര്‍ ജനറല്‍ സ്ഥാനത്തിരിക്കുമ്ബോഴാണ് അവിടെ നിന്നും വിരമിച്ചത്.1985-ൽ ആയിരുന്നു മരണം.