KeralaNEWS

“കേറി വാടാ മക്കളേ”, ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ ഗോവയിലേക്ക് ക്ഷണിച്ച് കോച്ച് ഇവാന്‍ വുകമാനോവിച്

ഞായറാഴ്ച നടക്കുന്ന ഫൈനലിനായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഗോവയിലേക്ക് ക്ഷണിച്ച് പരിശീലകന്‍ ഇവാന്‍ വുകമാനോവിച്.ഇന്ന് ഒരു വീഡിയോയിലൂടെയാണ് ഇവാന്‍ ആരാധകരെ ക്ഷണിച്ചത്.ഏറെ നാളത്തെ കാത്തിരിപ്പാണ് ഈ ഫൈനൽ എന്നും എല്ലാവരും വന്ന് ടീമിനെ പിന്തുണക്കണം എന്നും ഇവാന്‍ പറഞ്ഞു.വീഡിയോയുടെ അവസാനം “കേറി വാടാ മക്കളേ” എന്ന ഗോഡ്ഫാദര്‍ സിനിമയിലെ ഡയലോഗും ഇവാന്‍  മലയാളികളുടെ മനസ്സിലേക്ക് ഒരു ലോംഗ് പാസ്സുപോലെ ഗോവയിൽ നിന്നും നീട്ടിയടിച്ചിട്ടുണ്ട്.
അതേസമയം സ്റ്റേഡിയത്തിലെ ഇരിപ്പിടത്തിന്റെ 100% ഉപയോഗത്തിന് ഗോവ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയത്തിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്ക് അനുസൃതമായി, പങ്കെടുക്കുന്ന ആരാധകര്‍ ഒന്നുകില്‍ പൂര്‍ണ്ണമായി വാക്സിനേഷന്‍ നല്‍കേണ്ടതുണ്ട്, അവരുടെ അവസാന ഡോസില്‍ നിന്ന് കുറഞ്ഞത് 15 ദിവസത്തെ ഇടവേളയോ അല്ലെങ്കില്‍ പ്രവേശന സമയത്ത് 24 മണിക്കൂറിനുള്ളില്‍ നെഗറ്റീവ് RT-PCR റിപ്പോര്‍ട്ട് നല്‍കുകയോ വേണം. എല്ലായ്‌പ്പോഴും മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കും.

Back to top button
error: