NEWS

ബസ്, ഓട്ടോ, ടാക്സി നിരക്ക് വര്‍ധന ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബസ്, ഓട്ടോ, ടാക്സി നിരക്ക് വര്‍ധന ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള നീക്കമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇക്കാര്യത്തില്‍ ഗവേഷണം നടത്തുകയാണ് സംസ്ഥാന സര്‍ക്കാരെന്നും അദ്ദേഹം വിമര്‍ശിച്ചു. സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ ജനവികാരം മാനിക്കുന്നില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
 സംസ്ഥാന സര്‍ക്കാര്‍ ജനവികാരം മാനിക്കാതെ മുന്നോട്ടുപോവുകയാണെങ്കില്‍ വലിയ പ്രത്യാഘാതം ഉണ്ടാകും.കോടതി ഉത്തരവ് പ്രതിപക്ഷത്തിന് തിരിച്ചടിയല്ലെന്നും സില്‍വര്‍ ലൈനിനെതിരെ യു ഡി എഫ് സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.

Back to top button
error: