NEWS

പാക്കിസ്ഥാൻ സൈനിക ക്യാമ്പിൽ വൻ സ്‌ഫോടനം

സ്ലാമാബാദ് : വടക്കന്‍ പാകിസ്ഥാനിലെ സിയാല്‍കോട്ട് സൈനിക താവളത്തില്‍ വന്‍ സ്‌ഫോടനം.പഞ്ചാബ് പ്രവിശ്യയിലെ കന്റോണ്‍മെന്റ് ഏരിയയ്ക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്.ഇവിടെ തീ പടരുകയാണ്. കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പാകിസ്ഥാനിലെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ സൈനിക താവളങ്ങളിലൊന്നാണ് സിയാല്‍കോട്ട് കന്റോണ്‍മെന്റ് നഗരത്തോട് ചേര്‍ന്നുള്ളത്. പാകിസ്ഥാന്‍ സര്‍ക്കാര്‍ പ്രതിസന്ധികളില്‍ പെട്ട് ഉഴലുന്ന സമയത്താണ് ഇത്തരമൊരു സംഭവമുണ്ടായതെന്നതിന് പ്രാധാന്യമേറെയുണ്ട്.

Back to top button
error: