NEWS

ഇന്ത്യാ സന്ദര്‍ശനത്തിന് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്

ന്യൂഡൽഹി:ഏപ്രില്‍ ആദ്യവാരം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഇരു രാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 30ആം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സന്ദര്‍ശനം.സാങ്കേതികവിദ്യ, സൈബര്‍ സുരക്ഷ, കൃഷി, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്നതിന് വേണ്ടിക്കൂടിയാണ് സന്ദർശനം.

“എന്‍റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം ഇന്ത്യയിലേക്ക് എന്‍റെ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഞങ്ങള്‍ ഒരുമിച്ച്‌ നമ്മുടെ രാജ്യങ്ങളുടെ ബന്ധത്തിന് വഴിയൊരുക്കും. മോദിയാണ് ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം പുനരാരംഭിച്ചത്. ഇത് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്. നമ്മുടെ രണ്ട് തനതായ സംസ്കാരങ്ങള്‍ തമ്മിലുള്ള ബന്ധം (ഇന്ത്യന്‍ സംസ്കാരവും ജൂത സംസ്കാരവും) ആഴത്തിലുള്ളതാണ്”- നഫ്താലി ബെന്നറ്റ് പത്രക്കുറിപ്പില്‍ പറഞ്ഞു.

 

 

ഏപ്രില്‍ ‍2 മുതല്‍ 5 വരെയായിരിക്കും ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപ്രധാനമായ സഖ്യം വിപുലീകരിക്കുകയാണ് ലക്ഷ്യമെന്ന് ബെന്നറ്റിന്‍റെ മാധ്യമ ഉപദേഷ്ടാവ് പറഞ്ഞു. സന്ദര്‍ശന വേളയില്‍ ഇന്ത്യയിലെ ജൂത സമൂഹവുമായി ബെന്നറ്റ് കൂടിക്കാഴ്ച നടത്തും.

Back to top button
error: