NEWS

കെ-റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു;തിരൂരിലും ചോറ്റാനിക്കരയിലും സര്‍വേ കല്ലുകള്‍ പിഴുതുമാറ്റി

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്കെതിരെ ജനകീയ പ്രതിഷേധം വീണ്ടും ശക്തമാകുന്നു. മലപ്പുറം ജില്ലയിലും തിരൂരിലും എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലും ഇന്നലെ സര്‍വേ കല്ലുകള്‍ നാട്ടുകാര്‍ പിഴുതുമാറ്റിയത് സംഘർഷത്തിന് ഇടയാക്കി.

തിരൂര്‍ വെങ്ങാലൂര്‍ ഭാഗത്താണ് ശനിയാഴ്ച കല്ലിടല്‍ പുരോഗമിക്കുന്നത്.നാട്ടുകാര്‍ സംഘടിച്ചതോടെ വെങ്ങാലൂര്‍ ജുമാമസ്ജിദിന് സമീപം കല്ലിടല്‍ ഒഴിവാക്കി.നാട്ടുകാരും പൊലീസും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. പ്രതിഷേധക്കാരില്‍ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.പ്രതിഷേധത്തെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ സില്‍വര്‍ ലൈന്‍ സര്‍വേ നിര്‍ത്തിവെച്ചു.

 

Signature-ad

ചോറ്റാനിക്കരയില്‍ കെ-റെയിലിനായി സ്ഥാപിച്ച സര്‍വേകല്ലുകള്‍ സമരസമിതി പ്രവര്‍ത്തകര്‍ കനാലിലേക്ക് പിഴുതെറിഞ്ഞ് പ്രതിഷേധിച്ചു. ചോറ്റാനിക്കര പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ അമ്ബലത്തിനു സമീപത്തെ പാടശേഖരത്തില്‍ സ്ഥാപിച്ച ഏതാനും കല്ലുകളാണ് പിഴുതുമാറ്റിയത്.

Back to top button
error: