Month: March 2022
-
NEWS
ദിലീപിന്‍റെ ഫോണുകളിലെ വിവരങ്ങള്‍ നീക്കിയ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിനെ തേടി ക്രൈംബ്രാഞ്ച് കേരളത്തിന് പുറത്തേക്ക്
കൊച്ചി:ദിലീപിന്‍റെ ഫോണുകളിലെ വിവരങ്ങള്‍ നീക്കിയ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിനെ തേടി ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി.ഇയാൾ കേരളം വിട്ടതായാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. സായ് ശങ്കറിന്‍റെ വീട്ടില്‍ രണ്ടു തവണ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും ഇയാള്‍ ഫ്ലാറ്റില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്ത ഐ മാകിനെ കുറിച്ച് സായിയുടെ ഭാര്യ എസയോട് അന്വേഷണസംഘം ചോദിച്ചറിഞ്ഞു. എസ സബ്രീന സിറിള്‍ എന്ന യൂസര്‍ ഐഡിയുള്ള ഐ മാക് സിസ്റ്റവുമായി ദിലീപിന്റെ ഐ ഫോണ്‍ ബന്ധിപ്പിച്ചാണ് രേഖകള്‍ നീക്കിയത് എന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തന്റെ ഐ മാകിന്റെ യൂസര്‍ ഐഡി ഇതാണെന്ന് എസ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. സായ് ശങ്കര്‍ എവിടെയാണെന്ന് അറിയില്ലെന്നാണ് ഭാര്യയുടെ മൊഴി. ഇത് ക്രൈം ബ്രാഞ്ച് വിശ്വാസത്തില്‍ എടുത്തിട്ടില്ല. കോവിഡ് ലക്ഷണങ്ങളുള്ള ആള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല എന്നതും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല എന്നതും സംശയം വര്‍ധിപ്പിക്കുന്നുണ്ട്. ഇയാള്‍ സംസ്ഥാനം കടന്നോ എന്നും സംശയിക്കുന്നു.ഇതിനായി കേരളത്തിന് പുറത്തേക്കും ക്രൈംബ്രാഞ്ച് അന്വേഷണം…
Read More » -
NEWS
ബാലചന്ദ്രനും കുടുംബത്തിനും വിഷുവിന് വീട്ടിലെ പൂജാമുറിയില്‍ പൂത്തുലഞ്ഞ കണിക്കൊന്ന തന്നെ കണികാണാം
പത്തനാപുരം ആവണീശ്വരത്തെ കെ.ബാലചന്ദ്രന് ഇത്തവണ വിഷുവിന് കണികാണാൻ കണിക്കൊന്ന തേടി എങ്ങും അലയേണ്ട.വീട്ടിലെ പൂജാമുറിയില്‍ തന്നെ പൂത്തുലഞ്ഞ കണിക്കൊന്ന മരം കണ്ണിന് വിരുന്നായി നിൽപ്പുണ്ട്. പുഴയോരം എന്ന പേരില്‍ ഗാര്‍ഡനിംഗ് നടത്തുന്ന ബാലചന്ദ്രന്‍ പത്ത് വര്‍ഷം മുൻപ് ചട്ടിയില്‍ വളര്‍ത്താന്‍ നട്ട കൊന്നത്തൈയാണ് പൂവിട്ടത്.ചാണകപ്പൊടിയും ചകിരിച്ചോറുമടക്കമുള്ള ജൈവവളം നല്‍കിയും ശിഖരങ്ങള്‍ വെട്ടിയൊതുക്കിയുമാണ് ചെടിയെ ബാലചന്ദ്രൻ പരിപാലിച്ചത്. ഒന്നരയടി പൊക്കമുള്ള കൊന്ന കഴിഞ്ഞ വിഷുക്കാലത്താണ് ആദ്യം പൂത്തത്. വിഷുവിന്റെ വരവ് അറിയിച്ച് ഇക്കുറി നേരത്തേ പൂവിട്ടു തുടങ്ങി.പൂന്തോട്ടത്തില്‍ ആലും മാവും പുളിയും ചാമ്ബയുമടക്കം നിരവധി ബോണ്‍സായി മരങ്ങളുണ്ട്. കൊട്ടാരക്കരയില്‍ ഫയര്‍ ആന്‍ഡ് സേഫ്ടി അദ്ധ്യാപകനായിരുന്ന ബാലചന്ദ്രന്‍ ഇപ്പോള്‍ ലാന്‍ഡ് സ്കേപ്പിംഗ് മേഖലയിലാണ് പ്രവര്‍ത്തനം.ഭാര്യ റിട്ട. അദ്ധ്യാപിക ഗീതാകുമാരിയും മക്കള്‍ കൃഷ്ണേന്ദുവും പൗര്‍ണമിയും ബാലചന്ദ്രനോടൊപ്പം ബോൺസായ് കണിക്കൊന്ന പൂത്തതിന്റെ സന്തോഷത്തിലാണ്.
Read More » -
NEWS
പല തരംഗങ്ങള്‍ വന്നു പോയിട്ടും ചിലർക്ക് മാത്രമെന്തേ ഇപ്പോഴും കൊറോണ വരാത്തത് ?
കഴിഞ്ഞ മൂന്നു വർഷമായി കൊറോണയുടെ പല അവസ്ഥാന്തരങ്ങളിലൂടെയും നമ്മൾ കടന്നു പോയിട്ടും ചിലർക്ക് മാത്രമെന്തേ ഇപ്പോഴും കൊറോണ വരാത്തത് ? ശരീരത്തില്‍ വലിയ അളവില്‍ ‘ടി സെല്ലുകള്‍ ‘ ഉണ്ടായിരുന്നവരാകാം ഇത്തരക്കാരെന്നാണ് ഗവേഷകരുടെ നിഗമനം.ഒരുതരം മെമ്മറി കോശങ്ങളാണ് ടി സെല്ലുകള്‍. നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തില്‍ വലിയ പങ്കുവഹിക്കുന്ന മെമ്മറി കോശങ്ങളാണിത്.ഇത്തരത്തിലുള്ള ടി സെല്ലുകള്‍ ശരീരത്തില്‍ രൂപപ്പെട്ടവര്‍ക്ക് മഹാമാരിയെ ചെറുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതുകൂടാതെ ചിലരുടെ ജനിതക ഘടനയുടെ പ്രത്യേകതകളും കൊറോണയെ അകറ്റി നിര്‍ത്താന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടാകാമെന്നാണ് പറയപ്പെടുന്നത്. പല തരത്തിലുള്ള കൊറോണ വൈറസുകള്‍ക്ക് വ്യത്യസ്തമായ സ്വഭാവ സവിശേഷതകളുണ്ട്.എന്നാല്‍ ചില സമാനതകളും ഇവ പലപ്പോഴും പ്രകടിപ്പിക്കുന്നു. ഈ സമാനതകള്‍ തിരിച്ചറിയാന്‍ നമ്മുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ക്ക് സാധിച്ചതാകും കൊറോണ വൈറസില്‍ നിന്ന് മാറ്റി നിര്‍ത്തിയതെന്നും ഗവേഷകര്‍ പറയുന്നു.
Read More » -
NEWS
വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച ആൾ സ്ഥിരം സ്ത്രീകളുടെ അടിവസ്ത്ര മോഷ്ടാവ്
കോട്ടയം: ചങ്ങനാശേരി പായിപ്പാട് കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ തൃക്കൊടിത്താനം സ്വദേശി അനീഷ്(31) നേരത്തെ സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചതിന് പിടിയിലായിട്ടുള്ള ആൾ. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ചങ്ങനാശേരി പായിപ്പാട് കൊച്ചുപള്ളിക്ക് സമീപത്തെ വീട്ടില്‍ വാഷിങ് മെഷീനില്‍ തുണി അലക്കിക്കൊണ്ടുനിന്ന യുവതിയെയാണ് അനീഷ് ലൈംഗികമായി പീഡിപ്പിക്കാനും ക്രൂരമായി ഉപദ്രവിക്കാനും ശ്രമിച്ചത്.പൊലീസിന്റെ കുറ്റവാളികളുടെ ശേഖരത്തിലുള്ള ചിത്രത്തില്‍നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോള്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Read More » -
Sports
കളത്തില്‍ ഇറങ്ങാതെ ഗാലറിയിലിരുന്ന് കളി കാണുകയാണ് കാർനെയ്റോ
ഗോവയിൽ നിന്നും മലയാളി കാൽപന്ത് കളി പ്രേമികളുടെ ഹൃദയത്തിലേക്ക് കുടിയേറിയ താരമാണ് ജെസ്സൽ കാർനെയ്റോ.തന്റെ നാട്ടിൽ ബ്ലാസ്റ്റേഴ്സ് ഫൈനലിനിറങ്ങുമ്പോൾ കളത്തില്‍ ഇറങ്ങാതെ ഗാലറിയിലിരുന്ന് കളി കാണുകയാണ് കാർനെയ്റോ. കളിക്കിടെ തോളിന് പരുക്കേറ്റതിനെ തുടർന്നാണ് ടീം നായകൻ കൂടിയായിരുന്ന ജെസ്സൽ കളത്തിന് പുറത്തായത്. ചരിത്ര കിരീടം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഫറ്റോർദയിൽ ഇറങ്ങുന്ന അവിസ്മരണീയ നിമിഷങ്ങൾക്ക് സാക്ഷിയാകാൻ ജെസ്സൽ കാർനെയ്റോ ഉണ്ടാകുമെന്ന കാര്യം തീർച്ച. പന്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ നിലതെറ്റി വീണപ്പോഴായിരുന്നു പരുക്കേറ്റത്. ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് സീസൺ നഷ്ടപ്പെടുകയും ചെയ്തു.സീസൺ പാതി പിന്നിട്ട ശേഷമായിരുന്നു ജെസ്സലിന്റെ പുറത്താകൽ. പരുക്കേറ്റ് കളിക്കളത്തിന് പുറത്തായെങ്കിലും തന്റെ നാട്ടിൽ സ്വന്തം ടീംബ്ലാസ്റ്റേഴ്സ് ഫൈനൽ കളിക്കുമ്പോൾ ജെസ്സൽ കളി കാണാതിരിക്കുന്നത് എങ്ങനെ. എതിർടീം പ്രതിരോധം കീറി മുറിക്കുന്ന അളന്നു മുറിച്ച പാസ്സുകളും അതിശയിപ്പിക്കുന്ന ക്രോസ്സുകളുമായി ആരാധകരെ വിസ്മയിപ്പിച്ചിരുന്ന ജെസ്സലിന് തോളിന് പരുക്കേറ്റത് ജനുവരി 9 ന് ഹൈദരാബാദ് എഫ്.സിക്കെതിരെ നടന്ന മത്സരത്തിലായിരുന്നു. ഫൈനലിൽ ഹൈദരാബാദിനെ മറികടന്ന് കേരളാ…
Read More » -
Crime
ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു വീണ് നിരവധി പേർക്ക് പരുക്കേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
മലപ്പുറം പൂങ്ങോട് ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു വീണ് നിരവധി പേർക്ക് പരുക്കേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മണ്ണിൽ വെള്ളം കെട്ടിനിന്നതിനാൽ, മുളയും കമുകും ഉപയോഗിച്ചുണ്ടാക്കിയ താൽക്കാലിക ഗാലറിയുടെ കാലുകൾ താഴ്ന്നു പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. സംഘാടകർക്കെതിരെ കേസെടുത്താണ് കാളികാവ് പൊലീസിന്റെ അന്വേഷണം. പൂങ്ങോട് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മൽസരത്തിനിടെ ശനിയാഴ്ച രാത്രി ഒമ്പതു മണിയോടെയായിരുന്നു അപകടം. കാലിക്കറ്റ് എഫ്.സിയും നെല്ലികുത്ത് എഫ്.സിയും തമ്മിലുള്ള ഫൈനൽ മൽസരം കാണാൻ പതിനായിരത്തോളം പേരാണ് എത്തിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. ഒപ്പം ഉൾക്കൊള്ളാവുന്നതിലും അധികം പേർ കളി കാണാൻ എത്തിയതും അപകടത്തിന് കാരണമായി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More » -
NEWS
കേരള ബ്ലാസ്റ്റേഴ്സിന്റെ ഫൈനല്‍ മത്സരം കാണാന്‍പോയ യുവാക്കള്‍ ബൈക്ക് അപകടത്തില്‍ മരിച്ചു
ഐ എസ്എല്‍ ഫൈനല്‍ കാണാന്‍ ഗോവയിലെ മഡ്ഗാവിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന യുവാക്കൾ അപകടത്തിൽ മരിച്ചു.മലപ്പുറം സ്വദേശികളായ ജംഷീര്‍, മുഹമ്മദ് ഷിബില്‍ എന്നിവരാണ് മരിച്ചത്. ഫൈനലില്‍ ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുന്ന ഹൈദരാബാദ് ടീമിലെ മലയാളി താരം റബീഹിന്റെ ബന്ധുവാണ് മരിച്ച ജംഷീര്‍. ഉദുമ പള്ളത്ത് ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം.യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ മിനിലോറി ഇടിക്കുകയായിരുന്നു.ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.അപകടത്തില്‍പ്പെട്ട ലോറിയുടെ ഡ്രൈവറാണ് പോലീസിനെ വിവരം അറിയിച്ചതും യുവാക്കളെ ആശുപത്രിയില്‍ എത്തിച്ചതും. യുവാക്കളുടെ സംഘം കാറിലും ബൈക്കിലുമായാണ് ശനിയാഴ്ച വൈകുന്നേരം ഗോവയിലേക്ക് തിരിച്ചത്. ഇന്ന് വൈകുന്നേരം ഗോവയില്‍ എത്തുന്നതിന് നിര്‍ത്താതെയുള്ള യാത്രയായിരുന്നെന്നാണ് കരുതുന്നത്. ബൈക്ക് ഓടിച്ചയാള്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം.
Read More » -
NEWS
ഭര്‍ത്താവ് ജീവനൊടുക്കിയ കാര്യം അറിഞ്ഞ് അവിടേക്ക് പുറപ്പെട്ട ഭാര്യയും സഹോദരിയും കാര്‍ തട്ടി മരിച്ചു
തിരുവനന്തപുരം: ഭര്‍ത്താവ് ജീവനൊടുക്കിയ കാര്യം അറിഞ്ഞ് അവിടേക്ക് പുറപ്പെട്ട ഭാര്യയും സഹോദരിയും കാര്‍ തട്ടി മരിച്ചു.പനത്തുറ ജി.ജി കോളനിയില്‍ താമസിക്കുന്ന ഐശ്വര്യ (32) ഇവരുടെ സഹോദരി ശാരിമോള്‍ (31) എന്നിവരാണ് മരിച്ചത്. വാഴമുട്ടം തിരുവല്ലം ബൈപ്പാസില്‍ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇവരെ കാറിടിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 9.30 ഓടെ വാഴമുട്ടം ബൈപ്പാസില്‍ പാച്ചല്ലൂര്‍ ചുടുകാട് ഭദ്രകാളി ക്ഷേത്രത്തിനടുത്താണ് സംഭവമുണ്ടായത്.ഐശ്വര്യയുടെ ഭര്‍ത്താവ് ശ്രീജി നെടുമങ്ങാടാണ് താമസിക്കുന്നത്. ഇദ്ദേഹം വീട്ടില്‍ തൂങ്ങി മരിച്ചുവെന്നറിഞ്ഞായിരുന്നു ഐശ്വര്യയും ശാരിമോളും അവിടേക്കു പോകുന്നതിന് ബസ് കയറാനായി ബൈപ്പാസിലെത്തിയപ്പോഴായിരുന്നു അപകടം. ഐശ്വര്യയുടെ മരണം ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്ബ് സംഭവിച്ചിരുന്നു. ഗുരുതരപരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ ശാരിമോള്‍ അര്‍ദ്ധരാത്രിയോടെയാണ് മരിച്ചത്.
Read More » -
NEWS
വിദൂര വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക് യു.എ.ഇയില്‍ ഇനിമുതൽ ടീച്ചേഴ്സ് ലൈസന്‍സ് ലഭിക്കില്ല
അബുദാബി : വിദൂര വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക് ഇനിമുതൽ യു.എ.ഇയില്‍ ടീച്ചേഴ്സ് ലൈസന്‍സ് ലഭിക്കില്ല.ഈ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തതാണ് തടസം.യു.എ.ഇയിലെ അദ്ധ്യാപക ലൈസന്‍സ് പരീക്ഷ പാസായാലും ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലേ ടീച്ചേഴ്സ് ലൈസന്‍സ് ലഭിക്കൂ. വിദൂര വിദ്യാഭ്യാസത്തിലൂടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി യുഎഇയിൽ അദ്ധ്യാപകരായി ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ളവര്‍ ഇതോടെ ജോലി നഷ്ടമാകുമെന്ന ഭീതിയിലാണ്.പുതിയ അദ്ധ്യാപകര്‍ 2 വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് എടുക്കണം.
Read More » -
NEWS
എങ്ങനെയാണ് സ്കൂൾ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കുന്നത് ?
കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ നടന്നു വരുന്ന എല്‍.എസ്.എസ്, യു.എസ്.എസ് (LSS& USS ) പരീക്ഷകൾ എന്താണെന്ന് നോക്കാം. കേരളത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ നടന്നു വരുന്ന ലോവര്‍, അപ്പര്‍ പ്രൈമറി സ്‌കൂള്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷകളാണ് എല്‍.എസ്.എസ് (ലോവര്‍ സെക്കന്‍ഡറി സ്കൂള്‍ സ്കോളര്‍ഷിപ് എക്സാമിനേഷന്‍ ), യു.എസ്.എസ് (അപ്പർ സെക്കന്‍ഡറി സ്കൂള്‍ സ്കോളര്‍ഷിപ് എക്സാമിനേഷന്‍ ) പരീക്ഷകൾ. സംസ്ഥാനത്തെ സ്‌കൂളുകളില്‍ നാലാം ക്ലാസിലും , ഏഴാം ക്ലാസിലും പഠിക്കുന്ന നിശ്ചിത യോഗ്യതയുളള ആയിരക്കണക്കിനു വിദ്യാര്‍ഥികളാണ് ഈ പരീക്ഷ വർഷം തോറും എഴുതുന്നത്. കേരളത്തിലെ പ്രൈമറി,അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ നടക്കുന്ന ഏറ്റവും വലിയ പൊതു പരീക്ഷ കൂടിയാണിവ. ഭാഷ, ഗണിതം, പരിസര പഠനം ,ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ നിര്‍ദ്ദിഷ്ട ക്ലാസുകളില്‍ കുട്ടി നേടിയ അറിവും , പ്രയോഗ പാടവവുമാണ് ഈ പരീക്ഷയില്‍ വിലയിരുത്തിയിരുന്നത്. കഴിഞ്ഞ ഓണപരീക്ഷയില്‍ (ഒന്നാം ടേം) മേല്‍ പറഞ്ഞ വിഷയങ്ങളില്‍ എ ഗ്രേഡിനുളള മാര്‍ക്ക് ലഭിച്ച കുട്ടികള്‍ക്ക്…
Read More »