ആനത്തലവട്ടം ആനന്ദനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. ഇന്ന് സമരങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകരടക്കം മുഴുവന്‍ തൊളിലാളികളും ഈ പോരാട്ടത്തില്‍ അണിചേരേണ്ടിവരുമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. വിനു വി ജോണിന്റെ ആഹ്വാനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് നടപടിയെടുക്കണം. ഈ രീതിയില്‍ മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ തൊഴിലാളികളുടെ പ്രതിഷേധം വീണ്ടും ശക്തമാകും – ആനത്തലവട്ടം പറഞ്ഞു.
അതേസമയം തൊഴിലാളി സംഘടനകളുടെ മാര്‍ച്ച് ഫയര്‍സ്റ്റേഷന്‍ ആസ്ഥാനത്തിന് മുന്നില്‍ വച്ച് പോലീസ് തടഞ്ഞു. ‘ജനപ്രിയ തൊഴിലാളിവര്‍ഗ നേതാവ് എളമരം കരീമിനെ അപമാനിച്ച ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണിനെ പുറത്താക്കുക’ തുടങ്ങിയ പ്ലക്കാര്‍ഡുകളും ഏന്തിയാണ് സമരക്കാര്‍ എത്തിയത്. എന്നാല്‍, ഈ സമരവും ഏഷ്യാനെറ്റ് ലൈവായി കാണിച്ചു.ചാനല്‍ എന്തുകൊണ്ടാണ് ബാര്‍ക്ക് റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുന്നത് എന്നതിന്റെ തെളിവായി മാറി ഇന്നത്തെ വാര്‍ത്താ റിപ്പോര്‍ട്ടിംഗിലെ ആ പ്രൊഫഷണലിസം.