NEWS

കോടതി ഉത്തരവ് പാലിച്ചില്ല; നഗരസഭാ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി

ത്തനംതിട്ട: ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്ന് പത്തനംതിട്ട നഗരസഭാ സെക്രട്ടറി എസ്.ഷേര്‍ല ബീഗത്തെ അറസ്റ്റ് ചെയ്ത് ഹൈക്കോടതിയില്‍ ഹാജരാക്കി.

കോടതിയലക്ഷ്യ ഹര്‍ജിയില്‍ മാര്‍ച്ച്‌ 14ന് സെക്രട്ടറിയോട് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി ഉത്തരവുണ്ടായത്.ഉത്തരവ് നടപ്പാക്കിയാല്‍ ഇതിന്‍റെ ആവശ്യമില്ലെന്നും വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഉത്തരവ് നടപ്പാക്കുകയോ കോടതിയില്‍ ഹാജരാകുകയോ ചെയ്യാത്തതിനാല്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിടുകയായിരുന്നു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കായിരുന്നു ഇക്കാര്യത്തില്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: