India

കുതിപ്പ് തുടര്‍ന്ന് ഗൗതം അദാനി; സമ്പത്തില്‍ വന്‍ വര്‍ധന

ന്യൂഡല്‍ഹി: 2021ല്‍ രാജ്യത്ത് വലിയ നേട്ടമുണ്ടാക്കിയ വ്യവസായികളിലൊരാളാണ് ഗൗതം അദാനി. 2022 വര്‍ഷത്തെ ആദ്യത്തെ മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ അതേ കുതിപ്പ് തുടരുകയാണ് അദാനി. പ്രതിസന്ധിക്കിടയിലും കമ്പനിയുടെ ഓഹരി വിലകള്‍ കുതിച്ചത് വലിയ നേട്ടമാണ് അദാനിക്കുണ്ടാക്കിയത്.

2021ന്റെ ആദ്യപാദത്തില്‍ സമ്പത്തിന്റെ കണക്കില്‍ അദാനി ജെഫ് ബെസോസ്, ഇലോണ്‍ മസ്‌ക് എന്നിവരെ മറികടന്നിരുന്നു. ഈ വര്‍ഷവും അതേ നേട്ടമാണ് അദാനി ആവര്‍ത്തിക്കുന്നത്. ഈ വര്‍ഷം 18.4 ബില്യണ്‍ ഡോളറിന്റെ നേട്ടമാണ് അദാനിക്കുണ്ടായത്. അദാനിയുടെ ആസ്തി 95 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമതുള്ള അദാനി ബ്ലൂംബര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് പ്രകാരം ലോകത്ത് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ സമ്പന്നരുടെ പട്ടികയില്‍ രണ്ടാമതാണ്.

Signature-ad

അദാനി എന്റര്‍പ്രൈസ്, അദാനി പവര്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി വില്‍മര്‍ എന്നിവയുടെ ഓഹരികള്‍ 12 മുതല്‍ 103 ശതമാനം വരെ 2022ല്‍ ഉയര്‍ന്നിരുന്നു. അദാനി പോര്‍ട്ട്, സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ എന്നീ ഷെയറുകളില്‍ മാത്രമാണ് തിരിച്ചടിയുണ്ടായത്. അതേസമയം അദാനിക്ക് വലിയ നേട്ടമുണ്ടാക്കി കൊടുത്തത് ഈയടുത്ത് ലിസ്റ്റ് ചെയ്ത അദാനി വില്‍മറാണ്.

Back to top button
error: