Month: March 2022

  • Kerala

    മുല്ലപ്പെരിയാര്‍: സുപ്രീംകോടതിയില്‍ അന്തിമവാദം കേള്‍ക്കല്‍ ഇന്ന് തുടങ്ങും

    ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ ഹരജികളിന്മേല്‍ സുപ്രീംകോടതി ഇന്നുമുതല്‍ അന്തിമവാദം കേള്‍ക്കും. ജസ്റ്റിസ് എം.എം. ഖാന്‍വില്‍ഖര്‍, ജസ്റ്റിസ് അഭയ് എസ് ഓഖ, ജസ്റ്റിസ് സിടി രവികുമാര്‍ എന്നിവരടങ്ങിയ ബഞ്ചാണ് വാദം കേള്‍ക്കുക. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ സുപ്രീംകോടതി നല്‍കിയ അനുമതി പുനപ്പരിശോധിക്കണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. നിലവിലെ ഡാം 126 വര്‍ഷം പഴക്കമുള്ളതാണെന്നും അത് വലിയ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നുമാണ് കേരളത്തിന്റെ വാദം. നിരന്തരം പ്രളയമുണ്ടാകുന്ന കേരളത്തിന്റെ സ്ഥിതികൂടി പരിഗണിക്കണമെന്നും കേരളം വാദിക്കും. മേല്‍നോട്ട സമിതിയുടെ പുനഃസംഘടിപ്പിക്കല്‍ അടക്കമുള്ള ആവശ്യങ്ങളും കേരളത്തിനുണ്ട്. എന്നാല്‍ സുരക്ഷയ്ക്കായി ഡാമില്‍ ബലപ്പെടുത്തല്‍ ജോലികള്‍ ചെയ്താല്‍ മതിയെന്നാണ് തമിഴ്‌നാട് വാദിക്കുന്നത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട നിരവധി പൊതുതാല്‍പര്യ ഹരജികളാണ് കോടതിക്ക് മുമ്പിലുള്ളത്. ഇതെല്ലാം കോടതി പരിഗണിക്കും.  

    Read More »
  • NEWS

    ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രനിര്‍മാണത്തിനായി രണ്ടരക്കോടി വില വരുന്ന ഭൂമി ദാനം ചെയ്ത് മുസ്‌ലിം കുടുംബം

    പാട്ന: ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രനിര്‍മാണത്തിനായി രണ്ടരക്കോടി വില വരുന്ന ഭൂമി ദാനം ചെയ്ത് മുസ്‌ലിം കുടുംബം.ബീഹാറിലെ കിഴക്കന്‍ ചമ്ബാരയില്‍ കൈത്വാലിയ എന്ന പ്രദേശത്ത് നിര്‍മിക്കുന്ന വിരാട് രാമായണ്‍ ക്ഷേത്രത്തിനായാണ് ഗുവഹാത്തി സ്വദേശിയും ബിസിനസുകാരനുമായ ഇഷ്‌തിയാഖും കുടുംബവും തങ്ങളുടെ ഭൂമി നല്‍കിയത്.ഭൂമി ദാനം നല്‍കുന്നതിനുള്ള എല്ലാ നടപടികളും ഇഷ്‌തിയാഖ് പൂര്‍ത്തിയാക്കിയതായി ക്ഷേത്രഭാരവാഹിയായ ആചാര്യ കിഷോര്‍ കുനാല്‍ അറിയിച്ചു. കംബോഡിയയിലെ 215 അടി ഉയരമുള്ള, പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിത അങ്കോര്‍ വാട്ട് സമുച്ചയത്തിനേക്കാള്‍ ഉയരത്തിലാണ് വിരാട് രാമായണ്‍ ക്ഷേത്രം പണിയുന്നത്. സമുച്ചയത്തില്‍ 18 ക്ഷേത്രങ്ങളുമുണ്ടാകും. ഇവിടൂത്തെ ശിവ ക്ഷേത്രത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗവും നിര്‍മിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 500 കോടിയാണ് പദ്ധതിയുടെ ചെലവ്.

    Read More »
  • NEWS

    “എന്റെ സര്‍വീസില്‍ ഇത് ഏഴാം തവണയാണ് ഇത്തരം അനുഭവം; സ്വകാര്യ ആശുപത്രിക്കാര്‍ പലപ്പോഴും മനുഷ്യത്വമില്ലാതെയാണ് പെരുമാറുന്നത്”:സലീഷ് കെ.ശങ്കരന്‍,ഡിവൈഎസ്പി

    കൊടുങ്ങല്ലൂർ: ‘എന്റെ സര്‍വീസില്‍ ഇത് ഏഴാം തവണയാണ് ഇത്തരം അനുഭവം. സ്വകാര്യ ആശുപത്രിക്കാര്‍ പലപ്പോഴും മനുഷ്യത്വമില്ലാതെയാണ് പെരുമാറുന്നത്.’ പറയുന്നത് മറ്റാരുമല്ല.ഒരു ഡിവൈഎസ്പിയാണ്.അല്ലെങ്കിൽ തലയ്ക്കും ദേഹത്തും മാരകമായ വെട്ടുകളേറ്റ യുവതിയെ വിദഗ്ദ്ധ ചികിത്സയ്ക്ക് വിട്ടുകൊടുക്കാതെ ബില്‍ത്തുക അടയ്ക്കാന്‍ വാശിപിടിച്ച ആശുപത്രിയില്‍ സ്വന്തം എ.ടി.എം കാര്‍ഡ് നീട്ടിയ ഡിവൈ.എസ്.പി സലീഷ് കെ.ശങ്കരൻ. കഴിഞ്ഞദിവസം രാത്രിയില്‍ എറിയാട് യുവാവിന്റെ വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച റിന്‍സിയെ വിട്ടുനല്‍കണമെങ്കില്‍ 25,000 രൂപ അടയ്ക്കണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. ജിന്‍സിയെ ആശുപത്രിയിലെത്തിച്ച പഞ്ചായത്ത് മെമ്ബര്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ അടുത്തദിവസം അടയ്ക്കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും വഴങ്ങിയില്ല. തര്‍ക്കം നീണ്ടപ്പോള്‍ പൊലീസ് ഇടപെട്ടു.   സ്ഥലത്തെത്തിയ ഡിവൈ.എസ്.പി സലീഷ് കെ. ശങ്കരന്‍ സ്വന്തം എ.ടി.എം കാര്‍ഡ് നീട്ടി. പണം കൊടുക്കരുതെന്ന് പൊതുപ്രവര്‍ത്തകര്‍ പറഞ്ഞിട്ടും ഡിവൈ.എസ്.പി നീട്ടിയ കൈ പിന്‍വലിച്ചില്ല. അമ്ബരന്ന ആശുപത്രിക്കാര്‍ പണം വാങ്ങാന്‍ മടിച്ചു. പണം അടുത്ത ദിവസം അടയ്ക്കുമെന്ന് ഉറപ്പ് ലഭിച്ചാല്‍ മതിയെന്നായി അവര്‍.…

    Read More »
  • Crime

    നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വീണ്ടും ചോദ്യംചെയ്യും

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യംചെയ്യും. തുടരന്വേഷണം അന്തിമഘട്ടത്തിലേക്ക് കടന്നതോടെയാണ് ദിലീപ് അടക്കമുള്ളവരെ വീണ്ടും ചോദ്യംചെയ്യുന്നത്. ഏറ്റവും അടുത്തദിവസം തന്നെ ദിലീപിന് ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നല്‍കും. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് ഏപ്രില്‍ 14 വരെയാണ് ഹൈക്കോടതി അനുവദിച്ച സമയപരിധി. നിലവില്‍ അന്വേഷണം അന്തിമഘട്ടത്തിലാണ്. കേസില്‍ ഇതുവരെ ശേഖരിച്ച തെളിവുകളെല്ലാം നിരത്തിയാകും ദിലീപ് അടക്കമുള്ളവരെ വീണ്ടും ചോദ്യംചെയ്യുക. ഇതിനുശേഷം ക്രൈംബ്രാഞ്ച് സംഘം അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആരംഭിച്ചത്. ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം, നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം ദിലീപിന് ലഭിച്ചെന്ന വെളിപ്പെടുത്തല്‍, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം തുടങ്ങിയവയാണ് ക്രൈംബ്രാഞ്ച് സംഘം പ്രധാനമായും അന്വേഷിച്ചത്. കേസില്‍ സ്വാധീനിക്കപ്പെട്ട സാക്ഷികളെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്യാന്‍ ശ്രമിച്ചിരുന്നു. അതിനിടെ, വധ ഗൂഢാലോചന കേസിലെ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്…

    Read More »
  • NEWS

    പേവിഷബാധയിൽ അറിവില്ലായ്മയാണ് വില്ലൻ ;ഡോ. മനോജ് വെള്ളനാട് എഴുതിയ കുറിപ്പ് വായിക്കാം

    തൃപ്രയാറിൽ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ആകർഷ് വീട്ടിലെ വളർത്തുനായയിൽ നിന്നും പേവിഷബാധയേറ്റ് മരിച്ച വാര്‍ത്ത നാം ഞെട്ടലോടെയാണ് കേട്ടത്. മൂന്ന് മാസം മുൻപ് വീട്ടിലെ വളര്‍ത്തുനായ ദേഹത്ത് ചാടിക്കയറി സ്നേഹപ്രകടനം നടത്തുന്നതിനിടയിൽ നഖം കൊണ്ട് ആകര്‍ഷിന് പോറലേറ്റിരുന്നു.ഇതിൽ നിന്നായിരുന്നു പേവിഷബാധ ഉണ്ടായത്.    ലോകാരോഗ്യസംഘടനയുടെ നിരീക്ഷണപ്രകാരം ഓരോ പത്ത് മിനിറ്റിലും ലോകത്ത് ഒരാളുടെയെങ്കിലും ജീവനെടുക്കുന്ന അതിമാരകമായ ജന്തുജന്യരോഗമാണ് പേവിഷബാധ. പേവിഷബാധയ്ക്ക് കാരണം റാബ്ഡോ വൈറസ് കുടുംബത്തിലെ ലിസ്സ റാബീസ് എന്നയിനം ആര്‍.എന്‍.എ. വൈറസുകളാണ്. ഉഷ്ണരക്തം ശരീരത്തിലോടുന്ന ഏത് മൃഗത്തെയും രോഗബാധിതമാക്കാനുള്ള ശേഷി റാബീസ് വൈറസിനുണ്ട്. പേവിഷബാധയേറ്റാല്‍ ചെയ്യേണ്ടത് ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഡോ. മനോജ് വെള്ളനാട് പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം… മൂന്നുമാസം മുൻപ് വളര്‍ത്തുനായ മാന്തിയതു വഴി പേവിഷബാധയേറ്റ് ഏഴു വയസുകാരന്‍ മരിച്ച വാര്‍ത്തയുടെ ചിത്രം ഇപ്പോള്‍ വാട്സാപ്പിലും ഫേസ്ബുക്കിലും ഓടി നടക്കുന്നുണ്ട്. തികച്ചും സങ്കടകരമായ വാര്‍ത്തയാണത്. വാക്സിന്‍ എന്ന മുന്‍കരുതല്‍ എടുത്തിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു ആ മരണമെന്നതാണ് അതിലെ…

    Read More »
  • Crime

    ലക്ഷ്വറി ഹോട്ടലില്‍ റൂമിന് തീയിട്ട ശേഷം സോഷ്യല്‍ മീഡിയയില്‍ ലൈവ്; യുവാവ് അറസ്റ്റില്‍

    ദുബൈ: ആഡംബര ഹോട്ടലിലെ മുറിയില്‍ വ്യാപക നാശനഷ്‍ടങ്ങളുണ്ടാക്കിയ യുവാവിനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്‍തു. ഒപ്പമുണ്ടായിരുന്ന രണ്ട് പേരൊടൊപ്പം ഹോട്ടല്‍ മുറി നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്‍തു. ഹോട്ടലിലെ അഗ്‍നി സുരക്ഷാ ഉപകരണത്തില്‍ സ്റ്റിക്കര്‍ പതിപ്പിച്ച് പ്രവര്‍ത്തന രഹിതമാക്കിയ ശേഷം മുറിക്ക് തീയിടുകയും ചെയ്‍തു. യുവാവിനൊപ്പം ഒരു യുവതിയും മറ്റൊരാളുമാണ് ഉണ്ടായിരുന്നത്. യുവതി തന്റെ സഹോദരിയാണെന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്നയാള്‍ പുരോഹിതനെപ്പോലെ വേഷം ധരിച്ചിരുന്നു. ദുര്‍മന്ത്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് ഇയാള്‍ എപ്പോഴും സംസാരിച്ചിരുന്നത്. റൂമിലെ ഓരോ ഭാഗങ്ങളില്‍ തീയിടുന്നതും ഫര്‍ണിച്ചറുകള്‍ കത്തിക്കുന്നതുമൊക്കെ വീഡിയോകളില്‍ കാണാം. ഹോട്ടല്‍ ജീവനക്കാരെ പേരെടുത്ത് പറയുന്നതും അവരുടെ നമ്പറുകള്‍ വീഡിയോയിലൂടെ പറയുന്നതും ചില ദൃശ്യങ്ങളിലുണ്ട്. ഹോട്ടലിലെ ചില അപ്പാര്‍ട്ട്മെന്റുകള്‍ വ്യക്തികള്‍ക്ക് വിറ്റിരുന്നവയാണ്. ഇത്തരത്തില്‍ ഒരു വ്യക്തി വാങ്ങിയ അപ്പാര്‍ട്ട്മെന്റ് അയാളില്‍ നിന്നാണ് യുവാവ് വാടകയ്‍ക്ക് എടുത്തത്. ശേഷം ഹോട്ടല്‍ ഉടമയെയോ മറ്റ് ജീവനക്കാരെയോ വകവെയ്‍ക്കാതെ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് ഹോട്ടലുടമ പറഞ്ഞു. അതിരുവിട്ട…

    Read More »
  • Kerala

    മലയാളികളുടെ ഫുട്‌ബോള്‍ ആവേശം ആകാശത്തോളമുയര്‍ത്തിയ കേരള പോലീസ്

    മറ്റെല്ലാ കാര്യങ്ങളിലും എന്നപോലെ കായികത്തിലും കേരളം ഇന്ത്യയില്‍ എന്നും വിത്യസ്തമായി നിലകൊണ്ട ഒരു സംസ്ഥാനമാണ്. ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും ക്രിക്കറ്റ് എന്ന കളിയിലലിഞ്ഞു ചേര്‍ന്നപ്പോള്‍ കേരള സംസഥാനവും അന്നാട്ടിലെ മനുഷ്യരും പ്രായ ജാതി മത സാമ്പത്തിക ഭേദമന്യേ ഫുട്‌ബോളിനെ നെഞ്ചോടു ചേര്‍ത്തു പിടിച്ചവരാണ്. കാല്പന്തുകളി മലയാളികളുടെ രക്തത്തിലലിഞ്ഞു ചേര്‍ന്ന ലഹരി തന്നെയാണെന്ന് നിസ്സംശയം പറയാം. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഒരു സായാഹ്ന യാത്ര നടത്തിയാല്‍ കാല്‍പന്തുകളിയുടെ അകമ്പടിയില്ലാതെ ഒരു നഗരമോ ഗ്രാമമോ നമുക്ക് കാണാനാകില്ല.സൗകര്യങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ മാത്രമാകും വേറിട്ട് നില്‍ക്കുന്ന ഒരേയൊരു ഘടകം.കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളും കപ്പ പറിച്ച കാലായും വരെ ഇതില്‍ ഉള്‍പ്പെടും. ഫുട്‌ബോള്‍ തീര്‍ച്ചയായും പാശ്ചാത്യനാടിന്റെ സംഭാവനയാണ്.അതുകൊണ്ടു തന്നെ വിദേശീയരുടെ കേരളത്തിലേക്കുള്ള വരവുമായി അതിനെ ബന്ധപ്പെടുത്തി വായിക്കേണ്ടി വരും. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യകാലത്താണ് ഫുട്‌ബോള്‍ ഇന്ത്യയിലേക്കെത്തുന്നത്.ബ്രിട്ടീഷ് ഇന്ത്യയുടെ കേന്ദ്രമായിരുന്ന കല്‍ക്കത്തയിലായിരുന്നു ഇന്ത്യന്‍ ഫുട്ബാളിന്റെ തുടക്കം.1889 ഫെബ്രുവരി ഇരുപതിനാണ് കേരളത്തിലാദ്യമായി ഒരു ഫുട്‌ബോള്‍ ക്ലബ് ആരംഭിക്കുന്നത്. കൊച്ചി പോലീസ് സുപ്പീരിയന്റെന്‍ഡ്…

    Read More »
  • Kerala

    സതീശന് വേറെ പണിയൊന്നുമില്ലെങ്കില്‍ പോയി കുറ്റി പറിക്കട്ടേ: ഇ.പി. ജയരാജന്‍

    കണ്ണൂര്‍: കെ റെയിലിനെതിരായ സമരത്തില്‍ ജനങ്ങളില്ലെന്ന് സി.പി.എം. നേതാവ് ഇ.പി. ജയരാജന്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വേറെ പണിയൊന്നുമില്ലെങ്കില്‍ പോയി കുറ്റി പറിക്കട്ടേയെന്നും നേരത്തെ കിഫ്ബിയെ എതിര്‍ത്ത കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇപ്പോള്‍ തലയില്‍ മുണ്ടിട്ട് കിഫ്ബി ഓഫിസിനു മുന്നില്‍ പോയി ആനുകൂല്യത്തിന് കാത്ത് നില്‍ക്കുകയാണെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. കെ റെയില്‍ വന്നാല്‍ അതില്‍ ആദ്യം കയറുക കോണ്‍ഗ്രസ് നേതാക്കളായിരിക്കുമെന്നും കോണ്‍ഗ്രസുകാര്‍ വരാത്ത കാരണം കൊണ്ട് പാര്‍ട്ടി കോണ്‍ഗ്രസ് തകര്‍ന്നു പോകില്ലെന്നും അവരോട് പോയി പണി നോക്കാന്‍ പറയണമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. സമരത്തിന് പിന്നില്‍ തെക്കും വടക്കുമില്ലാത്ത വിവര ദോഷികളാണുള്ളത്. കോണ്‍ഗ്രസ്സ് നേതൃത്വം അറുവഷളന്മാരുടെ കയ്യിലാണിപ്പോള്‍. മുസ്ലീം ലീഗിന്റെ തണലില്‍ വളരുന്ന ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. മുസ്ലീം ലീഗ് ഇല്ലങ്കില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിയാത്ത ഈ ഗതികെട്ട പാര്‍ട്ടിയോട് എന്ത് പറയാനാണെന്നും ഇ.പി ജയരാജന്‍ ചോദിച്ചു.

    Read More »
  • NEWS

    തൊണ്ടയില്‍ നിലക്കടല കുടുങ്ങി നാലുവയസുകാരി മരിച്ചു

    കോഴിക്കോട്: മിക്ചര്‍ കഴിക്കുന്നതിനിടെ തൊണ്ടയില്‍ നിലക്കടല കുടുങ്ങി നാലുവയസുകാരി മരിച്ചു.ഉള്ളിയേരി നാറാത്ത് വെസ്റ്റിലെ ചെറുവാട്ടുവീട്ടില്‍  പ്രവീണിന്‍റെ മകള്‍ തന്‍വിയാണ് മരിച്ചത്.സൈനികനാണ് പ്രവീൺ. ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് കുട്ടിയുടെ തൊണ്ടയില്‍ നിലക്കട കുടുങ്ങിയത്. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും അവിടുന്ന് പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുന്ന വഴിമധ്യേ മരണം സംഭവിച്ചു. കന്നൂര് ഇന്ത്യന്‍ പബ്ലിക്ക് സ്കൂളില്‍ നഴ്സറി വിദ്യാര്‍ത്ഥിനിയാണ്.

    Read More »
  • NEWS

    പേവിഷബാധയേറ്റ് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു; ഇതറിയാതെ പോകരുത്

    തൃപ്രയാർ:വളര്‍ത്തു നായ മാന്തിയതിനെ തുടര്‍ന്നുണ്ടായ പേവിഷബാധയേറ്റ് കുട്ടി മരിച്ചു.വലപ്പാട് അഞ്ചങ്ങാടി കിഴക്കന്‍ വീട്ടില്‍ ദിനേഷിന്റെയും ചിത്തിരയുടെയും ഏക മകന്‍ ആകര്‍ഷ് (ഏഴ്) ആണ് മരിച്ചത്.വലപ്പാട് ജി.ഡി.എം.എല്‍.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് ആകര്‍ഷിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധയേറ്റതാണെന്ന് മനസ്സിലാക്കിയത്.തിങ്കളാഴ്ച രാവിലെ മരിച്ചു.   മൂന്ന് മാസം മുൻപ് വീട്ടിലെ വളര്‍ത്തുനായ ആകര്‍ഷിനെ മാന്തിയിരുന്നു. രണ്ട് ദിവസമായി കുട്ടി വെള്ളം കുടിക്കുന്നതില്‍ വിമുഖത കാണിച്ചിരുന്നു. അതിന് മുൻപ് യാതൊരു അസ്വസ്ഥതയും കുട്ടിക്കുണ്ടായിരുന്നില്ല. ഇത് അറിയാതെ പോകരുത്   വളര്‍ത്തുമൃഗങ്ങള്‍ മാന്തുകയോ കടിക്കുകയോ ചെയ്തിട്ടുണ്ടെന്ന സംശയമുണ്ടെങ്കില്‍ ഏറ്റവും അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടുന്നതിന് മടികാണിക്കരുത്. റാബിസ് പ്രതിരോധത്തിന് മുന്‍കരുതലായി സ്വീകരിക്കുന്ന വാക്സിന്‍ പ്രധാനമാണ്. ഡോക്ടര്‍ നിര്‍ദേശിക്കുന്ന തുടര്‍ചികിത്സകളും മുടക്കരുത്. ഉപദ്രവിച്ച മൃഗത്തെയും നിരീക്ഷിക്കണം. മൃഗത്തിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ വിവരം ഡോക്ടറെ അറിയിക്കണം.     വീട്ടില്‍ ജനിച്ച വളര്‍ത്തുമൃഗങ്ങളാണെങ്കില്‍ ആദ്യത്തെ…

    Read More »
Back to top button
error: