KeralaNEWS

ഞായറാഴ്ച  കേരളത്തിലെ റേഷന്‍കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജി ആര്‍ അനില്‍

ഈ വരുന്ന ഞായറാഴ്ച  കേരളത്തിലെ റേഷന്‍കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പുമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

മാര്‍ച്ച് 28, 29 തീയതികളില്‍ അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ റേഷന്‍ വിതരണം തടസ്സപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കാന്‍ തീരുമാനിച്ചതെന്നും പൊതുജനങ്ങള്‍ പരമാവധി സഹകരിച്ച് റേഷന്‍ വിഹിതം കൈപ്പറ്റേണ്ടതാണെന്നും  മന്ത്രി അറിയിച്ചു.

Signature-ad

ദേശീയ ട്രേഡ് യൂണിയനുകളുടെയും വിവിധ വ്യവസായതൊഴിലാളി ഫെഡറേഷനുകളുടെയും കണ്‍വെന്‍ഷനാണ് ദേശീയ പണിമുടക്കിന് അഹ്വാനം നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: