NEWS

മദ്യലഹരിയില്‍ സഹോദരനെ കുത്തിക്കൊന്നു

കാസര്‍കോട്: മദ്യലഹരിയില്‍ യുവാവ് സഹോദരനെ കുത്തിക്കൊന്നു. ബദിയടുക്കയിലാണ് സംഭവം.ഉപ്പളിഗെ സ്വദേശി തോമസ് ഡിസൂസ (38) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ അനുജന്‍ രാജേഷ് ഡിസൂസയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു സംഭവം. ആക്രമണത്തില്‍ ഇവരുടെ അയല്‍വാസി വില്‍ഫ്രഡ് ഡിസൂസയ്ക്കും പരിക്കേറ്റു. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: