എസ്.ആര്‍.പി. പിബി അംഗത്വം ഒഴിയും; പിണറായിക്ക് ഇളവ്
കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസോടെ സി.പി.എം. പോളിറ്റ് ബ്യൂറോയില്‍ നിന്നും താന്‍ ഒഴിയുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എസ്. രാമചന്ദ്രന്‍പിള്ള. 75 വയസ്സിന് മുകളിലുള്ളവര്‍ സിപിഎം പിബിയിലോ കേന്ദ്രകമ്മിറ്റിയിലോ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് അദ്ദേഹം പിബി അംഗത്വം ഒഴിയുമെന്ന കാര്യം പ്രഖ്യാപിച്ചത്.
75 വയസ്സ് പിന്നിട്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേകം ഇളവ് നല്‍കുമെന്നും അദ്ദേഹം സിപിഎം പിബിയില്‍ തുടരുമെന്നും എസ്.ആര്‍.പി വ്യക്തമാക്കി. കണ്ണൂരില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എസ്.ആര്‍.പി. കെ റെയില്‍ കേരളത്തിന്റെ വികസനത്തിന് ആവശ്യമായ പദ്ധതിയാണെന്ന പറഞ്ഞ എസ്.ആര്‍.പി കെ റയിലിന്റെ കാര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും എന്നാല്‍ പദ്ധതിയെക്കുറിച്ച് ചില രാഷ്ട്രീയ കക്ഷികള്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും പറഞ്ഞു.
ഇക്കാര്യം ജനങ്ങളെ ബോധിപ്പിക്കാന്‍ ശ്രമിക്കുമെന്നും രാഷ്ട്രീയ കക്ഷികളുടെ ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ഹിന്ദു രാജ്യം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനം നടത്തുന്നു. ബിജെപിക്കെതിരായ ഒരു സമരത്തിലും പങ്കെടുക്കരുതെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. അതാണ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ നിന്ന് നേതാക്കളെ വിലക്കിയതിന് കാരണമെന്നും അദ്ദേഹം വിമര്‍ശിച്ചു.