Month: March 2022

  • NEWS

    തിരുവഞ്ചൂരിന് കറുപ്പ് നിറമെന്ന് എം എം മണി, അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ എന്ന് തിരുവഞ്ചൂർ

    തിരുവനന്തപുരം: തനിക്കു കറുപ്പ് നിറമാണെന്ന മുന്‍മന്ത്രി എംഎം മണിയുടെ പരിഹാസത്തിന് മറുപടിയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.എം എം മണിക്ക്  മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിറമാണോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ‘ നിറത്തിന്റെ കാര്യത്തില്‍ ഞാനും അദ്ദേഹവും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഇല്ല, എന്നേക്കാള്‍ കുറച്ചുകൂടി കൃഷ്ണനാണ് എംഎം മണി.മണിയുടെ ശത്രു അദ്ദേഹത്തിന്റെ നാക്ക് തന്നെയാണ് നിലവാരം വിട്ടിട്ടുള്ള ഒരു വിമര്‍ശനത്തിനും ഞാന്‍ തയ്യാറല്ല.’ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരുടെയും വാക്പോര്.1982 ലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. ഈ കേസുമായി ബന്ധപ്പെട്ട് എം.എം.മണിയും കൂട്ടുപ്രതികളും 46 ദിവസം ജയിലില്‍ കിടന്നിരുന്നു.കഴിഞ്ഞ ദിവസമാണ്, മണിയെ കോടതി കുറ്റവിമുക്തനാക്കിയത്.

    Read More »
  • NEWS

    ‘വില കുറഞ്ഞ അഭിപ്രായം പറയരുത്’, തിരുവഞ്ചൂരിനെതിരെ ആഞ്ഞടിച്ച് സജി ചെറിയാൻ

    ചെങ്ങന്നൂർ:കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ആഞ്ഞടിച്ച്‌ മന്ത്രി സജി ചെറിയാന്‍.മന്ത്രിയുടെ വീട് സംരക്ഷിക്കാന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തി എന്ന തിരുവഞ്ചൂരിന്റെ ആരോപണത്തിന് മാധ്യമങ്ങളോട് മറുപടി പറയുകയായിരുന്നു സജി ചെറിയാന്‍. സില്‍വര്‍ലൈന്റെ അലൈന്‍മെന്റ് തീരുമാനിക്കുന്നത് താനല്ല. അലൈന്‍മെന്റില്‍ ഇതുവരെ അന്തിമ തീരുമാനമാകാത്ത പശ്ചാത്തലത്തില്‍ നേരത്തെ ഒരു അലൈന്‍മെന്റ് ഉണ്ടായിരുന്നു എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് സജി ചെറിയാന്‍ ചോദിച്ചു.താന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന ആളാണ് തിരുവഞ്ചൂര്‍. ഇത്രയും കാര്യങ്ങള്‍ അറിയുന്ന ആള്‍ വില കുറഞ്ഞ അഭിപ്രായം പറയരുത്.സാറ്റലൈറ്റ് വഴിയാണ് അലൈന്‍മെന്റ് തയ്യാറാക്കുന്നത്. അല്ലാതെ താനല്ല അലൈന്‍മെന്റ് തീരുമാനിക്കുന്നത്. കൂടാതെ അലൈന്‍മെന്റില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. സാമൂഹികാഘാത പഠനം അടക്കം വിവിധ നടപടികള്‍ പൂര്‍ത്തിയായ ശേഷം അലൈന്‍മെന്റ് അന്തിമമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു. തന്റെ വീടിന് മുന്നിലൂടെ അലൈന്‍മെന്റ് കൊണ്ടുവരാന്‍ തിരുവഞ്ചൂര്‍ മുന്‍കൈയെടുക്കണമെന്നും മന്ത്രി പരിഹസിച്ചു.തന്റെ വീടിരിക്കുന്ന സ്ഥലത്തിന് കോടികളുടെ വിലയുണ്ട്. ഒരു പൈസയും വേണ്ട. കെ റെയിലിനായി…

    Read More »
  • NEWS

    പുട്ട് വിരോധി ബാലനെ തേടി പുട്ട് കമ്പനികൾ

    കോഴിക്കോട്: പുട്ട് ബന്ധങ്ങളെ തകര്‍ക്കും എന്ന കുറിപ്പിലൂടെ ശ്രദ്ധേയനായ ഒന്‍പതുകാരനെ പരസ്യത്തിലഭിനയിപ്പിക്കാൻ പുട്ടുകമ്ബനികള്‍.ജയിസ് എന്ന വിദ്യാര്‍ഥിയെ പരസ്യ മോഡല്‍ ആക്കാനാണ് പുട്ട് കമ്ബനികള്‍ മത്സരിക്കുന്നത്.എന്നാല്‍ ജയിസ്  പുട്ടിനോട് എന്ന പോലെ പുട്ടു പരസ്യത്തിനോടും മുഖം തിരിച്ചു. മുക്കം മാമ്ബറ്റ സ്വദേശി സോജി ജോസഫ് ദിയ ജോസഫ് ദമ്ബതിമാരുടെ മകനും ബംഗളൂരൂ ഇലക്‌ട്രോണിക്സ് സിറ്റിയിലെ വിദ്യാര്‍ഥിയുമാണ് ജയിസ് ജോസഫ്.’എനിക്കിഷ്ടമില്ലാത്ത ഭക്ഷണം’ എന്ന വിഷയത്തില്‍ കുറിപ്പ് തയ്യാറാക്കാനായിരുന്നു മാതൃകാപരീക്ഷയിലെ നിര്‍ദേശം.’ എനിക്കിഷ്ടമില്ലാത്ത ഭക്ഷണം പുട്ടാണ്’ എന്നു പറഞ്ഞായിരുന്നുജയിസിന്റെ ഉത്തരം തുടങ്ങുന്നത്. ‘കേരളീയ ഭക്ഷണമായ പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നത്. ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കാമെന്നതിനാല്‍ അമ്മ ദിവസവും രാവിലെ പുട്ടാണ് ഉണ്ടാക്കുക. തയ്യാറാക്കി അഞ്ചു മിനിറ്റാകുമ്ബോഴേക്കും പുട്ട് പാറപോലെ കട്ടിയാവും. പിന്നെ എനിക്കത് കഴിക്കാനാകില്ല. വേറെയെന്തെങ്കിലും തയ്യാറാക്കിത്തരാന്‍ പറഞ്ഞാല്‍ അമ്മ ചെയ്യില്ല. അതോടെ ഞാന്‍ പട്ടിണി കിടക്കും. അതിന് അമ്മ എന്നെ വഴക്കു പറയുമ്ബോള്‍ എനിക്ക് കരച്ചില്‍ വരും. പുട്ട് ബന്ധങ്ങളെ തകര്‍ക്കും’ എന്നു പറഞ്ഞാണ് കുഞ്ഞ് ജയിസ്…

    Read More »
  • NEWS

    തിരുവാഭരണം മോഷ്ടിച്ച ശേഷം മുക്കുപണ്ടം വച്ചു;മുൻ മേൽശാന്തി അറസ്റ്റിൽ

    കൊച്ചി: ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച്‌ പകരം മുക്കുപണ്ടം വച്ച കേസില്‍ മുന്‍ മേല്‍ശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു.കണ്ണൂര്‍ അഴിക്കോട് സ്വദേശി അശ്വന്തിനെ (32) യാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്. വെണ്ണല മാതാരത്ത് ദേവീക്ഷേത്തിലെ തിരുവാഭരണം മോഷ്ടിച്ച ശേഷം ഇയാള്‍ മുക്കുപണ്ടം വയ്ക്കുകയായിരുന്നു. പുതുതായി ചുമതലയേറ്റ മേല്‍ശാന്തിയാണ് ആഭരണങ്ങളുടെ പരിശുദ്ധിയില്‍ സംശയം തോന്നി ക്ഷേത്ര ഭാരവാഹികളെ അറിയിച്ചത്. ആഭരണങ്ങള്‍ മാറ്റിയ ശേഷം അതേ മാതൃകയിലും അളവിലും മുക്കുപണ്ടം വിഗ്രഹത്തില്‍ അണിയിക്കുകയായിരുന്നു.

    Read More »
  • NEWS

    സന്ദർശന വിസയിൽ എത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

    റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയില്‍ എത്തിയ കൊല്ലം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. മുകുന്ദപുരം കോയിവിള പുത്തന്‍ സങ്കേതം പുതിയ വീട്ടില്‍ ഷറഫുദ്ദീന്‍ (64) ആണ് കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ മരിച്ചത്. ഇവിടെ ജോലി ചെയ്യുന്ന മകന്റെ അടുത്തേക്ക് ഷറഫുദ്ദീന്‍ ഭാര്യക്കൊപ്പം ഒരു മാസം മുൻപാണ് നാട്ടില്‍ നിന്നും വന്നത്.ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരി കഴിഞ്ഞു വീട്ടിലെത്തി ഭക്ഷണത്തിനു ശേഷം വിശ്രമിക്കുമ്ബോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    Read More »
  • LIFE

    ‘ഒരുത്തീ’ക്ക്  രണ്ടാം ഭാഗവും

    നീണ്ട ഇടവേളക്ക് ശേഷം നവ്യാ നായര്‍ സിനിമയിലേക്ക് തിരികെയെത്തി കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ‘ഒരുത്തീ’ തിയേറ്ററില്‍ പ്രദര്‍ശനം തുടരുമ്പോള്‍, സിനിമക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍. വി കെ പ്രകാശ് സംവിധാനവും, എസ് സുരേഷ് ബാബു തിരക്കഥയും ബെന്‍സി നാസര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ദുള്‍ നാസര്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന ഒരുത്തീ 2 ഈ വര്‍ഷം ഡിസംബറോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നവ്യാ നായരും വിനായകനും സൈജു കുറുപ്പും കേന്ദ്ര കഥാപാത്രങ്ങളായി ഒരുത്തീ 2 ലും ഉണ്ടാകും. മാര്‍ച്ച് 18ന് റിലീസ് ചെയ്ത ഒരുത്തീ തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സ്ത്രീയാണ് പുരുഷനേക്കാള്‍ വലിയ മനുഷ്യന്‍ എന്ന സമുദ്രശിലയിലെ വാചകം എഴുതികൊണ്ടുള്ള പോസ്റ്റര്‍ പങ്കുവെച്ചാണ് ഒരുത്തീ 2 എന്ന പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരുത്തീ സിനിമ അണിയിച്ചൊരുക്കിയവര്‍ തന്നെയാണ് ഒരുത്തീ 2യുടെ മുന്നണയിലും പിന്നണിയിലും പ്രവര്‍ത്തിക്കുകയെന്നാണ് വിവരം.

    Read More »
  • Kerala

    സം​സ്ഥാ​ന​ത്ത് ഇ​ന്ന് 702 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു

    സം​സ്ഥാ​ന​ത്ത് ഇ​ന്ന് 702 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ളം 155, തി​രു​വ​ന​ന്ത​പു​രം 81, കോ​ട്ട​യം 71, കോ​ഴി​ക്കോ​ട് 67, പ​ത്ത​നം​തി​ട്ട 61, കൊ​ല്ലം 48, തൃ​ശൂ​ര്‍ 47, ഇ​ടു​ക്കി 41, ക​ണ്ണൂ​ര്‍ 35, മ​ല​പ്പു​റം 34, ആ​ല​പ്പു​ഴ 23, പാ​ല​ക്കാ​ട് 19, വ​യ​നാ​ട് 13, കാ​സ​ര്‍​ഗോ​ഡ് 7 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 23,238 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 16,540 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 17,541 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 500 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 80 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. നി​ല​വി​ല്‍ 5091 കോ​വി​ഡ് കേ​സു​ക​ളി​ല്‍, 10 ശ​ത​മാ​നം വ്യ​ക്തി​ക​ള്‍ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി/​ഫീ​ല്‍​ഡ് ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ട് മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു​കൂ​ടാ​തെ മു​ന്‍ ദി​വ​സ​ങ്ങ​ളി​ല്‍ മ​ര​ണ​പ്പെ​ടു​ക​യും എ​ന്നാ​ല്‍ രേ​ഖ​ക​ള്‍ വൈ​കി ല​ഭി​ച്ച​ത് കൊ​ണ്ടു​ള്ള ആ​റ് മ​ര​ണ​ങ്ങ​ളും സു​പ്രീം​കോ​ട​തി വി​ധി​പ്ര​കാ​രം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്റെ പു​തി​യ…

    Read More »
  • NEWS

    സില്‍വര്‍ ലൈനില്‍ ഓഹരി പങ്കാളിത്തമുള്ള റെയില്‍വേയുടെ മന്ത്രി  പദ്ധതിയെ എതിർക്കുന്നത് ഇരട്ടത്താപ്പ്:ജോൺ ബ്രിട്ടാസ് എംപി

    ന്യൂഡൽഹി:സില്‍വര്‍ ലൈനില്‍ ഓഹരി പങ്കാളിത്തമുള്ള റെയില്‍വേയുടെ മന്ത്രി പദ്ധതിയെ എതിര്‍ക്കുന്നവരോടൊപ്പം കൂടുന്നു എന്ന് ജോണ്‍ ബ്രിട്ടാസ് എംപി.49 ശതമാനം ഓഹരി പങ്കാളിത്വമുള്ള റെയില്‍വേയുടെ മന്ത്രി പദ്ധതിയില്‍ നിന്നും അകലം പാലിക്കുന്നു എന്നും എംപി രാജ്യസഭയില്‍ ആരോപണമുയര്‍ത്തി.അതെ സമയം അതിവേഗപാതകള്‍ രാജ്യത്തിനു വേണമെന്ന് മന്ത്രി വാചാലനാകുന്നു.  എന്തിനാണ് സില്‍വര്‍ ലൈനിനെ മന്ത്രി എതിര്‍ക്കുന്നത്? മെട്രോമാന്‍ ഇ ശ്രീധരന്‍ മന്ത്രിയെ വന്നു കണ്ടു സില്‍വര്‍ ലൈനെ കുറിച്ച്‌ പറഞ്ഞതോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍മറിഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇ ശ്രീധരന്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു. പാലക്കാട് ഓഫീസ് തുറക്കുകയും ചെയ്തു. നിതിന്‍ ഗദ്കരിയേയും ഈ സംഘം സന്ദര്‍ശിച്ചു. എന്നാല്‍ വടപാവ് നല്‍കി മടക്കി അയക്കുകയായിരുന്നു. മലകള്‍ തുരന്നും തണ്ണീര്‍ തടങ്ങള്‍ നികത്തിയും കൊങ്കന്‍ പാതയൊരുക്കിയ ഈ ശ്രീധരനാണ് കെ റെയിലില്‍ പരിസ്ഥിതി വാദം ഉയര്‍ത്തുന്നത്. ഇത്തരത്തിലുള്ള കക്ഷി രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് റെയില്‍ മന്ത്രി വഴങ്ങരുതെന്നും ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.

    Read More »
  • NEWS

    ആനശല്യത്തിന് തടയിടാന്‍ വാളയാറിൽ  വനംവകുപ്പ്  വൈദ്യുതി തൂക്കുവേലി നിര്‍മാണം ആരംഭിച്ചു

    പാലക്കാട്:ആനശല്യത്തിന് തടയിടാന്‍ വാളയാര്‍ റേഞ്ചിന് കീഴില്‍ വനംവകുപ്പ് വൈദ്യുതി തൂക്കുവേലി നിര്‍മാണം ആരംഭിച്ചു.ഏഴര കിലോമീറ്റര്‍ തൂക്കു വേലിയാണ് നിര്‍മിക്കുന്നത്. ഇതില്‍ മൂന്നര കിലോമീറ്റര്‍ ആദ്യ ഘട്ടമായി നിര്‍മിക്കുമെന്ന് റേഞ്ച്‌ ഓഫീസര്‍ ആഷിക് അലി പറഞ്ഞു. വാളയാര്‍, കഞ്ചിക്കോട്, മലമ്ബുഴ എന്നിവിടങ്ങളിലാണ് കാട്ടാനശല്യം കൂടുതലായുള്ളത്.ഈ ഭാഗങ്ങളിലുണ്ടായിരുന്ന സോളാര്‍ ഫെന്‍സിങ്ങും ആനകള്‍ തകര്‍ത്തതോടെയാണ് തൂക്കുവേലി സ്ഥാപിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചത്.   അതേസമയം ട്രെയിന്‍ തട്ടി ആനകള്‍ ചാകുന്നത് ആവര്‍ത്തിക്കാതിരിക്കാന്‍ റെയില്‍വെയും വനം വകുപ്പും യോജിച്ച്‌ നടപടിയെടുക്കുന്നതില്‍ വീഴ്‌ച സംഭവിച്ചെന്ന സിഎജി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വാളയാറില്‍ ഒന്നരകിലേമീറ്റര്‍ തൂക്കുവേലി നിര്‍മിക്കുമെന്ന് റെയില്‍വെയും അറിയിച്ചു.

    Read More »
  • NEWS

    യുവതിക്ക് നേരെ ലൈംഗികാതിക്രമം; ദന്ത ഡോക്ടര്‍ അറസ്റ്റിൽ

    കോഴിക്കോട്:ആയഞ്ചേരിയില്‍ ചികില്‍സക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ദന്ത ഡോക്ടര്‍ അറസ്റ്റില്‍.യുവതിയുടെ പരാതിയില്‍ ആയഞ്ചേരിയിൽ ക്ലിനിക്ക് നടത്തുന്ന ഡോക്ടര്‍ ഷിജിത്തിനേയാണ് വടകര പൊലിസ് അറസ്റ്റു ചെയ്തത്. ആയഞ്ചേരിയിലെ ഇയാളുടെ ക്ലിനിക്കില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പല്ലുവേദനയെ തുടര്‍ന്ന് ക്ലിനിക്കിലെത്തിയതായിരുന്നു യുവതി. ചികില്‍സക്കിടെയാണ് ഡോക്ടര്‍ ലൈംഗികാതിക്രമം കാണിച്ചത്.അതേസമയം യുവതിയുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദിച്ചതായും പരാതിയുണ്ട്.

    Read More »
Back to top button
error: