Month: March 2022
-
Crime
ലക്ഷ്മി പ്രിയയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു, നട്ടം തിരിഞ്ഞ് അന്വേഷണ സംഘം
അടൂരിലെ ഒരു സ്വകാര്യ ഹോസ്പിറ്റലിനു സമീപമുള്ള വീട്ടില്‍ താമസിച്ചിരുന്ന യുവതിയുടെ മരണമാണ് ദുരൂഹമായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട ആള്‍ക്കൊപ്പം മകളെയും കൂട്ടി വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്ന ലക്ഷ്മി പ്രിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴംകുളം സ്വദേശി അനില്‍ ആനന്ദി (48)നൊപ്പമാണ് ലക്ഷ്മി പ്രിയ എന്ന യുവതിയും ആറു വയസുള്ള മകളും വാടകയ്ക്കു താമസിച്ചിരുന്നത്. മാര്‍ച്ച് ഒമ്പതിന് രാത്രി അടുക്കളയിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ലക്ഷ്മിപ്രിയയും അനിലും ഭാര്യാഭര്ത്താക്കന്മാരാണെന്നാണ് വീട്ടുടമയെ ധരിപ്പിച്ചിരുന്നത്.അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടാമത്തെ കുഞ്ഞിനു വേണ്ടി ചികിത്സയിലാണെന്നും പോയി വരാനുള്ള ബുദ്ധിമുട്ടു കൊണ്ട് വാടകവീട് എടുക്കുന്നുവെന്നുമാണ് ഉടമയായ വയോധികയോട് ഇരുവരും പറഞ്ഞിരുന്നത്. പോലീസ് അനിലിനെ ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ വിവാഹിതരല്ലെന്നും ഒപ്പമുള്ള കുട്ടി അയാളുടെ മകള്‍ അല്ലെന്നും മനസിലാകുന്നത്. യുവതിയുടെ പേര് ലക്ഷ്മിപ്രിയയെന്നാണെന്നും 42 വയസുണ്ടെന്നും മാത്രമേ തനിക്കറിയൂവെന്നാണ് അനില്‍ പോലീസിനോടു പറഞ്ഞത്. മൃതദേഹം സംസ്കരിക്കാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന പോലീസ് യുവതിയുടെ വിശദാംശങ്ങള്‍ തേടി പത്രപ്പരസ്യവും നല്കി.…
Read More » -
Kerala
ഫിയോക്ക് പിളർപ്പിലേക്ക്
തിയറ്റർ ഉടമകളുടെ പ്രബല സംഘടനയായ ഫിയോക്ക് പിളർപ്പിലേക്ക്. ഫിയോക്ക് വിട്ട് പലരും മാതൃ സംഘടനയിലേക്കെത്തുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ. ദിലീപിനെയും ആന്‍റണി പെരുമ്പാവൂരിനയെും ഫിയോക്കില്‍ നിന്ന് പുറത്താക്കാന്‍ നീക്കം നടക്കുന്നതിനിടെയാണ് മാതൃസംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ഇരുവരെയും സ്വാഗതം ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.<span;> ആൻ്റണി പെരുമ്പാവൂർ സാങ്കേതികമായി ഇപ്പോഴും ഫെഡറേഷനിൽ അംഗമാണ്. ഒടിടി യിലേക്ക് സിനിമകള്‍ നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് ഫിയോക്കിന്‍റെ ആജീവനാന്ത ചെയര്‍മാനും വൈസ് ചെയര്‍മാനുമായ ദിലീപിനെയും ആന്‍റണി പെരുമ്പാവൂരിനെയും സംഘടനയില്‍ നിന്നും പുറത്ത് ചാടിക്കാന്‍ സംഘടനക്കകത്ത് ചരട് വലികള്‍ തുടങ്ങിയത്.ഇതിനായി ബൈലോ ഭേദഗതി ചെയ്യാനാണ് നീക്കം. ദിലീപ് വന്നാലും സംഘടന സ്വാഗതം ചെയ്യും.ദുൽഖറിനെ ബഹിഷ്ക്കരിച്ച ഫിയോക്ക് നിലപാടിനോട് യോജിപ്പില്ലെന്നും ദുൽഖറിൻ്റെ ചിത്രങ്ങൾ തങ്ങളുടെ തിയ്യറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ കൊച്ചിയിൽ പറഞ്ഞു. ഇക്കാര്യം ഈ മാസം 31 ന് ചേരുന്ന ഫിയോക്ക് ജനറല്‍ ബോഡി യോഗം ചര്‍ച്ച ചെയ്യാനിരിക്കെയാണ് മാതൃ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പഴയ കരുത്താര്‍ജ്ജിക്കാന്‍…
Read More » -
India
അറുപത്തഞ്ചുകാരന്‍റെ മൃതദേഹം തോളിലേറ്റി കാട്ടിലൂടെ മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ച വനിതാ എസ്.ഐക്ക് അഭിനന്ദന പ്രവാഹം
അറുപത്തഞ്ചുകാരന്‍റെ മൃതദേഹം തോളിലേറ്റി കാട്ടിലൂടെ മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ച വനിതാ എസ്.ഐക്ക് അഭിനന്ദന പ്രവാഹം. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ ഹന്മന്തുണിപേട്ട് മണ്ഡലിലാണ് സംഭവം. വനിതാ എസ്.ഐ കൃഷ്ണ പവാനിയാണ് പ്രശംസ പിടിച്ചുപറ്റുന്നത്. കാട്ടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയതായി നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. എന്നാല്‍, മൃതദേഹം വഹിക്കാന്‍ മറ്റുള്ളവര്‍ തയ്യാറാകാതെ വന്നതോടെ കൃഷ്ണ ധൈര്യത്തോടെ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കനിഗിരിയിലുള്ള ആശുപത്രിയിലേക്ക് മാറ്റാനാണ് മൃതദേഹം വനത്തില്‍ നിന്ന് പുറത്തെത്തിച്ചത്. ദുർഘടം പിടിച്ച കാട്ടിലൂടെ കനത്ത ചൂട് പോലും അവഗണിച്ചായിരുന്നു പൊലീസ് ഉദ്യോഗസ്ഥയുടെ ജീവകാരുണ്യ പ്രവര്‍ത്തനം. കൃഷ്ണയെ സഹായിക്കാന്‍ കോണ്‍സറ്റബിളും കൂടെയുണ്ടായിരുന്നു. കൃഷ്ണയുടെ പ്രവര്‍ത്തിയെ പ്രശംസിച്ച് നാട്ടുകാരും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമടക്കം നിരവധിപേരാണ് രംഗത്തെത്തിയത്. നേരത്തെ ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗ മേഖലയില്‍ എസ്.ഐ ആയിരുന്ന ശിരിഷ എന്ന വനിത പൊലീസ് ഉദ്യോഗസ്ഥയും സമാന പ്രവൃത്തി ചെയ്ത് അഭിന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. രണ്ടു കീലോമീറ്റര്‍ ദൂരമായിരുന്നു ശിരിഷ അന്ന് മൃതദേഹം വഹിച്ചത്. ഇതേതുടര്‍ന്ന് അവര്‍ക്ക്…
Read More » -
NEWS
മന്ത്രി സജി ചെറിയാന് വേണ്ടി സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്‍റ് തിരുത്തിയെന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍
ചെങ്ങന്നൂർ:മന്ത്രി സജി ചെറിയാന്‍റെ വീട് നഷ്ടമാകാതിരിക്കാന്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്‍റ് തിരുത്തിയെന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍.അലൈന്‍മെന്‍റ് മാറ്റം വരുത്തിയതിന് രേഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂർ മുളക്കുഴ പഞ്ചായത്ത് ഓഫീസിന്‍റെ കിഴക്ക് ഭാഗത്തെ അലൈന്‍മെന്‍റ് പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റിയെന്നാണ് തിരുവഞ്ചൂരിന്‍റെ ആരോപണം. അലൈന്‍മെന്‍റ് മാറ്റത്തിന്‍റെ ഗുണഭോക്താക്കള്‍ ആരൊക്കെയെന്ന് മന്ത്രിയും കെ റെയില്‍ എംഡിയും വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read More » -
NEWS
മാസ്കില്ലെങ്കിലും കേസില്ല; പക്ഷെ മാസ്ക് നിർബന്ധം: കേന്ദ്രം
ന്യൂഡൽഹി: ഇനി മാസ്കില്ലെങ്കിലും കേസില്ല,ആള്‍ക്കൂട്ടത്തേയും നിയന്ത്രിക്കില്ല എന്ന തരത്തിൽ കേന്ദ്ര സർക്കാരിന്റേതെന്ന നിലയിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത. കൊവിഡ് നിയന്ത്രണ ലംഘനം ഉണ്ടായാലും കേസെടുക്കെരുത്, ദുരന്ത നിവാരണ നിയമ പ്രകാരമുള്ള എല്ലാ നടപടികളും പിന്‍വലിക്കണം. ഇത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചിട്ടുണ്ട് എന്ന തരത്തിലായിരുന്നു രാവിലെ മുതൽ ചില ഉത്തരേന്ത്യൻ മാധ്യമങ്ങളിൽ വാർത്ത പ്രത്യക്ഷപ്പെട്ടത്.അതോടെ മറ്റ് മാധ്യമങ്ങളും അതേറ്റെടുത്തു. അതേസമയം തുടര്‍ന്നും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാസ്‌ക് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ല. ഇനി മുതല്‍ മാസ്‌ക് വേണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കുന്നത് തുടരണം. ഇതുസംബന്ധിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്.മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കേണ്ടെന്ന് മാത്രമാണ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നതെന്ന് വ്യക്തമാക്കിയ മന്ത്രാലയം മാസ്‌ക് ഒഴിവാക്കി മുന്നോട്ടു പോകേണ്ട സാഹചര്യത്തിലേക്ക് രാജ്യം എത്തിയിട്ടില്ലെന്നും അറിയിച്ചു.
Read More » -
NEWS
കൊണ്ടോട്ടി ബൈപാസിൽ ലോറിയുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസ് മറിഞ്ഞു; ഒരുമരണം
മലപ്പുറം:കൊണ്ടോട്ടി ബൈപാസിൽ ലോറിയുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസ് മറിഞ്ഞ് ഒരുമരണം.കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്സിങ് ഓഫീസർ മൊറയൂർ സ്വദേശിനി വിജിയാണ് മരിച്ചത്. ഇന്ന് രാവിലെ ആറിയിരുന്നു അപകടം.ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. കാളികാവ് – മഞ്ചേരി – കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. ബൈപാസ് റോഡിൽ മെഹന്ദി ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം നടന്നത്. ഓടിയെത്തിയ നാട്ടുകാരും മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരും യാത്രക്കാരും സമീപത്തെ കച്ചവടക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിനുള്ളിൽ കുടുങ്ങിയവരെ ഉടൻ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്ന് വൈദ്യുതി തൂൺ തകർന്ന്.ലൈൻ പൊട്ടി വീണത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി.
Read More » -
NEWS
പൊതുകടത്തിൽ യു.പി ഒന്നാമത്; കേരളം ഒൻപതാം സ്ഥാനത്ത്
ഏറ്റവുമധികം പൊതുകടം പേറുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒൻപതാം സ്ഥാനത്ത്.കഴിഞ്ഞ വർഷവും കേരളം ഒൻപതാം സ്ഥാനത്തായിരുന്നു.3.29 ലക്ഷം കോടിയാണ് കേരളത്തിന്റെ ഇപ്പോഴത്തെ പൊതുകടം.ബിജെപി ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങൾ പൊതുകടത്തിന്റ കാര്യത്തിൽ കേരളത്തെക്കാൾ മുൻപിലുണ്ട്. യുപിയാണ് ഏറ്റവും കൂടുതൽ പൊതുകടമുള്ള സംസ്ഥാനം: 6.29 ലക്ഷം കോടി.കഴിഞ്ഞ തവണയും യുപി തന്നെയായിരുന്നു കടപ്പെരുപ്പത്തിൽ ഒന്നാം സ്ഥാനത്ത്. രണ്ടാമത് തമിഴ്നാടും മൂന്നാമത് മഹാരാഷ്ട്രയുമാണ്.ബംഗാളും രാജസ്ഥാനുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ ഏറ്റവും കുറച്ചു പൊതുകടമുള്ള സംസ്ഥാനം മിസോറം ആണ്. ആറാം സ്ഥാനത്ത് കർണാടകയും ഏഴാം സ്ഥാനത്ത് ഗുജറാത്തുമുണ്ട്. കേരളത്തിന് തൊട്ടുപിന്നിൽ പത്താം സ്ഥാനത്താണ് മധ്യപ്രദേശ്.
Read More » -
NEWS
ഈ കുരുന്നിനെ രക്ഷിക്കാൻ നമുക്ക് കൈകോർക്കാം
ജോൺ ബ്രിട്ടാസിന്റെ കുറിപ്പ് വായിക്കാം: കൈരളിയുടെ തുടക്കം മുതൽ ഞങ്ങളുടെ ഡ്രൈവർ ആയി ജോലി ചെയ്യുന്ന ജോയിയുടെ സഹോദരി ആശയുടെ മകനാണ് ഈ ഫോട്ടോയില്‍ കാണുന്ന ഏഴ് വയസുകാരന്‍ ശ്രീനന്ദനന്‍. ബ്ലഡ് ക്യാന്‍സര്‍ രോഗിയായ ഈ കുരുന്ന് തിരുവനന്തപുരം നിവാസികളുടെ സഹായം തേടുകയാണ് . രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ശ്രീനന്ദന് രക്താര്‍ബുദം ബാധിച്ചത്. അന്ന് മുതല്‍ എറണാകുളത്തെ അമൃത ആശുപത്രില്‍ ചികില്‍സയിലാണ്.രക്തം മാറ്റിവെച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവന്‍റെ ശരീരം രക്തം ഉല്‍പാദിപ്പിക്കുന്നില്ല. രക്തം ഉല്‍പാദിക്കുന്ന രക്തമൂലകോശം നശിച്ച് പോയിരിക്കുന്നു. ഇനി ജീവിച്ചിരിക്കണമെങ്കില്‍ രക്തമൂലകോശം മാറ്റിവെയ്ക്കൽ (Blood Stem Cell Transplant ) നടത്തിയെങ്കില്‍ മാത്രമേ കഴിയു. രക്തമൂലകോശദാനത്തിനു ജനിതക സാമ്യം ( Genetic Match ) ആവശ്യമാണ്.ശ്രീനന്ദന്‍റെ രക്തമൂലകോശത്തോട് സാമ്യതയുളള ഒരാള്‍ ചിലപ്പോള്‍ ഇന്ത്യയില്‍ എവിടെയെങ്കിലും ഉണ്ടായെന്ന് വരാം. ചിലപ്പോള്‍ ആ ദാതാവ് ലോകത്തിന്‍റെ ഏതോ കോണിലുണ്ടായിരിക്കാം.ലോകത്ത് നിലവിലുളള രക്തമൂലദാതാക്കളുടെ donor registries ൽ ആയി…
Read More » -
LIFE
രാഘവേട്ടന്റെ 16 – ഉം രാമേശ്വരയാത്രയും തുടങ്ങി ….
കിരൺസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച് ആഷിൻ കിരൺ നിർമ്മിക്കുന്ന “രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും ” തിരുവനന്തപുരത്ത് നടന്ന പൂജാചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ചു. ഒരു മരണം നടന്ന ശേഷം ആ വീട്ടിൽ നടക്കുന്ന മറ്റൊരു അപകടം ഹാസ്യത്തിൽ അവതരിപ്പിക്കുന്ന മുഴുനീള കോമഡി എന്റർടെയ്നറാണ് രാഘവേട്ടന്റെ 16 – ഉം രാമേശ്വരയാത്രയും. രഞ്ജി പണിക്കർ, ഇന്ദ്രൻസ് , സുരാജ് വെഞാറമൂട്, സുധീർ കരമന, എം എ നിഷാദ്, വിനോദ് കോവൂർ, സിനോജ് വർഗ്ഗീസ്, ഗോപു കിരൺ , അരിസ്റ്റോ സുരേഷ്, നെൽസൺ, നോബി, ജയകുമാർ , ഷിബു ലബാൻ, ആറ്റുകാൽ തമ്പി , സുനിൽ വിക്രം, ദ്രുപത് പ്രദീപ്, ശിവമുരളി, സുധീഷ് കാലടി , സേതുലക്ഷമി, അപർണ്ണ , ലക്ഷ്മി, ആഷിൻ കിരൺ , മഞ്ജു പത്രോസ്, ബിന്ദു പ്രദീപ് എന്നിവർ അഭിനയിക്കുന്നു. ബാനർ – കിരൺസ് പ്രൊഡക്ഷൻസ്, രചന, സംവിധാനം – സുജിത് എസ് നായർ…
Read More » -
Crime
തടി ഗോഡൗണില്‍ തീപിടിത്തം; 11 തൊഴിലാളികള്‍ മരിച്ചു
ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്തരാബാദില്‍ തടി ഗോഡൗണില്‍ തീപിടിത്തം. ഗോഡൗണിലെ ജീവനക്കാരായ പതിനൊന്ന് ബീഹാര്‍ സ്വദേശികള്‍ മരിച്ചു. ഷോര്‍ട്ട്‌സെര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും തീ അണച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗോഡൗണില്‍ നിന്നും സമീപത്തുണ്ടായിരുന്ന ആക്രിക്കടയിലേക്കും തീപടര്‍ന്നിരുന്നു. തീപിടിത്തമുണ്ടായ ഗോഡൗണില്‍ പന്ത്രണ്ട് തൊഴിലാളികളാണ് അകപ്പെട്ടത്. എന്നാല്‍ ഇതിലൊരാള്‍ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടത്തമുണ്ടായ സമയം തൊഴിലാളികള്‍ ഉറക്കത്തിലായിരുന്നു. ഒരു ഭാഗത്തെ ഭിത്തി തകര്‍ന്നുവീഴുക കൂടി ചെയ്തതോടെ തൊഴിലാളികള്‍ക്ക് രക്ഷപ്പെടാനായില്ല. മൃതദേഹങ്ങള്‍ ബീഹാറിലേക്ക് അയക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Read More »