കൊച്ചി: ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച് പകരം മുക്കുപണ്ടം വച്ച കേസില്‍ മുന്‍ മേല്‍ശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു.കണ്ണൂര്‍ അഴിക്കോട് സ്വദേശി അശ്വന്തിനെ (32) യാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്. വെണ്ണല മാതാരത്ത് ദേവീക്ഷേത്തിലെ തിരുവാഭരണം മോഷ്ടിച്ച ശേഷം ഇയാള്‍ മുക്കുപണ്ടം വയ്ക്കുകയായിരുന്നു.
പുതുതായി ചുമതലയേറ്റ മേല്‍ശാന്തിയാണ് ആഭരണങ്ങളുടെ പരിശുദ്ധിയില്‍ സംശയം തോന്നി ക്ഷേത്ര ഭാരവാഹികളെ അറിയിച്ചത്. ആഭരണങ്ങള്‍ മാറ്റിയ ശേഷം അതേ മാതൃകയിലും അളവിലും മുക്കുപണ്ടം വിഗ്രഹത്തില്‍ അണിയിക്കുകയായിരുന്നു.