Month: March 2022
-
NEWS
ശ്വാസകോശങ്ങളാണ് എല്ലാ രോഗത്തിന്റെയും പ്രധാന ഇര; ശ്വാസകോശത്തെ സംരക്ഷിക്കാൻ ചില പൊടിക്കൈകൾ
ശ്വാസകോശങ്ങളെയാണ് രോഗാണുക്കൾ ആദ്യം ആക്രമിക്കുന്നത്.നമ്മൾ ശ്വസിക്കുന്ന വായുവിലൂടെ തന്നെ ധാരാളം രോഗാണുക്കൾ ശ്വാസകോശത്തിൽ എത്തിച്ചേരുന്നു.അതിന്റെ കൂടെ പുകവലി തുടങ്ങിയ മറ്റു ദൂഷ്യഫലങ്ങൾ.പുകവലി പതിയെ നിർത്തുന്നതിനോടൊപ്പം ആന്റി ഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണം ശീലമാക്കുകയും വേണം. വിറ്റാമിന്‍ സിയിലാണ് ആന്റി ഓക്‌സിഡന്റ് കൂടുതലായി അടങ്ങിയിട്ടുള്ളത്. നാരങ്ങ, ഓറഞ്ച് എന്നിവയിലൊക്കെ ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ശീലമാക്കിയാല്‍ ശ്വാസകോശത്തിലെ വിഷാംശം പതുക്കെ ഇല്ലാതാകാന്‍ തുടങ്ങും. ചെറുനാരങ്ങാ ജ്യൂസ് ഓറഞ്ച് ജ്യൂസ് എന്നിവയൊക്കെ ദിവസവും കുടിക്കുന്നത് നല്ലതാണ്. ഗ്രീന്‍ ടിയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റും മറ്റു ചില ഘടകങ്ങളും ശ്വാസകോശത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നവയാണ്.കാരറ്റ് ജ്യൂസില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ ശ്വാസകോശ ശുദ്ധീകരണത്തിന് ഏറെ നല്ലതാണ്. ശരീരത്തിലെ വിഷാംശം ഒഴിവാക്കാന്‍ ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍, ശ്വാസകോശത്തിലെ വിഷാംശവും ഇത് പുറന്തള്ളും.അതേപോലെ പുതിനയിലെ പാചകത്തിന് ഉപയോഗിക്കുന്നത്, ശ്വാസകോശത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കും. ദിവസവും മുടങ്ങാതെ യോഗ അഭ്യസിക്കുന്നത്, ശ്വാസകോശ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ പുകവലി ഒഴിവാക്കാന്‍ യോഗയും ധ്യാനവും…
Read More » -
NEWS
ഇനിയെങ്കിലും ചർമ്മത്തിന്റെ കാര്യം ഒന്ന് ശ്രദ്ധിക്കണ്ടേ;സോപ്പിനു പകരം ചെറുപയർ പൊടി ഉപയോഗിച്ചാലോ?
സോപ്പിൽ കാസ്റ്റിങ് സോഡ അടങ്ങിയിട്ടുള്ളതിനാൽ ഇത് ചർമ്മത്തിനത്ര നല്ലതല്ല. ചർമ്മകാന്തിക്ക് ഏറ്റവും മികച്ച ഒരു കൂട്ടാണ് ചെറുപയർപൊടി. പണ്ടുമുതൽക്കേ നമ്മുടെ വീടുകളിൽ മുത്തശ്ശിമാരും കാരണവന്മാരും ദേഹത്തു തേച്ചു കുളിക്കാൻ നിർദ്ദേശിച്ചിരുന്നത് ചെറുപയർപൊടി, കടലപ്പൊടി, മുതലായ ചർമ്മത്തിന് ദോഷകരമല്ലാത്ത വസ്തുക്കളായിരുന്നു. ഓറഞ്ച് തൊലി ഉണക്കി പൊടിച്ചതും ചെറുപയര്‍പ്പൊടിയും ചേര്‍ത്ത് മുഖത്ത് തേക്കുന്നത് മുഖകാന്തി വര്‍ദ്ധിപ്പിക്കും. ചെറുപയര്‍പൊടി തലയില്‍ തേച്ച് കുളിക്കുന്നത് താരനും പേന്‍ ശല്യമകറ്റാനും ഫലപ്രദമാണ്. ചെറുപയര്‍പൊടി, തൈര്, ഗ്ലിസറിന്‍ എന്നിവ ചേര്‍ത്ത് പുരട്ടുന്നത് സൂര്യപ്രകാശം കൊണ്ട് കരുവാളിച്ച ഭാഗം വൃത്തിയാവാൻ സഹായിക്കും. ഒരു കപ്പ് കട്ടതൈരില്‍ ഒരു സ്‌പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത് ശരീരം മുഴുവന്‍ പുരട്ടുക.10 മിനിറ്റിന് ശേഷം ചെറുപയര്‍പൊടി ഉപയോഗിച്ച് തേച്ച് കുളിക്കുക. ആഴ്‌ചയില്‍ മൂന്ന് തവണ എന്ന ക്രമത്തില്‍ ഒരു മാസം ചെയ്താൽ ചര്‍മ്മത്തിന് നിറവും മൃദുത്വവും വര്‍ധിക്കുകയും ചര്‍മ്മകാന്തിയുണ്ടാവുകയും ചെയ്യും. ഒരു കപ്പ് പുളിച്ച ദോശമാവ് കുളിക്കുന്നതിന് മുമ്പ് ശരീരത്തില്‍ നന്നായി…
Read More » -
NEWS
നിങ്ങളുടെ ഫോൺ ഇടയ്ക്കിടെ ഹാങ്ങ് ആകാറുണ്ടോ ? ഇതാ പരിഹാരം
സ്മാർട്ട്‌ഫോണുമായി ബന്ധപ്പെട്ട് ഇപ്പോൾ നാം നേരിടുന്ന ഒരു സാധാരണ പ്രശ്‌നമാണ് “ഹാംഗിംഗ്”. പുതിയ ഫോൺ വാങ്ങിയ സമയത്ത് അധികം പ്രശ്നങ്ങളൊന്നും കാണിക്കുന്നില്ലെങ്കിലും തുടർച്ചയായി ഫോൺ ഉപയോഗിക്കുമ്പോൾ ഹാങ്ങ് ആവാൻ തുടങ്ങുന്നു.മിക്കവാറും റാം ഉപയോഗം കൂടുന്നതാണ് ഇതിനു കാരണം ആവുന്നത്. ഡാറ്റ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഒരു സ്ഥലമാണ് റാം (റാൻഡം ആക്സസ് മെമ്മറി). നിങ്ങളുടെ മൊബൈൽ അല്ലെങ്കിൽ ടാബ്‌ലെറ്റിന് ചെറിയ അളവിലുള്ള റാം മാത്രമേ ഉള്ളെങ്കിൽ, നിങ്ങൾ ഒരേ സമയം നിരവധി വ്യത്യസ്ത ആപ്ലിക്കേഷനുകൾ ഓപ്പൺ ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുമ്പോൾ അത് ഫോണിന്റെ മൊത്തം റാം ഉപയോഗിക്കുകയും ഫോൺ ഹാങ്ങ് ആകുകയും ചെയ്യുന്നു. റാമിൽ മതിയായ ഇടമില്ലെങ്കിൽ മിക്ക സ്മാർട്ട്‌ഫോണുകളുടെയും ഉപയോഗ ക്ഷമത കുറയുന്നു. അതിനാൽ റാം പരിശോധിക്കാതെ കനത്ത ആപ്ലിക്കേഷനുകൾ ഡൗൺ ലോഡ് ചെയ്യുന്നത് ഒഴിവാക്കുക.നിങ്ങളുടെ ഫോൺ കുറഞ്ഞ റാം മെമ്മറിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ,ഉപയോഗിക്കുന്ന എല്ലാ ആപ്ലിക്കേഷനുകളും ക്ലോസ് ചെയ്യുക ആൻഡ്രോയ്ഡ് ഉപകരണത്തിലെ ടാസ്‌ക് മാനേജർ ഉപയോഗിച്ച് പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന അനാവശ്യ അപ്ലിക്കേഷനുകൾ…
Read More » -
NEWS
പ്രവാസി ക്ഷേമ നിധിയിലെ വര്‍ധിപ്പിച്ച പെന്‍ഷന്‍ ഏപ്രില്‍ മുതല്‍ ; എങ്ങനെ അംഗങ്ങളാകാം
പ്രവാസി ക്ഷേമ നിധിയിലെ വര്‍ധിപ്പിച്ച പെന്‍ഷന്‍ ഏപ്രില്‍ മുതല്‍ നല്‍കി തുടങ്ങുമെന്ന് കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ പി.എം.ജാബിര്‍ അറിയിച്ചു.തിരിച്ചെത്തിയ പ്രവാസി കാറ്റഗറിയിലുള്ളവര്‍ക്ക് മൂവായിരവും നിലവില്‍ പ്രവാസികള്‍ ആയിരിക്കുന്ന കാറ്റഗറിയല്‍പെട്ടവര്‍ക്ക് 3,500 രൂപയുമാണ് പെന്‍ഷന്‍.മുൻപ് ഇത് എല്ലാവര്‍ക്കും 2000 ആയിരുന്നു. നിലവില്‍ 22,000ല്‍ അധികം ആളുകളാണ് പെന്‍ഷന്‍ കൈപറ്റുന്നത്. ഏഴ് ലക്ഷത്തോളം പേരാണ് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളത്. https://pravasikerala.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി പദ്ധതിയില്‍ ചേരാന്‍ സാധിക്കും. ഒമാനില്‍ ഗ്ലോബല്‍ എക്സ്ചേഞ്ച് വഴി പദ്ധതിയില്‍ ചേരാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് +968 9933 5751 എന്ന നമ്ബറില്‍ ബന്ധപ്പെടാവുന്നതാണെന്ന് ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ അറിയിച്ചു.
Read More » -
Kerala
നിരത്തുകളിൽ ചോരപ്പുഴ, മലപ്പുറത്ത് തിരൂർ ചമ്രവട്ടത്തും കൊണ്ടോട്ടിയിലും കട്ടപ്പനക്കടുത്ത് നെറ്റിത്തൊഴുവിലും പൊലിഞ്ഞത് 3 ജീവൻ
അശ്രദ്ധയും അമിതവേഗതയും മൂലം നിരത്തുകളിൽ ഓരോ ദിവസവും പൊലിഞ്ഞു പോകുന്നത് നിരവധി ജീവനുകളാണ്. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ തിരൂർ ചമ്രവട്ടം പാതയിൽ ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ജംഷീർ എന്ന യുവാവ് മരിച്ചത്. വിവാഹം കഴിഞ്ഞ് അഞ്ചാം നാളാണ് ആ ഹതഭാഗ്യൻ ദുരന്തന്തിന് ഇരയായത്. തൃശൂർ ചാവക്കാട്, വട്ടേക്കാട് തിരുത്തിയിൽ ജംഷീർ എന്ന 21 കാരനോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് കണ്ണൂർ സ്വദേശി അനുരാജിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. തിരൂർ ചമ്രവട്ടം പാതയിൽ പൊലീസ് ലൈനിലെ അപകട വളവിൽ ഡിവൈ.എസ്.പി ഓഫീസിനു മുന്നിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ജംഷീർ എറണാകുളത്ത് ലിഫ്റ്റ് ഓപ്പറേറ്റർ കൊഴ്സിനു പഠിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോട്ടയം സ്വദേശി ഷിബിലയെ വിവാഹം കഴിച്ചത്. മലപ്പുറം കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലപ്പുറം അരീക്കോട് സ്വദേശി വിജി (25) മരിച്ചതും ഇന്നലെ രാവിലെ തന്നെ. കോഴിക്കോട് മെഡിക്കല്‍…
Read More » -
NEWS
മിഠായി കഴിച്ച നാലു കുട്ടികൾക്ക് ദാരുണാന്ത്യം; സംഭവം യുപിയിൽ
മിഠായി കഴിച്ചതിന് പിന്നാലെ മയങ്ങിവീണ നാല് കുട്ടികൾക്ക് ദാരുണാന്ത്യം.ഉത്തര്‍പ്രദേശിലെ ഖുഷി നഗറിലാണ് പരിസരവാസികളെ നടുക്കിയ സംഭവം. രണ്ടു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്.മിഠായികള്‍ കുട്ടികളുടെ വീടിന് മുന്നിലേക്ക് ആരോ എറിയുകയായിരുന്നുവെന്നും ഇതെടുത്തു കഴിച്ച കുട്ടികള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചതെന്നും പൊലീസ് പറഞ്ഞു.മരിച്ചവരില്‍ മൂന്നു പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അതേസമയം കുട്ടികൾ മയങ്ങിവീണ വിവരം അറിയിച്ചിട്ടും ആംബുലന്‍സ് വരാന്‍ വൈകിയെന്നും ഇതാണ് മരണകാരണമെന്നും ബന്ധുക്കൾ ആരോപിച്ചു.സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
NEWS
എടിഎമ്മിലൂടെ ഇനി സ്വർണ്ണവും
ഇന്നത്തെ കാലത്ത് എടിഎമ്മിലൂടെ പണമിടപാടുകള്‍ നടത്തുന്നത് സര്‍വ്വ സാധാരണമാണ്. എവിടെയെങ്കിലും പോകുമ്ബോഴും മറ്റും കയ്യില്‍ പണം സൂക്ഷിക്കുന്നതിന് പകരം എവിടെ നിന്നും ഇഷ്ടാനുസരണം പണമിടപാടുകള്‍ നടത്താം എന്നതാണ് എടിഎമ്മുകള്‍ ഇത്രയധികം ജനപ്രിയമാകാന്‍ കാരണം.ഇപ്പോളിതാ സ്വര്‍ണ്ണം വാങ്ങാനും വില്‍ക്കാനും വരെ എടിഎമ്മുകള്‍ !! ഇന്ത്യയിലെ ആദ്യ ഗോള്‍ഡ് എടിഎം യാഥാര്‍ഥ്യമാകുകയാണ്. ഹൈദരാബാദിലാണ് ആദ്യ ഗോള്‍ഡ് എടിഎം എത്തുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഗോള്‍ഡ്‌സിക്ക ലിമിറ്റഡാണ് ഇന്ത്യയിലെ ആദ്യ ഗോള്‍ഡ് എടിഎമ്മുമായി എത്തിയിരിക്കുന്നത്. സ്വര്‍ണം വാങ്ങാന്‍ മാത്രമല്ല വില്‍ക്കാനും കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ ഗോള്‍ഡ് എടിഎം ആയിരിക്കും ഇത്. ഈ എടിഎമ്മുകള്‍ വഴി സ്വര്‍ണ്ണം വാങ്ങാന്‍ എല്ലാ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിക്കാവുന്നതാണ്. മറ്റ് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നത് പോലെ ഗോള്‍ഡ് എടിഎമ്മിലൂടെ എളുപ്പത്തില്‍ സ്വര്‍ണം വാങ്ങുന്നതിനായി പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് സ്മാര്‍ട്ട് കാര്‍ഡുകളും ഉപഭോക്താക്കള്‍ക്ക് കമ്ബനി നല്‍കുന്നു. അഞ്ച് കിലോഗ്രാം സ്വര്‍ണം വീതമാണ് ഓരോ മെഷീനിലും നിക്ഷേപിക്കുക. ഇവയില്‍ നിന്നും ഉയര്‍ന്ന ഗുണനിലവാരമുള്ള, ബിഐഎസ്…
Read More » -
NEWS
മൃഗീയ വാസന പുറത്തെടുക്കാനുള്ള ലൈസൻസല്ല വിവാഹം: കർണാടക ഹൈക്കോടതി
വിവാഹമെന്നത് മനസ്സിനുള്ളിലെ ക്രൂരമൃഗത്തെ അഴിച്ചുവിടാനുള്ള ലൈസന്‍സല്ലെന്ന് കര്‍ണാടക ഹൈക്കോടതി.ഭാര്യയെ ലൈംഗിക അടിമയാകാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ ബലാത്സംഗക്കുറ്റം ചുമത്താന്‍ അനുമതി നല്‍കിയ കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവിലാണ് ഈ പരാമര്‍ശമുള്ളത്. ‘സ്ത്രീകള്‍ ലൈംഗിക അടിമകളല്ല. ഒരാളുടെ മൃഗീയവാസന പുറത്തെടുക്കാനുള്ള ലൈസന്‍സല്ല വിവാഹം. ഇത് എല്ലാവരും മനസ്സിലാക്കണം.’- ഹൈക്കോടതി പറഞ്ഞു. സെഷന്‍സ് കോടതി വിധിക്കെതിരെ ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. കേസില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. ‘ഒരു ഭര്‍ത്താവ് നടത്തുന്ന പീഡനത്തിന് ഭാര്യയെ തളര്‍ത്താന്‍ സാധിക്കും.അതിന് മനഃശാസ്ത്രപരവും മാനസികമായും പല മാനങ്ങളുണ്ട്.’- ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. ‘പീഡനം ചെയ്തവര്‍ക്കെതിരെ കേസെടുക്കുമ്ബോള്‍ പരാതിക്കാരിയുടെ ഭര്‍ത്താവാണെന്ന വാദം കോടതിയില്‍ നിലനില്‍ക്കില്ല. പുരുഷന് സ്ത്രീകള്‍ക്കെതിരെ എന്തും ചെയ്യാമെന്ന സ്വാതന്ത്ര്യം ചാര്‍ത്തിത്തരാനല്ല വിവാഹം കഴിക്കേണ്ടത്’.പങ്കാളിയുടെ സമ്മതമില്ലാതെ ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിച്ചത് ഗാര്‍ഹിക പീഡനത്തിന്റെയും ബലാത്സംഗത്തിന്റെയും പരിധിയില്‍ വരുമെന്നും കോടതി വ്യക്തമാക്കി.
Read More » -
NEWS
റയിൽപാളത്തിനരികിൽ തീ; തലശ്ശേരി വഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു
തലശേരി: കൊടുവള്ളിയില്‍ റെയില്‍ പാളത്തിനടുത്തുള്ള കുറ്റിക്കാട്ടിന് തീപിടിച്ചത് പരിഭ്രാന്തിക്കിടയാക്കി.ഇതേത്തുടർന്ന് ബുധനാഴ്‌ച്ച ഉച്ചയോടെ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.കൊടുവള്ളി റെയില്‍വെഗേറ്റിനും ധര്‍മ്മടംപുഴക്കുമിടയിലുള്ള പാതയോരത്തെ ഉണക്കപ്പുല്ലിനാണ് തീപിടിച്ചത്. വീശിയടിച്ച ഉച്ചക്കാറ്റില്‍ തീയാളിപടരുകയായിരുന്നു. ഏതാണ്ട് അര കിലോമീറ്ററോളം അത് നീണ്ടു.തീയും പുകയും ശ്രദ്ധയില്‍ പെട്ട പരിസരവാസികള്‍ ‘അഗ്നിശമന സേനയേയും റെയില്‍വെ അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കൊടുവള്ളി വഴി കടന്നു പോവേണ്ട ട്രെയിനുകള്‍ രണ്ട് സ്റ്റേഷനുകളിലായി പിടിച്ചിട്ടു.മണിക്കൂറുകളോളമുള്ള ശ്രമഫലമായാണ് തീപൂര്‍ണമായും അണയ്ക്കാന്‍കഴിഞ്ഞത്.ഇതിനുശേഷമാണ് ട്രെയിനുകൾ കടത്തിവിട്ടത്.
Read More »