NEWS

സന്ദർശന വിസയിൽ എത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയില്‍ എത്തിയ കൊല്ലം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. മുകുന്ദപുരം കോയിവിള പുത്തന്‍ സങ്കേതം പുതിയ വീട്ടില്‍ ഷറഫുദ്ദീന്‍ (64) ആണ് കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ മരിച്ചത്.

ഇവിടെ ജോലി ചെയ്യുന്ന മകന്റെ അടുത്തേക്ക് ഷറഫുദ്ദീന്‍ ഭാര്യക്കൊപ്പം ഒരു മാസം മുൻപാണ് നാട്ടില്‍ നിന്നും വന്നത്.ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരി കഴിഞ്ഞു വീട്ടിലെത്തി ഭക്ഷണത്തിനു ശേഷം വിശ്രമിക്കുമ്ബോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Back to top button
error: