പാലക്കാട്:ആനശല്യത്തിന് തടയിടാന്‍ വാളയാര്‍ റേഞ്ചിന് കീഴില്‍ വനംവകുപ്പ് വൈദ്യുതി തൂക്കുവേലി നിര്‍മാണം ആരംഭിച്ചു.ഏഴര കിലോമീറ്റര്‍ തൂക്കു വേലിയാണ് നിര്‍മിക്കുന്നത്. ഇതില്‍ മൂന്നര കിലോമീറ്റര്‍ ആദ്യ ഘട്ടമായി നിര്‍മിക്കുമെന്ന് റേഞ്ച് ഓഫീസര്‍ ആഷിക് അലി പറഞ്ഞു.
വാളയാര്‍, കഞ്ചിക്കോട്, മലമ്ബുഴ എന്നിവിടങ്ങളിലാണ് കാട്ടാനശല്യം കൂടുതലായുള്ളത്.ഈ ഭാഗങ്ങളിലുണ്ടായിരുന്ന സോളാര്‍ ഫെന്‍സിങ്ങും ആനകള്‍ തകര്‍ത്തതോടെയാണ് തൂക്കുവേലി സ്ഥാപിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചത്.
അതേസമയം ട്രെയിന്‍ തട്ടി ആനകള്‍ ചാകുന്നത് ആവര്‍ത്തിക്കാതിരിക്കാന്‍ റെയില്‍വെയും വനം വകുപ്പും യോജിച്ച് നടപടിയെടുക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാളയാറില്‍ ഒന്നരകിലേമീറ്റര്‍ തൂക്കുവേലി നിര്‍മിക്കുമെന്ന് റെയില്‍വെയും അറിയിച്ചു.