കോഴിക്കോട്: പുട്ട് ബന്ധങ്ങളെ തകര്‍ക്കും എന്ന കുറിപ്പിലൂടെ ശ്രദ്ധേയനായ ഒന്‍പതുകാരനെ പരസ്യത്തിലഭിനയിപ്പിക്കാൻ പുട്ടുകമ്ബനികള്‍.ജയിസ് എന്ന വിദ്യാര്‍ഥിയെ പരസ്യ മോഡല്‍ ആക്കാനാണ് പുട്ട് കമ്ബനികള്‍ മത്സരിക്കുന്നത്.എന്നാല്‍ ജയിസ് പുട്ടിനോട് എന്ന പോലെ പുട്ടു പരസ്യത്തിനോടും മുഖം തിരിച്ചു.
‘കേരളീയ ഭക്ഷണമായ പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നത്. ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കാമെന്നതിനാല്‍ അമ്മ ദിവസവും രാവിലെ പുട്ടാണ് ഉണ്ടാക്കുക. തയ്യാറാക്കി അഞ്ചു മിനിറ്റാകുമ്ബോഴേക്കും പുട്ട് പാറപോലെ കട്ടിയാവും. പിന്നെ എനിക്കത് കഴിക്കാനാകില്ല. വേറെയെന്തെങ്കിലും തയ്യാറാക്കിത്തരാന്‍ പറഞ്ഞാല്‍ അമ്മ ചെയ്യില്ല. അതോടെ ഞാന്‍ പട്ടിണി കിടക്കും. അതിന് അമ്മ എന്നെ വഴക്കു പറയുമ്ബോള്‍ എനിക്ക് കരച്ചില്‍ വരും. പുട്ട് ബന്ധങ്ങളെ തകര്‍ക്കും’ എന്നു പറഞ്ഞാണ് കുഞ്ഞ് ജയിസ് കുറിപ്പ് അവസാനിക്കുന്നത്. ജയിസിന്റെ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ ഒട്ടേറെ പ്രമുഖര്‍ പങ്കുവച്ചിരുന്നു.
‘എക്സലന്റ്’ എന്നാണ് രസകരമായ ഈ ഉത്തരത്തെ മൂല്യനിര്‍ണയം നടത്തിയ അധ്യാപികയും വിശേഷിപ്പിച്ചത്.ഇതിനകം ആറ് പുട്ടുപൊടി കമ്ബനികളാണ് തങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ട് ജയിസിനെ സമീപിച്ചത്.