NEWS

സില്‍വര്‍ ലൈനില്‍ ഓഹരി പങ്കാളിത്തമുള്ള റെയില്‍വേയുടെ മന്ത്രി  പദ്ധതിയെ എതിർക്കുന്നത് ഇരട്ടത്താപ്പ്:ജോൺ ബ്രിട്ടാസ് എംപി

ന്യൂഡൽഹി:സില്‍വര്‍ ലൈനില്‍ ഓഹരി പങ്കാളിത്തമുള്ള റെയില്‍വേയുടെ മന്ത്രി പദ്ധതിയെ എതിര്‍ക്കുന്നവരോടൊപ്പം കൂടുന്നു എന്ന് ജോണ്‍ ബ്രിട്ടാസ് എംപി.49 ശതമാനം ഓഹരി പങ്കാളിത്വമുള്ള റെയില്‍വേയുടെ മന്ത്രി പദ്ധതിയില്‍ നിന്നും അകലം പാലിക്കുന്നു എന്നും എംപി രാജ്യസഭയില്‍ ആരോപണമുയര്‍ത്തി.അതെ സമയം അതിവേഗപാതകള്‍ രാജ്യത്തിനു വേണമെന്ന് മന്ത്രി വാചാലനാകുന്നു.
 എന്തിനാണ് സില്‍വര്‍ ലൈനിനെ മന്ത്രി എതിര്‍ക്കുന്നത്? മെട്രോമാന്‍ ഇ ശ്രീധരന്‍ മന്ത്രിയെ വന്നു കണ്ടു സില്‍വര്‍ ലൈനെ കുറിച്ച്‌ പറഞ്ഞതോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍മറിഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇ ശ്രീധരന്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു. പാലക്കാട് ഓഫീസ് തുറക്കുകയും ചെയ്തു. നിതിന്‍ ഗദ്കരിയേയും ഈ സംഘം സന്ദര്‍ശിച്ചു. എന്നാല്‍ വടപാവ് നല്‍കി മടക്കി അയക്കുകയായിരുന്നു. മലകള്‍ തുരന്നും തണ്ണീര്‍ തടങ്ങള്‍ നികത്തിയും കൊങ്കന്‍ പാതയൊരുക്കിയ ഈ ശ്രീധരനാണ് കെ റെയിലില്‍ പരിസ്ഥിതി വാദം ഉയര്‍ത്തുന്നത്. ഇത്തരത്തിലുള്ള കക്ഷി രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് റെയില്‍ മന്ത്രി വഴങ്ങരുതെന്നും ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.

Back to top button
error: