NEWS

വൃക്കരോഗങ്ങുളടെ പ്രധാന ലക്ഷണങ്ങള്‍

ല വൃക്കരോഗങ്ങളും സ്ഥായിയായ വൃക്കസ്തംഭനത്തില്‍ എത്തുന്നതിനുമുമ്പ് ഒരു രോഗലക്ഷണവും കാണിയ്ക്കാറില്ല. രോഗാവസ്ഥ അധികരിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കൂടന്നു. ഭക്ഷണത്തോട് വിരക്തി അനഭവപ്പെടുന്നു. ഓക്കാനം, ഛര്‍ദ്ദി, കാലിലും മുഖത്തും നീര്, മൂത്രത്തിന്റെ അളവ് കുറയ്ക്കല്‍, മൂത്രത്തില്‍ പത എന്നിവ ഉണ്ടാകന്നു. ചില വൃക്കരോഗങ്ങള്‍മൂലം മൂത്രത്തില്‍ രക്തം പോകുകയും, രാത്രി മൂന്നും നാലും തവണ എഴുന്നേറ്റ് മൂത്രമൊഴിയ്ക്കേണ്ടിവരികയും ചെയ്യുന്നു. വൃക്കരോഗം അധികരിച്ച് ഹൃദ്രോഗസാധ്യത കൂടകയും ചെയ്യന്നു.

 

ശരീരത്തില്‍ അടിഞ്ഞുകൂടന്ന മാലിന്യങ്ങളെ അരിച്ചെടുത്ത് രക്തത്തെ ശുദ്ധീകരിച്ച് ജീവനെ നിലനിര്‍ത്തുന്ന അവയവങ്ങളാണ് വൃക്കകള്‍. പ്രായംകൂടും തോറും വൃക്കകളുടെ പ്രവര്‍ത്തനം കുറഞ്ഞുവരുന്നതായാണ് കാണുന്നത്. 75 വയസ് എത്തിയവരില്‍ 50 ശതമാനം പേര്‍ക്കും വൃക്കകളുടെ പ്രവര്‍ത്തനം കുറഞ്ഞു വരുന്നത്് സ്വാഭാവികം മാത്രമാണ്. വൃക്കകളുടെ പ്രവര്‍ത്തനം കുറുഞ്ഞാല്‍ പഴയ രീതിയില്‍ വീണ്ടെടുക്കാന്‍ പ്രയാസവുമയിരിക്കും. അതുകൊണ്ട് തന്നെ വൃക്കകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും അവയെ സംരക്ഷിക്കുകയും വേണം. മുന്‍കരുതലും ചിട്ടയായ ജീവിതവും വ്യായാമവും ഉണ്ടെങ്കില്‍ വൃക്ക രോഗത്തെ ഒരു പരിധിവരെ അകറ്റിനിര്‍ത്തനാവും.

 

വൃക്കകളെ ബാധിക്കുന്ന ഒരു പ്രധാന അസുഖമാണ് സ്ഥായിയായ വൃക്കസ്തംഭനം. ഇതുകൂടിവന്ന് രോഗിയ്ക്ക് ഡയാലിസിസ് ചെയ്യേണ്ടിവരികയും, ചിലപ്പോള്‍ വൃക്കകള്‍ മാറ്റിവയ്ക്കേണ്ടിവരികയും ചെയ്യുന്നു.പ്രമേഹവും വൃക്കകളടെ പ്രവര്‍ത്തനത്തെ തകരാറിലാകന്നു.

 

വൃക്കകളുടെ പ്രവര്‍ത്തനത്തിന് രണ്ട് തരത്തില്‍ തകരാര്‍ സംഭവിക്കാം. ഒന്ന് അക്യൂട്ട് റീനല്‍ ഫെയ്ലിയര്‍. പാമ്പുകടി, എലിപ്പനി, ഡങ്കിപ്പനി, മലേറിയ എന്നിവ ബാധിക്കുക, കോളറ, ഗ്യാസ്ട്രോ എന്ററൈറ്റിസ് പോലുള്ള രോഗങ്ങള്‍, അമിത രക്തസ്രാവം, തീപ്പൊള്ളല്‍ തുടങ്ങിയവയാണ് ഇതിനുള്ള പ്രധാന കാരണങ്ങള്‍. അതേസമയം മാസങ്ങള്‍ കൊണ്ട് അല്ലെങ്കില്‍ വര്‍ഷങ്ങള്‍ കൊണ്ടു സ്ഥിരമായ വൃക്കസ്തംഭനത്തിലേക്കു നയിക്കുന്നതാണു രണ്ടാമത്തേതായ ക്രോണിക് റീനല്‍ ഫെയ്ലിയര്‍. ആദ്യത്തേതിന് ഡയാലിസിസാണ് പരിഹാരം. എന്നാല്‍ വൃക്ക മാറ്റിവയ്ക്കല്‍ മാത്രമാണ് ക്രോനിക് റീനല്‍ ഫെയ്ലിയറിന് പരിഹാരം. ക്രോണിക് റീനല്‍ ഫെയ്ലിയറിനു കീഴ്പ്പെട്ടവരില്‍ 45 ശതമാനവും പ്രമേഹരോഗികളാണ്. രക്താതി സമ്മര്‍ദം ജന്മനായുള്ള വിവിധതരം രോഗങ്ങള്‍, കുട്ടിക്കാലത്തുള്ള നെഫ്രൈറ്റിസ്, നെഫ്രോട്ടിക്ക് സിന്‍ഡ്രോം എന്നിവയും ഈ അവ്സഥയ്ക്കു കാരണമാകാം . ക്രോണിക് റീനല്‍ ഫെയ്ലിയര്‍ സംഭവിച്ച രോഗികള്‍ക്കു സാധാരണ ജീവിതം തിരികെ കിട്ടണമെങ്കില്‍ വൃക്കമാറ്റ ശസ്ത്രക്രിയ തന്നെ ചെയ്യേണ്ടിവരും.

 

വൃക്കകളടെ പ്രവര്‍ത്തനം സ്ഥായിയായി തകരാറിലാകുമ്പോള്‍ ശരീരത്തില്‍ അടിഞ്ഞുകൂടന്ന മാലിന്യങ്ങള്‍ നീക്കാനായി നടത്തുന്ന ചികിത്സയാണ് ഡയാലിസിസ്. ഒരിക്കല്‍ തുടങ്ങിയാല്‍ ജീവിത കാലം മുഴുവന്‍ നടത്തേണ്ട ചികിത്സയാണ് ഡയാലിസിസ്. സ്ഥായിയായ വൃക്കസ്തംഭനം ഉണ്ടാകുന്ന അവസ്ഥയില്‍ ചെയ്യാവുന്ന ഏറ്റവം മികച്ച ചികിത്സയാണ് വൃക്കമാറ്റിവയ്ക്കല്‍. നിയമപരമായി ഒരു രോഗിയടെ മാതാപിതാക്കള്‍, സഹോദരി സഹോദരങ്ങള്‍, ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്കുമാത്രമേ വൃക്ക ദാനം ചെയ്യാവു. ദിവസവും വിലയേറിയ മരുന്നകള്‍ ജീവിതകാലം മുഴുവന്‍ കഴിക്കേണ്ടി വരും. മൂന്നു മാസത്തിനു ശേഷം രോഗിയ്ക്ക് എല്ലാ ജോലികളും ചെയ്യാവുന്നതാണ്.

 

വൃക്കരോഗം തടയുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയ്ക്ക് ഡോക്ടറെ കണ്ട് അദ്ദേഹം നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കഴിച്ച് ഇവ നിയന്ത്രിച്ച് നിര്‍ത്തുക.

2. ഡോക്ടറടെ നിര്‍ദ്ദേശമില്ലാതെ കടയില്‍നിന്നും മരുന്നുകള്‍ വാങ്ങി കഴിക്കാതിരിക്കുക.

3. വൃക്കരോഗങ്ങള്‍ക്ക് ലക്ഷണങ്ങള്‍ കുറവാണെന്ന് ഓര്‍മിക്കുക. അതിനാല്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ ഉള്ളവര്‍ ഡോക്ടറടെ നിര്‍ദ്ദേശമനസരിച്ച് വര്‍ഷത്തിലൊരിക്കലെങ്കിലും വൃക്കകളുടെ പ്രവര്‍ത്തനം ടെസ്റ്റ് ചെയ്യേണ്ടതാണ്.

4. പൊണ്ണത്തടി കുറക്കുക, ശരിയായ വ്യായമം, സമീകൃതാഹാരം, നല്ല ജീവിതചര്യകള്‍ എന്നിവ ശീലമാക്കുക.

5. പുകവലി ഒിവാക്കുക.

ജീവിതചര്യയിലും മാറ്റങ്ങള്‍

ജീവിതചര്യകളില്‍ ശ്രദ്ധിച്ചാല്‍ വൃക്കരോഗങ്ങള്‍ ഒരുപരിധിവരെ തടയാം.

. നിയന്ത്രിതമായ വ്യായാമം പതിവാക്കുക

. മാനസിക പിരിമുറുക്കങ്ങള്‍ ഒഴിവാക്കുക. പ്രശ്നങ്ങളെ സ്വച്ഛമായ മനസ്സോടെ സമീപിക്കാന്‍ ശീലിക്കുക.

. ദിവസവും 7- 8 ഗാസ് വെള്ളം കുടിക്കുക

. പച്ചക്കറികള്‍ കൂടുതലായി കഴിക്കുക.

. കഴിയുന്നതും മലമൂത്രാദികള്‍ അധികനേരം തടഞ്ഞുനിര്‍ത്താതിരിക്കുക. . ആവശ്യത്തിന് ഉറങ്ങുക. ശരീരത്തിനു മതിയായ വിശ്രമം ലഭിക്കാന്‍ കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഉറങ്ങണം.

. രക്താതിസമ്മര്‍ദവും പ്രമേഹവും ഉണ്ടെങ്കില്‍ പൂര്‍ണമായും നിയന്ത്രിച്ചുനിര്‍ത്തുക.

. ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക.

. ആവശ്യമില്ലാതെയും ഡോക്ടറുടെ നിര്‍ദേശമില്ലാതെയും മരുന്നുകള്‍ കഴിക്കരുത്.

. 35 വയസ് കഴിഞ്ഞാല്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും രക്തവും മൂത്രവും പരിശോധിക്കുക.

. കുടുംബത്തില്‍ ആര്‍ക്കെങ്കിലും വൃക്കരോഗംഉള്ളവര്‍ക്കു ഭാവിയില്‍ രോഗസാധ്യത കൂടുതലാണ്. അവര്‍ യഥാസമയം വേണ്ട പരിശോധനകള്‍ നടത്തുകയും ഡോക്ടറുടെ നിര്‍ദേശാനുസരണം ചിട്ടകള്‍ പാലിക്കുകയും ചെയ്യുക.

. ജീവിതശൈലി ക്രമീകരിക്കണം. ശരീരത്തിന് അമിതവണ്ണം പാടില്ല. പുകവലി, വെറ്റില, പാന്‍മസാല, മദ്യം എന്നിവ ഒഴിവാക്കുക.

Back to top button
error: