Month: March 2022
-
കൈതച്ചിറ കോളനിയിലെ കൊലപാതകം : സുഹൃത്ത് അറസ്റ്റിൽ
പാലക്കാട് ആനമൂളി വനത്തില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി. പാലവളവ് ഊരിലെ ബാലന് ആണ് മരിച്ചത്. സംഭവത്തില്‍ ബാലന്റെ സുഹൃത്ത് കൈതച്ചിറ കോളനിയിലെ ചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. മഇരുവരും മദ്യപാനത്തിനിടെയില് തര്‍ക്കമുണ്ടായി തുടര്‍ന്ന് ചന്ദ്രന് ബാലനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്കഴുത്തിനേറ്റ വെട്ടാണ് മരണകാരണം. ചന്ദ്രനെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസമാണ് ബാലന് ഉരുളന്‍കുന്ന് വനത്തില്‍ പോയത്. പിന്നീട് കാണാതായി. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ബാലനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
Read More » -
LIFE
നടന് വിനായകന്റെ മീടു പരാമര്‍ശം തെറ്റായിപ്പോയെന്ന് നടി നവ്യ നായര്‍
നടന് വിനായകന്റെ മീടു പരാമര്‍ശം തെറ്റായിപ്പോയെന്ന് നടി നവ്യ നായര്‍. വിവാദ പര്ശമര്ശങ്ങള് ബുദ്ധിമുട്ടുണ്ടാക്കി. വിവാദ പരാമര്‍ശത്തില്‍ താനും ക്രൂശിക്കപ്പെട്ടു. അന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ഒരു പുരുഷന് പറഞ്ഞതിന് സ്ത്രീയെ ആണ് ക്രൂശിക്കുന്നത്. അന്നുണ്ടായ മുഴുവന്‍ സംഭവത്തിനും താന്‍ ക്ഷമ ചോദിക്കുന്നുവെന്നും നവ്യ നായര്‍ പറഞ്ഞു. ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെയായിരുന്നു വിനായകൻ വിവാദ പരാമർശം നടത്തിയത്. ‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ’, എന്നായിരുന്നു വിനായകൻ പറഞ്ഞത്. ഒരുത്തിയുടെ സംവിധായകൻ വി.കെ. പ്രകാശ്, നവ്യ നായർ എന്നിവരും വിനായകനോടൊപ്പം വേദിയിലുണ്ടായിരുന്നു.
Read More » -
NEWS
മറഡോണയോ മെസ്സിയോ അല്ല, മലയാളികളെ പന്ത് തട്ടാൻ പഠിപ്പിച്ചത് കേരള പോലീസാണ്
മറ്റെല്ലാ കാര്യങ്ങളിലും എന്നപോലെ കായിക രംഗത്തും കേരളം ഇന്ത്യയിൽ എന്നും വിത്യസ്തമായി നിലകൊണ്ട ഒരു സംസ്ഥാനമാണ്.ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും ക്രിക്കറ്റ് എന്ന കളിയിലലിഞ്ഞു ചേർന്നപ്പോൾ കേരള സംസഥാനവും അന്നാട്ടിലെ മനുഷ്യരും പ്രായ ജാതി മത സാമ്പത്തിക ഭേദമന്യേ ഫുട്ബോളിനെ നെഞ്ചോടു ചേർത്തു പിടിച്ചവരാണ്.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഒരു സായാഹ്ന യാത്ര നടത്തിയാൽ കാൽപന്തുകളിയുടെ അകമ്പടിയില്ലാതെ ഒരു നഗരമോ ഗ്രാമമോ നമുക്ക് കാണാനാകില്ല.സൗകര്യങ്ങളുടെ ഏറ്റക്കുറച്ചിലുകൾ മാത്രമാകും വേറിട്ട് നിൽക്കുന്ന ഒരേയൊരു ഘടകം.കൊയ്ത്തൊഴിഞ്ഞ പാടങ്ങളും കപ്പ പറിച്ച കാലായും വരെ ഇതിൽ ഉൾപ്പെടും. ഫുട്ബോൾ തീർച്ചയായും പാശ്ചാത്യനാടിന്റെ സംഭാവനയാണ്.അതുകൊണ്ടു തന്നെ വിദേശീയരുടെ കേരളത്തിലേക്കുള്ള വരവുമായി അതിനെ ബന്ധപ്പെടുത്തി വായിക്കേണ്ടി വരും. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യകാലത്താണ് ഫുട്ബോൾ ഇന്ത്യയിലേക്കെത്തുന്നത്.ബ്രിട്ടീഷ് ഇന്ത്യയുടെ കേന്ദ്രമായിരുന്ന കൽക്കത്തയിലായിരുന്നു ഇന്ത്യൻ ഫുട്ബാളിന്റെ തുടക്കം.1889 ഫെബ്രുവരി ഇരുപതിനാണ് കേരളത്തിലാദ്യമായി ഒരു ഫുട്ബോൾ ക്ലബ് ആരംഭിക്കുന്നത്. കൊച്ചി പോലീസ് സുപ്പീരിയന്റെൻഡ് ആയിരുന്ന ആർ ബി ഫെർഗൂസണ്ണിന്റെ നാമധേയത്തിൽ, തൃശ്ശൂരിനടുത്ത് ഒല്ലൂരിൽ വിശുദ്ധ അന്തോണീസ്…
Read More » -
Kerala
സ്വകാര്യ ബസ് സമരം പിൻവലിച്ചു; ചാർജ് വർധിപ്പിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസ് ഉടമകൾ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രിയുമായും ചർച്ച നടത്തിയതിന് പിന്നാലെയാണ് സമരം പിൻവലിച്ചത്. നിരക്ക് വർധന ആവശ്യപ്പെട്ട് ബസുടമകൾ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് എത്തിയതിന് പിന്നാലെയാണ് ബസുടമകളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത്. തിരുവനന്തപുരത്ത് വച്ചു നടന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയോടൊപ്പം ഗതാഗതമന്ത്രി ആൻ്റണി രാജുവും പങ്കെടുത്തു. യാത്രാനിരക്കിൽ വർധനവ് വരുത്തണമെന്ന ബസുടമകളുടെ ആവശ്യം നടപ്പാക്കുമെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തുവെന്നാണ് സൂചന. എന്നാൽ എപ്പോൾ മുതൽ നിരക്ക് വർധന നടപ്പാക്കുമെന്ന കാര്യത്തിൽ മുഖ്യമന്ത്രി പ്രത്യേകിച്ച് ഉറപ്പൊന്നും നൽകിയിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്. ബസുടമകളുടെ ആവശ്യപ്രകാരമായിരുന്നു കൂടിക്കാഴ്ച എന്നാണ് വിവരം. നിരക്ക് വർധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് ബസ് ഉടമകൾ സമരം ആരംഭിച്ചത്.
Read More » -
NEWS
കാട്ട് പന്നികളുടെ ശല്യം ഒഴിവാക്കാൻ ചില നാടൻ പ്രയോഗങ്ങൾ
ബാർബർ ഷോപ്പുകളിൽ നിന്ന് ശേഖരിക്കുന്ന വെയ്സ്റ്റ് മുടി കൃഷിയിടങ്ങളിൽ പല സ്ഥലങ്ങളിലായി വിതറി ഇടുക.എല്ലാ തൈകളുടേയും ചുവട്ടിൽ ഇടണമെന്നില്ല. അതിരുകളിലും അവിടേയും ഇവിടേയും ആയി ഈ മുടി വിതറി ഇടുക.മുടിക്കും മനുഷ്യന്റെ ഗന്ധം ഉണ്ട്. കാട്ടുപന്നി വളരെയധികം ഘ്രാണശക്തിയുള്ള മൃഗമായത് മൂലം ഈ മണം അവ പിടിച്ചെടുക്കുകയും മനുഷ്യസാന്നിധ്യം അവിടെ ഉണ്ടെന്ന് തെറ്റിദ്ധരിച്ച് അടുക്കാതെയിരിക്കും. സാദാ പ്ലാസ്റ്റിക്ക് കവറുകൾ 1 മീറ്റർ നീളമുള്ള ഒരു കമ്പ് കുത്തി നാട്ടി കാറ്റിൽ ഇളകി ആടുന്ന വിധത്തിൽ ഒന്ന് കെട്ടി വച്ചാൽ 4-5 മാസം കാട്ടു പന്നി ശല്യം കുറക്കാം.. തേനീച്ച കൃഷി ചെയ്താൽ കാട്ടുപന്നികളെ ഓടിക്കാം.ഒപ്പം തേനും കുടിക്കാം …………. -തെങ്ങുകൾ ധാരാളമുള്ളിടത്ത് തേനീച്ച കൃഷി വിജയിക്കും . ഈച്ചകൾക്കു വേണ്ട ഭക്ഷണം സദാ ലഭ്യമായത് കൊണ്ട് . തെങ്ങിലെ മണ്ഡരി ബാധ വേഗം മാറിക്കിട്ടും . പച്ചക്കറി വിളകളിൽ 60 ശതമാനമെങ്കിലും വർദ്ധനവ് പ്രതീക്ഷിയ്ക്കാം.ഏറ്റവും പ്രധാനപ്പെട്ടത് തേനീച്ച കൃഷിയുള്ളിടത്തു കാട്ടു പന്നികളുടെ…
Read More » -
NEWS
ഒമാനില്‍ പാറ ഇടിഞ്ഞുവീണ് അഞ്ച് മരണം ; കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സൂചന
മസ്‍കത്ത്: ഒമാനില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഇബ്രി വിലായത്തിലെ അല്‍-ആരിദ് പ്രദേശത്താണ് സംഭവം.ഇവിടെ ജോലി ചെയ്യുകയായിരുന്ന ഒരു കൂട്ടം തൊഴിലാളികളുടെ മുകളിലേക്ക് പാറ ഇടിഞ്ഞു വീഴുകയായിരുന്നു. അഞ്ച് പേര് മരണപെട്ടത്തായിട്ടാണ് പ്രാഥമിക റിപ്പോര്‍ട്ട്. അപടത്തില്‍പെട്ട മറ്റ് അഞ്ച് പേരെ രക്ഷപെടുത്തിയതായും സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ പറയുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Read More » -
NEWS
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രദര്‍ശിപ്പിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ
അടൂര്‍: വിദ്യാര്‍ഥിനിയുടെ നഗ്നചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച കേസില്‍ രണ്ടുപേരെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രദര്‍ശിപ്പിച്ച സംഭവത്തിലാണ് രണ്ടു പേരെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാള്‍ പതിനെട്ടു വയസിനു താഴെയുള്ളയാളാണ്. കൊടുമണ്‍ ഐക്കാട് നെടിമരത്തിനാല് ആര്. രാഹുലാണ് (18) മറ്റൊരു പ്രതി. പെണ്‍കുട്ടിയുമായി പ്രണയത്തിലായ ഒന്നാം പ്രതി വാട്സ്ആപ്പ് മുഖേന കൈക്കലാക്കിയ നഗ്നചിത്രങ്ങള്‍ രാഹുൽ മറ്റ് കൂട്ടുകാർക്ക് ഷെയര്‍ ചെയ്യുകയായിരുന്നു. പരാതിയില്‍ പോക്സോ നിയമപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Read More » -
NEWS
മദ്രസകള്‍ നിഷ്‌കളങ്കരായ കുട്ടികള്‍ക്ക് തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നുവെന്ന് കർണാടക എംഎൽഎ
ബംഗളൂരു: മദ്രസകള്‍ നിഷ്‌കളങ്കരായ കുട്ടികള്‍ക്ക് തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നുവെന്ന വാദവുമായി എംഎല്‍എ രേണുകാചാര്യ രംഗത്ത്.സംസ്ഥാനത്ത് മദ്രസകള്‍ നിരോധിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നും, മദ്രസകള്‍ പ്രചരിപ്പിക്കുന്നത് രാജ്യവിരുദ്ധ സന്ദേശമാണെന്നും രേണുകാചാര്യ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയോട് പറഞ്ഞു. ‘മദ്രസകള്‍ നിരോധിക്കുകയോ സിലബസ് പരിഷ്‌കരിക്കുകയോ ചെയ്യണം. സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന അതേ സിലബസ് തന്നെ പിന്തുടരുകയാണെങ്കില്‍ മാത്രം മദ്രസകള്‍ അനുവദിച്ചാല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്. ഹിന്ദു കുട്ടികളും ക്രിസ്ത്യന്‍ കുട്ടികളും പഠിക്കുന്നത് മാത്രം മദ്രസകളിലും പഠിപ്പിച്ചാല്‍ മതി’, എംഎല്‍എ പറഞ്ഞു.
Read More » -
NEWS
റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 30
ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31 ൽ നിന്നും ജൂൺ 30 ലേക്ക് നീട്ടി.റേഷന്‍ കാര്‍ഡില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഉപഭോക്താക്കള്‍ ഈ തീയതിക്കുള്ളിൽ തന്നെ റേഷന്‍ കാര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് എങ്ങനെ? ആധാറിന്റെ ഔദ്യോഗിക വെബ്സൈറ്റായ uidai.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവിടെ കാണുന്ന സ്റ്റാര്‍ട്ട് നൗ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ അഡ്രസ്സ്, ജില്ലാ തുടങ്ങിയ വിവരങ്ങള്‍ നല്‍കണം അപ്പോള്‍ റേഷന്‍ കാര്‍ഡ് ബെനിഫിറ്റ് എന്ന ഓപ്ഷന്‍ ലഭിക്കും അവിടെ ആധാര്‍ കാര്‍ഡ് നമ്ബര്‍, റേഷന്‍ കാര്‍ഡ് നമ്ബര്‍, ഇമെയില്‍ അഡ്രെസ്സ്, മൊബൈല്‍ നമ്ബര്‍ എന്നീ വിവരങ്ങള്‍ നല്‍കുക. അപ്പോള്‍ നിങ്ങളുടെ മൊബൈല്‍ നമ്ബറിലേക്ക് ഒരു ഒടിപി നമ്ബര്‍ ലഭിക്കും ഒടിപി നമ്ബര്‍ നല്‍കിയാല്‍ പ്രോസസ്സ് പൂര്‍ണമാകും.
Read More » -
NEWS
ഏപ്രിൽ മുതൽ എണ്ണൂറിലധികം അവശ്യമരുന്നുകളുടെ വിലയിൽ വര്‍ധന
ന്യൂഡല്‍ഹി: എണ്ണൂറിലധികം അവശ്യമരുന്നുകളുടെ വില വര്‍ധിക്കുന്നു. പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ വിലയാണ് ഏപ്രില്‍ ഒന്നു മുതല്‍ വര്‍ധിക്കുന്നത്.10.7 ശതമാനം വര്‍ധനയാണ് വിലയില്‍ ഉണ്ടാകുക. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ചയാണ് ഡ്രഗ് പ്രൈസിംഗ് അതോറിറ്റി മരുന്നുകളുടെ വില വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയത്. മൊത്ത വില സൂചികയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ 10.7 ശതമാനം വരെ വിലവര്‍ദ്ധന നടപ്പാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.
Read More »