Month: March 2022

  • LIFE

    റോക്കി ഭായ് വീണ്ടും; തരംഗമായി കെ. ജി. എഫ് ചാപ്റ്റർ 2 ട്രയിലർ

    ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച ബ്രഹ്മാണ്ഡ ചിത്രം കെ.ജി.എഫ് ചാപ്റ്റര്‍ 2വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കെ.ജി.എഫിന്റെ അധിപനായ റോക്കി തന്നെയാണ് ട്രെയിലറിന്റെ മുഖ്യ ആകര്‍ഷണം. ഒപ്പം വില്ലനായ സഞജയ് ദത്തിന്റെ കഥാപാത്രത്തേയും ട്രെയിലറിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. രണ്ടാം ഭാഗത്തില്‍ പ്രകാശ് രാജും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. കന്നഡയ്ക്ക് പുറമെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലുമെത്തുന്ന ചിത്രം ഏപ്രില്‍ 14നാണ് തിയറ്ററുകളില്‍ എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘തൂഫാന്‍’ എന്ന ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ആദ്യ ഭാഗം ഇന്ത്യയൊട്ടാകെ ഗംഭീര വിജയം നേടിയതോടെ, ചിത്രത്തിന്റെ രണ്ടാം ഭാഗമായ കെ.ജി.എഫ് ചാപ്റ്റര്‍ രണ്ടിനായി ഏവരും ആവേശത്തോടെ കാത്തിരിക്കുകയാണ്. <span;>അതേസമയം കേരളത്തില്‍ കെ.ജി.എഫ് ചാപ്റ്റര്‍ രണ്ടിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.

    Read More »
  • നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപിനെ ക്രൈം ബ്രാഞ്ച് നാളെ ചോദ്യം ചെയ്യും

    നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപിനെ ക്രൈം ബ്രാഞ്ച് നാളെ ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടായിരുന്നോ എന്നത് കണ്ടെത്തുകയാണ് ലക്ഷ്യം. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണം. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കണ്ടെത്തിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ ചോദ്യം ചെയ്യുക. നടിയെ ആക്രമിച്ചതിന്റെ ഗൂഡാലോചനയിലും തെളിവ് നശിപ്പിച്ചതിലും ദിലീപിനുള്ള പങ്കിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായെന്നാണ് അന്വേഷണസംഘം പറയുന്നത്. ദിലീപിന്റെ ഫോണുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടടക്കം ചോദ്യം ചെയ്യലില്‍ ആധാരമാക്കും. എഴുതി തയാറാക്കിയ ചോദ്യങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ ദിലീപില്‍ നിന്ന് വിവരങ്ങള്‍ തേടുക. ഡിജിറ്റല്‍ തെളിവുകളുമായി ബന്ധപ്പെട്ടായിരിക്കും കൂടുതല്‍ ചോദ്യങ്ങളുണ്ടാവുക. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നെന്ന ആരോപണത്തിലും ദിലീപില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ തേടും. ദിലീപ് ദൃശ്യങ്ങള്‍ വീട്ടില്‍ വച്ച് കണ്ടുവെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. എസ്…

    Read More »
  • NEWS

    ബീഹാറിൽ മുഖ്യമന്ത്രിക്ക് നേരെ ആക്രമണം ; സുരക്ഷയിൽ വൻ വീഴ്ച

    പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ യുവാവിന്റെ ആക്രമണം.സ്വന്തം മണ്ഡലമായ ഭക്തിയാര്‍പുരില്‍ വെച്ചാണ് നിതീഷ് കുമാറിന് യുവാവിന്റെ മര്‍ദ്ദനമേറ്റത്.ആക്രമിച്ച യുവാവിനെ പൊലീസ് ഉടന്‍ കസ്റ്റഡിയിലെടുത്തുവെങ്കിലും മുഖ്യമന്ത്രിയുടെ സുരക്ഷയിലുള്ള വന്‍വീഴ്ചയാണ് ഇതോടെ പുറത്തുവന്നത്. ഒരു പ്രാദേശിക ആശുപത്രി സമുച്ചയത്തില്‍ സംസ്ഥാനത്തെ സ്വാതന്ത്ര്യ സമര സേനാനി ശില്‍ഭദ്ര യാജിയുടെ പ്രതിമയില്‍ ആദരാഞ്ജലി അര്‍പ്പിക്കാനിരിക്കെയാണ് മുഖ്യമന്ത്രിക്കു നേരെ ആക്രമണമുണ്ടായത്.സുരക്ഷാ ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇടയിലൂടെ യാതൊരു കൂസലുമില്ലാതെ എത്തിയ യുവാവ് നിതീഷിനെ പിന്നില്‍ നിന്ന് അടിക്കുകയായിരുന്നു.ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനെ പിടികൂടിയതിനാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല.

    Read More »
  • India

    പണിമുടക്കില്‍ കൊച്ചി മെട്രൊ സര്‍വീസ് നടത്തും

    ഇന്ന് അര്‍ദ്ധരാത്രി മുതല്‍ രണ്ട് ദിവസത്തേക്ക് സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്കില്‍ കൊച്ചി മെട്രൊ, സര്‍വീസ് നടത്തുമെന്ന് അറിയിച്ചു. ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തില്ലെന്നും അറിയിച്ചിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ വിഭാഗത്തെയും സമരം ബാധിക്കില്ല. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, കെടിയുസി, യുടിയുസി തുടങ്ങി ഇരുപതില്‍പ്പരം സംഘടനകള്‍. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്, ഓട്ടോ, ടാക്സി, ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ്, കര്‍ഷകസംഘടനകള്‍, മത്സ്യ വിപണന മേഖല, സഹകരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ സര്‍വീസ് സംഘടനകള്‍, അധ്യാപക സംഘടനകള്‍ തുടങ്ങി നൂറില്‍പ്പരം അനുബന്ധ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.   പെട്രോള്‍ പമ്പ് ജീവനക്കാരുടെ സംഘടനകളും സമരത്തിന്റെ ഭാഗമാകും. പൊതുയാത്രാ സംവിധാനങ്ങളെല്ലാം തടസപ്പെടാനാണ് സാധ്യത

    Read More »
  • Kerala

    കേരളത്തില്‍ 400 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

    കേരളത്തില്‍ 400 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 88, തിരുവനന്തപുരം 56, കോട്ടയം 55, കോഴിക്കോട് 37, പത്തനംതിട്ട 30, കൊല്ലം 27, ഇടുക്കി 24, തൃശൂര്‍ 19, കണ്ണൂര്‍ 16, വയനാട് 15, ആലപ്പുഴ 12, കാസര്‍ഗോഡ് 8, പാലക്കാട് 8, മലപ്പുറം 5 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,913 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 14,513 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 14,093 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 420 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 61 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3833 കോവിഡ് കേസുകളില്‍, 12.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച്…

    Read More »
  • Kerala

    ഉത്തരം മുട്ടിയ ശ്രീകുമാരൻ തമ്പി

    നല്ല നടപ്പ്: പ്രവീൺ ഇറവങ്കര ആദരണീയ ശ്രീകുമാരൻ തമ്പിസാറിന് ആദരവൊട്ടും ചോരാതെ പ്രവീൺ ഇറവങ്കര വീണ്ടും എഴുതുന്നു. സാർ, എന്റെ ആദ്യ കത്തു വായിച്ചിട്ടും അങ്ങ് പ്രതികരിക്കാതിരുന്നത് കുശാഗ്ര ബുദ്ധി കൊണ്ടാണെന്ന് അങ്ങയുടെ അടുത്ത സുഹൃത്തുക്കൾ പലരും എന്നോടു പറഞ്ഞു. പക്ഷേ ഞാനതു വിശ്വസിക്കുന്നില്ല. കാരണം ഒരു കലാകാരൻ ബുദ്ധി കൊണ്ടല്ല സ്വപ്നം കൊണ്ടാണ് ജീവിക്കുന്നതെന്ന് എനിക്ക് നന്നായിട്ടയാം. അങ്ങ് എന്റെ കത്തിനു മറുപടി തരാതിരുന്നത് ശരിക്കും മറുപടി ഇല്ലാത്തതു കൊണ്ടുതന്നെയാണ്…! അങ്ങയുടെ ഏട്ടത്തിയമ്മ വിജയലക്ഷ്മി, പി.വി തമ്പി എന്ന പ്രതിഭയുടെ ഭാര്യയാകും മുമ്പ് ആരായിരുന്നു എന്ന് അങ്ങ് ഒന്ന് ഓർത്തു നോക്കണം. ആത്മകഥയിൽ അങ്ങ് പറയും പൊലെ കരിമ്പാലേത്തെ സഹോദരങ്ങളുടെ ആത്മബന്ധം തകർക്കാൻ ഓടു പൊളിച്ചെങ്ങുനിന്നോ ഇറങ്ങി വന്ന ദുരവതാരമൊന്നുമല്ല അവർ. ഞാൻ കേട്ടിടത്തോളം ഇല്ലിക്കുളത്ത് ഡോ.നീലകണ്ഠപ്പിളളയുടെയും വെല്ലൂർ ജാനകിപ്പിളളയുടെയും മകളായി, ലോക പ്രശസ്ത കാർട്ടൂണിസ്റ്റ് ശങ്കറിന്റെ അനന്തരവളായി, സമ്പന്നതയുടെ മടിത്തട്ടിലാണ് അവർ ജനിച്ചതും വളർന്നതും…! നിങ്ങളുടെ കുടുംബത്തെ സംബന്ധിച്ച്…

    Read More »
  • NEWS

    നാളെയും മറ്റെന്നാളും പൊതു പണിമുടക്ക്;എന്തേ സ്വകാര്യ ബസ് പണിമുടക്ക് ഇന്നു തന്നെ പിൻവലിച്ചു?

    തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസമായി സ്വകാര്യബസുടമകൾ നടത്തിവന്ന സമരം പിൻവലിച്ചു.നിരക്ക് വർധിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് ബസുടമ സംഘടനകൾ വ്യക്തമാക്കി. എന്നാൽ, നിരക്ക് വർധന എന്ന് നിലവിൽ വരും എന്നത് സംബന്ധിച്ച് വ്യക്തതയില്ല. മിനിമം ചാർജ് 12 രൂപ രൂപയാക്കുക, വിദ്യാർഥി നിരക്ക് ആറ് രൂപയാക്കണം, കിലോമീറ്റർ നിരക്ക് 1.10 രൂപയായി വർധിപ്പിക്കണം എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ. ഇതിൽ വിദ്യാർഥികളുടെ നിരക്ക് 2 ൽ നിന്നും 5 ആക്കാമെന്ന് ഗതാഗത മന്ത്രിയുമായി കഴിഞ്ഞ മാസം തന്നെ നടന്ന ചർച്ചയിൽ തീരുമാനമായതാണ്.മാർച്ച് ഒന്നുമുതൽ ഇതേ നിരക്ക് തന്നെയാണ് വിദ്യാർഥികളിൽ നിന്നും സ്വകാര്യ ബസുകൾ ഈടാക്കിക്കൊണ്ടിരുന്നതും.അതുപോലെ മിനിമം ചാർജ്ജ് 8 ൽ നിന്ന് 10 ആക്കാനും തീരുമാനമായതാണ്.പിന്നെന്തിനായിരുന്നു ഇത്ര പെട്ടെന്ന് സ്വകാര്യ ബസുകളുടെ സമരവും പിൻവലിക്കലും ? കുട്ടികളുടെ പരീക്ഷ നടക്കുകയാണ്.ആ സമയത്ത് സമരം നടത്തിയാൽ ചിലപ്പോൾ തങ്ങളുടെ ആവശ്യം സർക്കാർ അംഗീകരിച്ചെങ്കിലോ എന്ന ദുർവാശി.പരീക്ഷാക്കാലം ആയതിനാൽ സമൂഹത്തിന്റെ നാനാതുറകളിൽ…

    Read More »
  • NEWS

    പ്രണയവിവാഹം കഴിച്ചതിന്റെ പേരില്‍ മകള്‍ക്ക് സ്വത്ത് നിഷേധിക്കാനുള്ള അവകാശം പിതാവിനില്ല: ഗുജറാത്ത് ഹൈക്കോടതി

    പ്രണയവിവാഹം കഴിച്ചതിന്റെ പേരില്‍ മകള്‍ക്ക് സ്വത്ത് നിഷേധിക്കാനുള്ള അവകാശം പിതാവിനില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി.ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലെ 24 കാരിയായ പ്രഞ്ജിതി തലുക സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി. ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിച്ചതിന് പലപ്പോഴും മക്കളെ കുടുംബത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന പ്രവണതയാണ് ഇന്ത്യന്‍ സമീഹത്തില്‍ പൊതുവായി കാണപ്പെടുന്നത്. വീട്ടില്‍ നിന്ന് പുറത്താക്കുക, സമൂഹത്തില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നുമെല്ലാം അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തുക, കുടുംബാംഗത്തിന്റെ മരണത്തിന് പോലും പങ്കെടുക്കാന്‍ സാധിക്കാത്ത സഹാചര്യം പലരും നേരിടുന്നുണ്ട്. ഇതിനെല്ലാം പുറമെ, പ്രണയവിവാഹത്തിന്റെ പേരില്‍ സ്വത്തുക്കളും ഇവര്‍ക്ക് നിഷേധിക്കപ്പെടാറുമുണ്ട്. ഈ അവസരത്തിലാണ് ഹൈക്കോടതിയുടെ നിര്‍ണായക വിധി.

    Read More »
  • NEWS

    ചിറ്റൂരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു

    അമരാവതി: ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു.തിരുപ്പതി ക്ഷേത്രത്തിലേക്ക് പോയ ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ 45 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി 11.30ഓടെ ചിറ്റൂര്‍ ജില്ലയിലെ ഭകരണ്‍പേടിലാണ് അപകടം ഉണ്ടായത്.തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണിത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് പോലീസ് പറയുന്നു.

    Read More »
  • NEWS

    താരൻ, പേൻ, നര മാറ്റി കറുത്ത് ഇടതൂർന്ന മുടിയ്‌ക്ക് നാടൻ എണ്ണകൾ

    ആണായാലും പെണ്ണായാലും മുടിയാണ് അഴക്.നരയില്ലാതെ കറുത്ത ഇടതൂർന്ന മുടി ലഭിക്കാൻ ആരാണ് ആഗ്രഹിക്കാത്തത് ? മാർക്കറ്റിൽ നിന്ന് എണ്ണ വാങ്ങി പണം കളയാതെ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം ഫലപ്രദമായ എണ്ണ. വെളിച്ചെണ്ണയിൽ ബ്രഹ്മിയും കറിവേപ്പിലയും ഇട്ട് കാച്ചി എണ്ണ തേച്ചാൽ മുടി വളരും.പേനും മാറും. മുടിക്കു നല്ല കറുപ്പു കിട്ടാനും ഇതു നല്ലതാണ്. നീല അമരിനീര്, കഞ്ഞുണ്ണി നീര്, നെല്ലിക്ക നീര് ഇവയോടൊപ്പം ഇരട്ടി മധുരം പൊടിച്ച് വെള്ളത്തിൽ കലക്കി പേസ്റ്റു രൂപത്തിലാക്കിയതും അഞ്ജനക്കല്ല് പൊടിച്ചതും ചേർത്ത് വെളിച്ചെണ്ണയിൽ കാച്ചുക. ഈ എണ്ണ മുടി കറുത്തു തഴച്ചു വളരാൻ ഏറെ നല്ലതാണ്. ചെമ്പരത്തിയില, കൃഷ്ണതുളസിയില, കൂവളത്തില, വെറ്റില ഇവയുടെ നീരും ജീരകവും കരിംജീരകവും പൊടിച്ചതും വെളിച്ചെണ്ണയിൽ ചേർത്ത് കാച്ചുക. മുടി വളരാൻ വിശേഷപ്പെട്ട എണ്ണയാണ്. മുടിക്കായയാണ് മുടി പൊട്ടിപ്പോകാനുള്ള പ്രധാന കാരണം. നനഞ്ഞ മുടി കെട്ടിവയ്ക്കുന്നതും വിയർപ്പും പൊടിയുമേറ്റ മുടി വൃത്തിയാക്കാതെ കെട്ടിവയ്ക്കുന്നതുമെല്ലാം മുടിക്കായയ്ക്കു കാരണമാകും. താരനും മുടി കൊഴിയലിനും…

    Read More »
Back to top button
error: