ന്യൂഡല്‍ഹി: എണ്ണൂറിലധികം അവശ്യമരുന്നുകളുടെ വില വര്‍ധിക്കുന്നു. പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ വിലയാണ് ഏപ്രില്‍ ഒന്നു മുതല്‍ വര്‍ധിക്കുന്നത്.10.7 ശതമാനം വര്‍ധനയാണ് വിലയില്‍ ഉണ്ടാകുക. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
വെള്ളിയാഴ്ചയാണ് ഡ്രഗ് പ്രൈസിംഗ് അതോറിറ്റി മരുന്നുകളുടെ വില വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയത്. മൊത്ത വില സൂചികയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ 10.7 ശതമാനം വരെ വിലവര്‍ദ്ധന നടപ്പാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.