NEWS
കാട്ട് പന്നികളുടെ ശല്യം ഒഴിവാക്കാൻ ചില നാടൻ പ്രയോഗങ്ങൾ
ബാർബർ ഷോപ്പുകളിൽ നിന്ന് ശേഖരിക്കുന്ന വെയ്സ്റ്റ് മുടി കൃഷിയിടങ്ങളിൽ പല സ്ഥലങ്ങളിലായി വിതറി ഇടുക.എല്ലാ തൈകളുടേയും ചുവട്ടിൽ ഇടണമെന്നില്ല. അതിരുകളിലും അവിടേയും ഇവിടേയും ആയി ഈ മുടി വിതറി ഇടുക.മുടിക്കും മനുഷ്യന്റെ ഗന്ധം ഉണ്ട്. കാട്ടുപന്നി വളരെയധികം ഘ്രാണശക്തിയുള്ള മൃഗമായത് മൂലം ഈ മണം അവ പിടിച്ചെടുക്കുകയും മനുഷ്യസാന്നിധ്യം അവിടെ ഉണ്ടെന്ന് തെറ്റിദ്ധരിച്ച് അടുക്കാതെയിരിക്കും.
സാദാ പ്ലാസ്റ്റിക്ക് കവറുകൾ 1 മീറ്റർ നീളമുള്ള ഒരു കമ്പ് കുത്തി നാട്ടി കാറ്റിൽ ഇളകി ആടുന്ന വിധത്തിൽ ഒന്ന് കെട്ടി വച്ചാൽ 4-5 മാസം കാട്ടു പന്നി ശല്യം കുറക്കാം..
തേനീച്ച കൃഷി ചെയ്താൽ കാട്ടുപന്നികളെ ഓടിക്കാം.ഒപ്പം തേനും കുടിക്കാം ………….
-തെങ്ങുകൾ ധാരാളമുള്ളിടത്ത് തേനീച്ച കൃഷി വിജയിക്കും .
ഈച്ചകൾക്കു വേണ്ട ഭക്ഷണം സദാ ലഭ്യമായത് കൊണ്ട് .
തെങ്ങിലെ മണ്ഡരി ബാധ വേഗം മാറിക്കിട്ടും .
പച്ചക്കറി വിളകളിൽ 60 ശതമാനമെങ്കിലും വർദ്ധനവ് പ്രതീക്ഷിയ്ക്കാം.ഏറ്റവും പ്രധാനപ്പെട്ടത് തേനീച്ച കൃഷിയുള്ളിടത്തു കാട്ടു പന്നികളുടെ ആക്രമണം കാണില്ല എന്നതാണ്.
രണ്ടു കുപ്പികൾ ഒരു തകിടിന്റെ അപ്പുറവും ഇപ്പുറവുമായി ഒരു ചരടിൽ കൃഷിയിടത്തിൽ കെട്ടി തൂക്കുക.കാറ്റ് അടിക്കുമ്പോൾ കുപ്പികൾ തകിടുമായി കൂട്ടിയിടിച്ച് ശബ്ദം ഉണ്ടാകും .. രണ്ട് , മൂന്ന് എണ്ണം ഇങ്ങനെ പറമ്പിൽ സ്ഥാപിച്ച് നോക്കാം.
വെളുത്ത നിറമുള്ള ഷിമ്മികവർ അങ്ങിങ്ങായി കമ്പുകളിൽ കെട്ടിയിട്ടുനോക്കു.ഇതിൽ കാറ്റുപിടിച്ചു ഒരു പ്രത്യേക തരം ശംബ്ദമുണ്ടാകും.ഇതും ഫലപ്രദമാണ്.
കാട്ടുപന്നികളെ നിയന്ത്രണ വിധേയമാക്കാന്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത ഒരു മാര്‍ഗമാണ് ബോറെപ്.ഇതിന്റെ രൂക്ഷഗന്ധം കാട്ടുപന്നികളില്‍ അസ്വസ്ഥത ഉളവാക്കുകയും തന്‍മൂലം അവ വിളകളെ ആക്രമിക്കാതെ പിന്‍വാങ്ങുന്നതിന് കാരണമാകുകയും ചെയ്യുന്നു.തികച്ചും വിഷമയമല്ലാത്ത വസ്തുക്കള്‍ കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.തരി രൂപത്തിലുള്ളതായതിനാല്‍ മറ്റു പദാര്‍ഥങ്ങളുമായി കൂട്ടിക്കലര്‍ത്താതെ തന്നെ തങ്ങളുടെ കൃഷിയിടങ്ങളില്‍ പ്രയോഗിക്കാം.