Month: March 2022
-
NEWS
ഷേവ് ചെയ്താൽ ചിലർക്ക് മുഖത്ത് കുരുക്കൾ വരുന്നതെന്തുകൊണ്ടാണ് ?
ചർമ്മത്തിന് കേടുപാടുകൾ വരാതിരിക്കാനാണ് ഷേവ് ചെയ്യുന്നതിന് മുൻപ് ക്രീം തേക്കുന്നത്.ചർമ്മത്തിൽ നിന്ന് രോമം നീക്കം ചെയ്യുന്നതിനും ഇത് ഏറെ സഹായിക്കും.ഇത് താടിയിലെ രോമങ്ങളെ കൂടുതൽ സ്മൂത്താക്കും. കൂടാതെ എണ്ണമയം നീക്കാനും ഉപകരിക്കും.ക്രീമോ ജെല്ലോ ഉപയോഗിച്ചുള്ള ഷേവിങ്ങിൽ മുറിവുകൾ അധികം ഉണ്ടാകാറില്ല. എന്നാൽ ഒരുപാട് ജെൽ/ക്രീം ഉപയോഗിച്ചാകരുത് ഷേവിങ്ങ്.ഇത് മുഖത്തെ ചർമ്മത്തിന് ദോഷകരമായി ബാധിക്കുന്നു.കുറച്ചു ജെൽ എടുത്ത് മുഖത്ത് നന്നായി മസാജ് ചെയ്ത ശേഷമാണ് ഷേവ് ചെയ്യേണ്ടത്.അശ്രദ്ധമായുള്ള ഷേവിങ് എപ്പോഴും മുഖത്ത് ബ്ലേഡുകൊണ്ടുള്ള ചെറിയ മുറിവുകളുണ്ടാക്കാറുണ്ട്.എന്നാൽ മുഖത്തിന്റെ തൊലി ഒരു ഭാഗം വലിച്ചുപിടിച്ച് ഷേവ് ചെയ്താൽ ചെറിയ മുറിവുകൾ പോലും ഒഴിവാക്കാൻ സാധിക്കും. ഇലക്ട്രിക് ട്രിമ്മർ ഉപയോഗിച്ചുള്ള ഷേവിങും ട്രിമ്മുമൊക്കെ വളരെ ശ്രദ്ധിച്ചുവേണം.ചാർജ് ചെയ്തുകൊണ്ട് ഇവ ഉപയോഗിക്കാൻ പാടില്ല.ചാർജ് അൺപ്ലഗ് ചെയ്തശേഷമായിരിക്കണം ട്രിം നിർവഹിക്കേണ്ടത്.ഷേവിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. പിന്നീട് ആഫ്റ്റർ വാഷ് ഉപയോഗിക്കുന്നതും നല്ലതാണ്. ഷേവ് ചെയ്താല്‍ ചുവന്ന കുരുക്കള്‍ വരുന്നതിന് കാരണങ്ങള്‍ പലതാണ്. ബ്ലേഡിനോടോ അല്ലെങ്കില്‍ ഷേവ്…
Read More » -
NEWS
കുട്ടികളുടെ ഭക്ഷണം: ശ്രദ്ധിക്കേണ്ടത്
∙ പ്രഭാതഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. ഏറ്റവും നന്നായി സമയമെടുത്തു തന്നെ കഴിക്കുന്നു എന്ന് ഉറപ്പാക്കുക. ∙ വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണമാണ് ഏറ്റവും നല്ലത്. സ്കൂളിലേക്കു കൊടുത്തു വിടുന്നതും ഇതുമതി. ∙ ആവിയിൽ പാകം ചെയ്ത (എണ്ണചേരാത്ത) ഇഡ്ഡലിയും പുട്ടുമെല്ലാം ഏറെ ഉത്തമമാണ്. ഇവയിൽ നിന്നു ശരീരത്തിനാവശ്യമായ ഊർജം മാത്രമല്ല, പോഷകങ്ങളും ധാതുക്കളുമെല്ലാം യഥേഷ്ടം കിട്ടും. ∙ നാരുകൾ ഏറെയുള്ള പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും കൂടുതലായി ഉൾപ്പെടുത്തിയ ഭക്ഷണങ്ങളാണു കുട്ടികളെ കഴിപ്പിച്ചു ശീലിപ്പിക്കേണ്ടത്. കൊഴുപ്പ് ഏറെയുള്ള മാംസഭക്ഷണം മിതമായി മതി. പ്രത്യേകിച്ചു വറുത്തതും പൊരിച്ചതുമായവ. ∙ ഹോട്ടലുകളിൽ നിന്നും മറ്റുമുള്ള ഭക്ഷണം ശീലമാക്കാതിരിക്കുക. ഫാസ്റ്റ് ഫുഡിനും പാനീയങ്ങൾക്കും കുട്ടികൾ അടിമപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. ഉച്ചഭക്ഷണവും രാത്രിഭക്ഷണവും മിതമായി മതി. അതും രാത്രി എട്ടിനു മുൻപു തന്നെ കഴിക്കുക. ആഹാരം കഴിച്ചു രണ്ടു മണിക്കൂറെങ്കിലും കഴിഞ്ഞു മാത്രമേ ഉറക്കം പാടുള്ളൂ. ഇല്ലെങ്കിൽ ദഹനത്തെ ബാധിക്കും. ∙ ദിവസവും കുറഞ്ഞത് ആറ്-എട്ട് ഗ്ലാസ് വെള്ളം…
Read More » -
India
ഉത്തര്‍പ്രദേശില്‍ ഗാന്ധിപ്രതിമ തകർത്തു
ഉത്തർപ്രദേശിലെ ബദോഹിയിൽ ഗാന്ധിപ്രതിമ തകർത്തു. ഇന്ദിരാ മിൽ റൗണ്ടാനയിൽ സ്ഥാപിച്ചിരുന്ന മാർബിൾ പ്രതിമ സുഭാഷ് ചൗഹാൻ എന്നയാളാണു തകർത്തത്. സംഭവം നടക്കുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പറയപ്പെടുന്നു. പോലീസുകാരുൾപ്പെടെ നൂറുകണക്കിനുപേർ നോക്കിനിൽക്കെയാണ് ഇയാളുടെ അതിക്രമങ്ങൾ. ബൈക്കിലെത്തിയ ഇയാൾ തുടർന്നു സ്ഥലം വിടുകയും ചെയ്തു. സംഭവത്തിൽ പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
Read More » -
മൂലമറ്റത്ത് നാട്ടുകാര്‍ക്ക് നേരെ വെടിയുതിര്‍ത്ത യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
ഇടുക്കി മൂലമറ്റത്ത് നാട്ടുകാര്‍ക്ക് നേരെ വെടിയുതിര്‍ത്ത യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ വെടിവെപ്പില്‍ നാട്ടുകാരനായ ബസ് ജീവനക്കാരന്‍ കീരിത്തോട് സ്വദേശി സനല്‍ ബാബു മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ മൂലമറ്റം സ്വദേശി പ്രദീപ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ (26) ആണ് അറസ്റ്റിലായത്. നാട്ടുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ഇയാള്‍ ഉപയോഗിച്ച എയര്‍ ഗണ്‍ നേരത്തെ മോഷ്ടിച്ചതാണെന്ന് പൊലീസ് അറിയിച്ചു. വനിതകള്‍ നടത്തുന്ന തട്ടുകടയിലെത്തിയ ഫിലിപ്പ് മാര്‍ട്ടിന്‍ ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും ഭക്ഷണം തീര്‍ന്നുപോയെന്ന് അറിയിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ഫിലിപ്പ് മാര്‍ട്ടിന്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെങ്കിലും ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് വീട്ടിലേക്കയച്ചു. പിന്നീട് തോക്കുമായി തിരിച്ചെത്തിയ പ്രതി തട്ടുകടക്ക് സമീപം വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുയും ചെയ്തു. പിന്നീട് ഇവിടെ നിന്നും മുന്നോട്ട് പോയ പ്രതി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുകള്‍ക്ക് നേരെ വെടിവെക്കുയായിരുന്നു. കൊല്ലപ്പെട്ട സനൽ ബാബുവിന്റെ കഴുത്തിലും നെഞ്ചിലുമാണ് വെടിയേറ്റത്. പെല്ലറ്റുകള്‍ കഴുത്തിലൂടെയും നെഞ്ചിലൂടെയും തുളച്ചു…
Read More » -
India
ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിലുള്ള പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ
കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേ ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന രണ്ടു ദിവസം നീളുന്ന പൊതുപണിമുടക്ക് ഇന്ന് അർധരാത്രി 12 ന് ആരംഭിക്കും. ചൊവ്വാഴ്ച അർധരാത്രി 12 വരെയാണു പണിമുടക്ക്. എല്ലാ മേഖലയും സ്തംഭിക്കുന്ന സാഹചര്യത്തിൽ പൊതുപണിമുടക്ക് ഫലത്തിൽ ഹർത്താലായി മാറാനാണു സാധ്യത. ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും. പൊതുഗതാഗതവും സ്തംഭിക്കും. കെഎസ്ആർടിസി അവശ്യസർവീസ് നടത്തും.
Read More » -
NEWS
ഭർത്താവിന്റെ കണ്മുന്നിലിട്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പത്ത് പേര്‍ അറസ്റ്റിൽ
ലഖ്‌നൗ: ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം കണ്മുന്നിലിട്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പത്ത് പേര്‍ അറസ്റ്റില്‍.കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. യുവതിയെ ബലാത്സംഗം ചെയ്ത നാല് പേരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആറ് പേരെയുമാണ് പൊലീസ് പിടികൂടിയത്. പ്രതികളില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഭര്‍ത്താവിനെ മര്‍ദ്ദിച്ച് മരത്തില്‍ കെട്ടിയിട്ട ശേഷം 21കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. യുവതിയും 24കാരനായ ഭര്‍ത്താവും യുവതിയുടെ വീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. മദ്യ ലഹരിയില്‍ ബൈക്കിലെത്തിയ പത്ത് പേരാണ് രാത്രി റോഡരിലികിട്ട് ദമ്ബതിമാരെ ആക്രമിച്ചത്.
Read More » -
NEWS
സ്വകാര്യ ബസ് സമരത്തോടുള്ള ഗതാഗത മന്ത്രിയുടെ ഉദാസീനതയ്ക്കു പിന്നിൽ കെഎസ്ആർടിസി വരുമാന വർധനവോ ?
സ്വകാര്യബസ് സമര സാഹചര്യം മുതലെടുത്ത് പ്രതിദിന വരുമാനം ഏഴുകോടിയാക്കാന്‍ കെ.എസ്.ആര്‍.ടി.സി മേധാവിയുടെ ആഹ്വാനം.ഇതുസംബന്ധിച്ച നിര്‍ദേശം കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ ജീവനക്കാര്‍ക്ക് നല്‍കി. സ്വകാര്യബസ് സമരം അവസാനിപ്പിച്ച് ജനങ്ങളുടെ യാത്രക്ലേശം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കേണ്ട ഗതാഗത സെക്രട്ടറിയുടെ ചുമതലയും ബിജു പ്രഭാകറിന് തന്നെയാണ്. എന്നാല്‍, സ്വകാര്യബസുടമകളെ ചര്‍ച്ചക്കുപോലും വിളിക്കേണ്ടതില്ലെന്നാണ് വകുപ്പിന്‍റെ തീരുമാനം. സ്വകാര്യബസുകള്‍ സര്‍വിസ് നടത്തിയിരുന്ന റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇറക്കാന്‍ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ ബിജു പ്രഭാകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ വെള്ളിയാഴ്ചയെക്കാള്‍ ഏതാണ്ട് 300ല്‍ അധികം ബസ് കൂടുതല്‍ ഓടിക്കാന്‍ കഴിഞ്ഞു. ഇത് നേട്ടമാണ്. കാര്യമായ മാറ്റം ഉണ്ടാക്കി ഏഴുകോടി രൂപ ലഭ്യമാക്കാന്‍ നമുക്ക് കഴിയുമെന്നും ശനിയാഴ്ച അയച്ച കത്തില്‍ പറയുന്നു. അതേസമയം നിലവില്‍ ഓടിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ബഹുഭൂരിപക്ഷവും ഫാസ്റ്റും സൂപ്പര്‍ ഫാസ്റ്റുമാണ്.ഗ്രാമപ്രദേശങ്ങളില്‍പോലും സാധാരണക്കാര്‍ സൂപ്പര്‍ക്ലാസ് ബസുകളില്‍ കയറി യാത്ര ചെയ്യണം.15 രൂപക്ക് സ്വകാര്യബസില്‍ യാത്ര ചെയ്തിരുന്ന ദൂരം കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ക്ലാസില്‍ 31 രൂപക്ക് പോകേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്.
Read More » -
NEWS
ഇന്ധനവിലയിൽ ഇന്നും വർദ്ധനവ്
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി.പെട്രോള്‍ ലിറ്ററിന് 55 പൈസയും ഡീസലിന് 58 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.കഴിഞ്ഞ ആറ് ദിവസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇന്ധന വില കൂടുന്നത്. ഇന്നലെ ഡീസല്‍ ലിറ്ററിന് 81 പൈസയും പെട്രോളിന് 84 പൈസയും കൂട്ടിയിരുന്നു. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വര്‍ദ്ധന പുനരാരംഭിച്ചത്.വരും ദിവസങ്ങളിലും വില വര്‍ദ്ധിക്കുമെന്നാണ് സൂചന.
Read More » -
NEWS
എന്തുകൊണ്ടാണ് കേരളം പൊണ്ണത്തടിയന്മാരുടെയും പ്രമേഹ രോഗികളുടെയും തലസ്ഥാനമായി മാറിയത്?
ഇന്നത്തെ എല്ലാ ജീവിത ശൈലീരോഗങ്ങളുടെയും അടിസ്ഥാനം കുടവയറും പൊണ്ണത്തടിയും ഒക്കെയാണ്.നമ്മുടെ സംസ്‌കാരത്തിലും ഭക്ഷണരീതിയിലും ഒക്കെ ഉണ്ടായ മാറ്റത്തിന്റെ മുഖമുദ്രയാണ് ഈ സ്ഥിതിവിശേഷം.ഒരു കാലത്ത് കേരളത്തിലെ കുട്ടികള്‍ നല്ല കഞ്ഞിയും പുഴുക്കും ചമ്മന്തിയും ഒക്കെ കഴിച്ചാണ് സ്‌കൂളുകളില്‍ പോയിരുന്നത്. ഒരു കേരളീയനെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യവും ആവശ്യവുമായ എല്ലാ ഘടകങ്ങളും അടങ്ങിയതും എളുപ്പത്തില്‍ ദഹിക്കുന്നതുമായ ഒരു സാത്വിക ഭക്ഷണമായിരുന്നു ഇത്. ഇന്ന് അതെല്ലാം ഉപേക്ഷിച്ച് സായിപ്പിന്റെ അടുത്തുനിന്ന് പഠിച്ച കോണ്‍ഫ്‌ളേക്‌സും ഇറ്റാലിയന്‍ പിസയും (pizza) അമേരിക്കന്‍ ഹാംബര്‍ഗറും (hamburger) ഹോട്ട് ഡോഗും (hot dog) എല്ലാമാണ് നമ്മുടെ പ്രഭാത ഭക്ഷണം. ഉച്ചയ്ക്കത്തെയും രാത്രിയിലെയും കാര്യവും വിത്യസ്തമല്ല. എല്ലാറ്റിലും വെച്ച് അപകടകാരിയായത്, മാംസ്യാഹാരങ്ങളോടുള്ള ആസക്തി കാരണം പച്ചക്കറികളും പഴങ്ങളും ഉപേക്ഷിക്കുന്നു എന്നതാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം 2500 കലോറി ശാപ്പാടേ ആവശ്യമുള്ളൂ. അതില്‍ ഉച്ചഭക്ഷണം ഏകദേശം 800 -100 കലോറി വരും. ഒരു ഗ്രാം കൊഴുപ്പ് ഒന്‍പത് കലോറി ചൂട് നല്‍കുമ്പോള്‍ ഒരു…
Read More » -
NEWS
ആടലോടകവും കൽക്കണ്ടവും, ഏത് വ്യാധിക്കും ഒറ്റമൂലി
ആടലോടകം എന്ന് കേൾക്കാത്തവർ ഉണ്ടാവില്ല. ആയുര്‍വ്വദ ചികിത്സാ രീതിയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഔഷധമാണ് ഇതെന്ന കാര്യത്തിൽ യാതൊരു സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇതിലൊതുങ്ങാത്ത ആരോഗ്യ പ്രശ്നങ്ങൾ ഇല്ല എന്ന് തന്നെ പറയാം. അത്രക്കും ആരോഗ്യ ഗുണങ്ങൾ ഇതിലുണ്ട്. പല രോഗങ്ങളേയും പെട്ടെന്ന് തന്നെ ഇല്ലാതാക്കി ശരീരത്തെ സ്മാർട്ടാക്കുകയും വ്യാധികളെ പടിക്ക് പുറത്താക്കുകയും ചെയ്യുന്നതാണ് ആടലോടകം. ഇതിൽ ചില ചേരുവകളും കൂട്ടുകളും ചേരുമ്പോൾ ഏത് മഹാവ്യാധിയേയും തടുക്കുന്ന ഒന്നായി മാറുന്നു. പല ആരോഗ്യ പ്രതിസന്ധികളേയും പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് ആടലോടകം. അതുകൊണ്ട് തന്നെയാണ് ആയുർവ്വേദത്തില്‍ ഈ ചെടിക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നതും. ആടലോടകം കൊണ്ട് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങൾ ഉണ്ടാവുന്നു എന്ന് നോക്കാം. എത്ര പഴകിയ ചുമയേയും ഇല്ലാതാക്കി നല്ല ആരോഗ്യവും ഉൾക്കരുത്തും നൽകുന്നതിന് ആടലോടകം ഇനി പറയുന്ന തരത്തിൽ ഉപയോഗിക്കാവുന്നതാണ്. പഴകിയ ചുമയുണ്ടോ? ആരോഗ്യത്തിന് വില്ലനാവുന്ന പല തരത്തിലുള്ള ചുമകൾ ഉണ്ട്.എത്ര കഫ് സിറപ്പ്…
Read More »