ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31 ൽ നിന്നും ജൂൺ 30 ലേക്ക് നീട്ടി.റേഷന്‍ കാര്‍ഡില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഉപഭോക്താക്കള്‍ ഈ തീയതിക്കുള്ളിൽ തന്നെ റേഷന്‍ കാര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം.
റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് എങ്ങനെ?
ആധാറിന്റെ ഔദ്യോഗിക വെബ്സൈറ്റായ uidai.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അവിടെ കാണുന്ന സ്റ്റാര്‍ട്ട് നൗ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ അഡ്രസ്സ്, ജില്ലാ തുടങ്ങിയ വിവരങ്ങള്‍ നല്‍കണം
അപ്പോള്‍ റേഷന്‍ കാര്‍ഡ് ബെനിഫിറ്റ് എന്ന ഓപ്ഷന് ലഭിക്കും
അവിടെ ആധാര്‍ കാര്‍ഡ് നമ്ബര്‍, റേഷന്‍ കാര്‍ഡ് നമ്ബര്‍, ഇമെയില്‍ അഡ്രെസ്സ്, മൊബൈല്‍ നമ്ബര്‍ എന്നീ വിവരങ്ങള്‍ നല്‍കുക.
അപ്പോള്‍ നിങ്ങളുടെ മൊബൈല്‍ നമ്ബറിലേക്ക് ഒരു ഒടിപി നമ്ബര്‍ ലഭിക്കും
ഒടിപി നമ്ബര്‍ നല്കിയാല് പ്രോസസ്സ് പൂര്‍ണമാകും.