മസ്കത്ത്: ഒമാനില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഇബ്രി വിലായത്തിലെ അല്‍-ആരിദ് പ്രദേശത്താണ് സംഭവം.ഇവിടെ ജോലി ചെയ്യുകയായിരുന്ന ഒരു കൂട്ടം തൊഴിലാളികളുടെ മുകളിലേക്ക് പാറ ഇടിഞ്ഞു വീഴുകയായിരുന്നു.
അഞ്ച് പേര് മരണപെട്ടത്തായിട്ടാണ് പ്രാഥമിക റിപ്പോര്‍ട്ട്. അപടത്തില്‍പെട്ട മറ്റ് അഞ്ച് പേരെ രക്ഷപെടുത്തിയതായും സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ പറയുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.