Month: March 2022

  • Culture

    ഫ്രീഡം ഫിഫ്റ്റി പ്രവർത്തനോദ്ഘാടനവും ആദരിക്കൽ ചടങ്ങും മാർച്ച് 31 ന് 

    സംസ്ഥാന മദ്യ വർജന  സമിതിയുടെ സാംസ്‌കാരിക സമിതിയായ  ഫ്രീഡം ഫിഫ്റ്റിയുടെ പ്രവർത്തനോദ്ഘാടനവും  ശ്രീ ഗുരുവായൂരപ്പൻ അസോസിയേറ്റ്സുമായി ചേർന്ന് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ആദരിക്കുന്ന ചടങ്ങും മാർച്ച് 31 വ്യാഴാഴ്ച  വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ  നടക്കും. വിജിലൻസ് എസ് പി മുഹമ്മദ് ഷാഫി ഉദ്ഘാടനം നിർവഹിക്കുo.  എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ  ബാബു വർഗീസ് മുഖ്യാതിഥിയായിരിക്കും. കവിയും ഗാനരചയിതാവുമായ   കാര്യവട്ടം ശ്രീകണ്ഠൻ നായർ,സർക്കിൾ ഇൻസ്‌പെക്ടർ ശ്രീകാന്ത് റോബർട്ട്‌ സാം, ഡോ. അനിൽകുമാർ, ചലച്ചിത്ര  സംവിധായകൻ അർജുൻ ബിനു, ചലച്ചിത്ര താരം കോട്ടയം റഷീദ്, ചലച്ചിത്ര,ടിവി താരം പ്രജുഷ, ഡെൽസി ജോസഫ്, ഫ്രീഡം ഫിഫ്റ്റി  ചെയർമാൻ  റസൽ സബർമതി, ഷാജി  എന്നിവർ സംസാരിക്കും.സിനിമ മാധ്യമരംഗത്തെ കർമ ശ്രേഷ്ഠ പുരസ്കാരം റഹിം പനവൂരിന്  സമ്മാനിക്കും.

    Read More »
  • NEWS

    അടൂരിൽ വാഹനാപകടം; യുവതി മരിച്ചു

    അടൂർ: എം സി റോഡിൽ ഏനാത്തിന് സമീപം പുതുശ്ശേരിഭാഗം ജംഗ്ഷനിൽ നിർത്തിയിട്ട സ്‌കൂട്ടറിൽ കാറിടിച്ച് യുവതി മരിച്ചു. കടമ്പനാട് വടക്ക് അമ്പലവിള പടിഞ്ഞാറ്റേതിൽ സിംല (35) യാണ് മരിച്ചത്. ഭർത്താവ് രാജേഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തുനിന്നു വന്ന കാറാണ് ഇവരുടെ വാഹനത്തിൽ ഇടിച്ചത്. ഇവർ റോഡരികിൽ സ്കൂട്ടർ നിർത്തി സംസാരിക്കുമ്പോഴായിരുന്നു അപകടം.

    Read More »
  • NEWS

    മെക്‌സിക്കോയില്‍ വെടിവെയ്പ്പ്; 19 പേര്‍ കൊല്ലപ്പെട്ടു

    മെക്‌സിക്കോ സിറ്റി: സെന്‍ട്രല്‍ മെക്‌സിക്കോയില്‍ ഞായറാഴ്ച നടന്ന വെടിവെയ്പ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടു, മെക്‌സിക്കന്‍ സമയം ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു ആക്രമണം. മെക്‌സിക്കോയിലെ മിക്കോകാന്‍ സംസ്ഥാനത്ത് ലാസ് ടിനാജസ് എന്ന ടൗണിലാണ് വെടിവെയ്പ്പുണ്ടായത്. പ്രദേശത്ത് ആഘോഷങ്ങളുടെ ഭാഗമായി നിരവധി ജനങ്ങള്‍ ഒത്തുകൂടിയിരുന്നു. 16 പുരുഷന്‍മാരും മൂന്ന് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന സൂചന ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല.

    Read More »
  • India

    കോവിഡ് ബോധവല്‍ക്കരണ ട്യൂൺ നിര്‍ത്തിയേക്കും

    രാജ്യത്തെ കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്ന സാഹചര്യത്തിൽ കൊവിഡ് ബോധവല്‍ക്കരണത്തിനായുള്ള കോളര്‍ ട്യൂണ്‍ നിര്‍ത്താനുള്ള ആലോചനയുമായി സർക്കാർ. <span;>കൊവിഡ് കോളര്‍ ട്യൂണുകള്‍ ലഭ്യമായി തുടങ്ങിയിട്ട് ഇപ്പോള്‍ രണ്ട് വര്‍ഷമായി. കോളര്‍ ട്യൂണ്‍ ഇനിയെങ്കിലും നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് മുന്നില്‍ നിരവധി അപേക്ഷകളാണ് വന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കൊവിഡ് കോളര്‍ ട്യൂണ്‍ അവസാനിപ്പിക്കാനൊരുങ്ങുന്നത്. ഇതിന് മുന്‍പും നിരവധി പേര്‍ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇത്തവണ തീര്‍ത്തും നിര്‍ത്താനാണ് സാധ്യത

    Read More »
  • Kerala

    കേരളത്തില്‍ 346 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

    കേരളത്തില്‍ 346 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 76, തിരുവനന്തപുരം 54, കോട്ടയം 40, തൃശൂര്‍ 34, കൊല്ലം 29, കോഴിക്കോട് 28, പത്തനംതിട്ട 20, ആലപ്പുഴ 15, ഇടുക്കി 15, കണ്ണൂര്‍ 10, പാലക്കാട് 10, മലപ്പുറം 8, വയനാട് 6, കാസര്‍ഗോഡ് 1 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,939 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 14,022 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 13,673 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 349 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 54 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3682 കൊവിഡ് കേസുകളില്‍, 11.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ…

    Read More »
  • NEWS

    സ്‌കൂള്‍ വാന്‍ ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

    ചെന്നൈയില്‍ സ്‌കൂള്‍ വാന്‍ ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.ടി നഗറിലെ വെങ്കിടേശ്വര പ്രൈവറ്റ് സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദീക്ഷിത്താണ് മരിച്ചത്. സ്‌കൂള്‍ അങ്കണത്തില്‍ വെച്ചാണ് അപകടം.  വാനില്‍ നിന്ന് ഇറങ്ങി സ്‌കൂളിലേക്ക് പോയ ദീക്ഷിത് വണ്ടിയിലേക്ക് തിരികെയെത്തി. ഇതറിയാതെ ഡ്രൈവര്‍ വാഹനം പിന്നോട്ടെടുത്തപ്പോള്‍ കുട്ടി വണ്ടിക്കടിയില്‍ പെടുകയും ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. അപകടസ്ഥലത്ത് വെച്ച്‌ തന്നെ ദീക്ഷിത് മരിച്ചു.പോലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
  • Business

    മൂന്നു മാസത്തിനിടെ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് ലക്ഷം കോടിയിലേറെ രൂപ

    മുംബൈ: മൂന്നു മാസത്തിനിടെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 1,14,855.97 കോടി രൂപയുടെ നിക്ഷേപം. പണപ്പെരുപ്പത്തെ സംബന്ധിച്ച ആശങ്കകളാണ് നിക്ഷേപകര്‍ പിന്നോട്ടടിക്കാന്‍ പ്രധാന കാരണം. മാര്‍ച്ചില്‍ ഇതു വരെ ഫോറിന്‍ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) 48261.65 കോടി രൂപയുടെ ആഭ്യന്തര ഓഹരികളാണ് വിറ്റത്. പണപ്പെരുപ്പത്തിനൊപ്പം റഷ്യ-യുക്രൈന്‍ യുദ്ധമടക്കമുള്ള ആഗോള പ്രശ്നങ്ങളും നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ ആറാമത്തെ മാസമാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് വന്‍തുക പിന്‍വലിക്കുന്നത്. വന്‍ തോതില്‍ ക്രൂഡ് ഓയ്ല്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ച് ക്രൂഡ് ഓയ്ല്‍ വിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധന സാധന വിലകളിലും ഉടനെ പ്രതിഫലിക്കുന്നതോടെ തിരിച്ചടിയാകുമെന്ന ഭയമാണ് നിക്ഷേപകര്‍ക്കുള്ളത്. ക്രൂഡ് ഓയ്ലിന് 10 ശതമാനം വില വര്‍ധിക്കുമ്പോള്‍ കറന്റ് എക്കൗണ്ട് കമ്മി 30 ബേസിസ് പോയ്ന്റ് കൂടുന്നു. ഉപഭോക്തൃവില സൂചികയിലെ പെരുപ്പം 40 ബോസിക് പോയ്ന്റ് ആകുമെന്നും കണക്കാക്കുന്നു. ജനുവരിയില്‍ വിദേശ നിക്ഷേപകര്‍ 28526.30 കോടി രൂപയും ഫെബ്രുവരിയില്‍ 38,068.02 കോടി രൂപയും…

    Read More »
  • NEWS

    ട്രെയിൻ തടയാൻ ശ്രമം; രണ്ടുപേർക്ക് പരിക്ക്

    കൊല്‍ക്കത്ത: ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിച്ച രണ്ടു പേർക്ക്  ട്രെയിന്‍ തട്ടി പരിക്ക്.രാവിലെയാണ് സംഭവം നടന്നത്. കൊല്‍ക്കത്തയിലാണ് സി.ഐ.ടി.യു സമരക്കാര്‍ ട്രെയിന്‍ തടയാന്‍ ശ്രമിച്ചത്. രാവിലെ തങ്ങളുടെ കൊടിയുമായി എത്തിയ പ്രവര്‍ത്തകര്‍ ട്രെയിന്‍ വരുന്നത് കണ്ടതോടെ ട്രാക്കിലേക്ക് ചാടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കൊടി വീശി ട്രെയിന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. നേരത്തെ അറിയിപ്പ് ലഭിച്ചതിനാല്‍ വേഗത കുറച്ചാണ് ട്രെയിന്‍ സഞ്ചരിച്ചിരുന്നത്. സമരക്കാര്‍ പിന്മാറാന്‍ തയ്യാറാകാതിരുന്നതോടെയാണ് അവരുടെ ദേഹത്ത് ട്രെയിന്‍ തട്ടിയത്. മറ്റ് സമരക്കാര്‍ ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചു.

    Read More »
  • Kerala

    എം.ജി. സർവ്വകലാശാല കലോത്സവം ഏപ്രിൽ 1 മുതൽ 5 വരെ

      പത്തനംതിട്ട: എം.ജി. സർവ്വകലാശാല കലോത്സവം ഏപ്രിൽ 1 മുതൽ 5 വരെ നടക്കും. ഏപ്രില്‍ ഒന്നുമുതല്‍ അഞ്ചുവരെ പത്തനംതിട്ട നഗരത്തില്‍ നടക്കുന്ന കലോത്സവത്തില്‍ പതിനായിരത്തോളം യുവപ്രതിഭകള്‍ പങ്കെടുക്കും. പത്തനംതിട്ട നഗരത്തില്‍ പ്രത്യേകം തയ്യാറാക്കുന്ന ഏഴ് വേദികളിലാണ് മത്സരങ്ങള്‍. ഉദ്ഘാടന ദിവസം രാത്രി എട്ടിന് വേദികളില്‍ മത്സരങ്ങള്‍ ആരംഭിക്കും. ജില്ലാ സ്റ്റേഡിയമാണ് പ്രധാന വേദി. ഇവിടെ 2000 പേര്‍ക്ക് ഇരിക്കാനാവുന്ന പന്തല്‍ ക്രമീകരിച്ചു. റോയല്‍ ഓഡിറ്റോറിയമാണ് രണ്ടാമത്തെ വേദി. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെയും കുട്ടനാട് താലൂക്കിലെയും നിന്നുള്ള 300 കോളേജുകളിലെ പ്രതിഭകളാണ് എത്തുക. ഏപ്രില്‍ ഒന്നിന് വൈകിട്ട് മൂന്നിന് പുതിയ ബസ്സ്റ്റാന്‍ഡില്‍നിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. അഞ്ചിന് ജില്ലാ സ്റ്റേഡിയത്തില്‍ ഉദ്ഘാടന സമ്മേളനം നടക്കും. ചലച്ചിത്രതാരം നവ്യ നായര്‍, സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസി, ചലച്ചിത്ര താരം ആന്റണി വര്‍ഗീസ് പെപ്പെ, അനശ്വര രാജന്‍, ഫുട്ബോള്‍ ഇതിഹാസം ഐ എം വിജയന്‍, സംവിധായകന്‍ എബ്രിഡ് ഷൈന്‍, നടന്‍ കൈലാഷ്…

    Read More »
  • NEWS

    ദേശീയ പണിമുടക്ക് തുടരുന്നു; കേരളത്തില്‍ പൂർണം, പലയിടത്തും സംഘർഷം

    കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്കില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ആക്രമണം. തിരുവനന്തപുരം കാട്ടാക്കടയില്‍ സമരാനുകൂലികളും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.പ്രധാനറോഡിന് നടുവില്‍ സമരാനുകൂലികള്‍ കസേര നിരത്തി റോഡ് ബ്ലോക്ക് ചെയ്തത് ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണം.ജഡ്ജി സഞ്ചരിച്ച വാഹനവും സമരക്കാര്‍ തടഞ്ഞു. അദ്ദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്. പ്രദേശത്ത് ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. കോഴിക്കോട് നടക്കാവില്‍ ഓട്ടോറിക്ഷയില്‍ കുടുംബവുമായി യാത്ര ചെയ്ത ഓട്ടോ ഡ്രൈവറെ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയും ഓട്ടോ അടിച്ചു തകര്‍ക്കുകയും ചെയ്തു.പണിമുടക്കായത് കൊണ്ട് കുടുംബവുമായി അമ്ബലത്തില്‍ പോയി വരുന്ന വഴിയായിരുന്നു ആക്രമണം. സമരം ആണെന്നറിയില്ലേ? എന്തിനാണ് വണ്ടി ഓടിച്ചത് എന്ന് ചോദിച്ച്‌ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയും ഓട്ടോയുടെ ചില്ല് തകര്‍ക്കുകയുമായിരുന്നുവെന്ന് കസബ സ്റ്റേഷനില്‍ പരാതി നല്‍കിയ ശേഷം ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.   കണ്ണൂര്‍ പഴയങ്ങാടിയില്‍ വാ​ഹനങ്ങള്‍…

    Read More »
Back to top button
error: