NEWS

ട്രെയിൻ തടയാൻ ശ്രമം; രണ്ടുപേർക്ക് പരിക്ക്

കൊല്‍ക്കത്ത: ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിച്ച രണ്ടു പേർക്ക്  ട്രെയിന്‍ തട്ടി പരിക്ക്.രാവിലെയാണ് സംഭവം നടന്നത്. കൊല്‍ക്കത്തയിലാണ് സി.ഐ.ടി.യു സമരക്കാര്‍ ട്രെയിന്‍ തടയാന്‍ ശ്രമിച്ചത്.
രാവിലെ തങ്ങളുടെ കൊടിയുമായി എത്തിയ പ്രവര്‍ത്തകര്‍ ട്രെയിന്‍ വരുന്നത് കണ്ടതോടെ ട്രാക്കിലേക്ക് ചാടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കൊടി വീശി ട്രെയിന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. നേരത്തെ അറിയിപ്പ് ലഭിച്ചതിനാല്‍ വേഗത കുറച്ചാണ് ട്രെയിന്‍ സഞ്ചരിച്ചിരുന്നത്. സമരക്കാര്‍ പിന്മാറാന്‍ തയ്യാറാകാതിരുന്നതോടെയാണ് അവരുടെ ദേഹത്ത് ട്രെയിന്‍ തട്ടിയത്. മറ്റ് സമരക്കാര്‍ ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചു.

Back to top button
error: