ചെന്നൈയില്‍ സ്‌കൂള്‍ വാന്‍ ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.ടി നഗറിലെ വെങ്കിടേശ്വര പ്രൈവറ്റ് സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദീക്ഷിത്താണ് മരിച്ചത്. സ്‌കൂള്‍ അങ്കണത്തില്‍ വെച്ചാണ് അപകടം.
വാനില്‍ നിന്ന് ഇറങ്ങി സ്‌കൂളിലേക്ക് പോയ ദീക്ഷിത് വണ്ടിയിലേക്ക് തിരികെയെത്തി. ഇതറിയാതെ ഡ്രൈവര്‍ വാഹനം പിന്നോട്ടെടുത്തപ്പോള്‍ കുട്ടി വണ്ടിക്കടിയില്‍ പെടുകയും ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. അപകടസ്ഥലത്ത് വെച്ച് തന്നെ ദീക്ഷിത് മരിച്ചു.പോലീസ് കേസെടുത്തിട്ടുണ്ട്.