അടൂർ: എം സി റോഡിൽ ഏനാത്തിന് സമീപം പുതുശ്ശേരിഭാഗം ജംഗ്ഷനിൽ നിർത്തിയിട്ട സ്‌കൂട്ടറിൽ കാറിടിച്ച് യുവതി മരിച്ചു. കടമ്പനാട് വടക്ക് അമ്പലവിള പടിഞ്ഞാറ്റേതിൽ സിംല (35) യാണ് മരിച്ചത്. ഭർത്താവ് രാജേഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തുനിന്നു വന്ന കാറാണ് ഇവരുടെ വാഹനത്തിൽ ഇടിച്ചത്. ഇവർ റോഡരികിൽ സ്കൂട്ടർ നിർത്തി സംസാരിക്കുമ്പോഴായിരുന്നു അപകടം.