Month: March 2022
-
Kerala
മദ്യവില്‍പ്പന കേന്ദ്രങ്ങളില്‍ ഇളവുകള്‍; ഇടിച്ചുകയറി ജനങ്ങൾ
ഡൽഹി: കച്ചവടം കുറഞ്ഞതിനെ തുടർന്നാണ് ഡൽഹിയിലെ മദ്യവില്‍പ്പന കേന്ദ്രങ്ങളില്‍ ഇളവുകള്‍ നല്‍കിയത്.എന്നാൽ വിവരം അറിഞ്ഞ് മദ്യശാലകള്‍ക്ക് പുറത്ത് ജനം തടിച്ചുകൂടുകയും ഇത്തരം പ്രദേശങ്ങളില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുകയും പ്രദേശവാസികള്‍ക്ക് വലിയ തോതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്തു.ഇതിനെ തുടർന്ന് ആല്‍ക്കഹോള്‍ ബ്രാന്‍ഡുകള്‍ക്ക് ഡിസ്കൗണ്ടുകളും റിബേറ്റുകളും നല്‍കി വില്‍ക്കുന്ന നടപടി നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിറക്കിയിരിക്കുകയാണ് ഡൽഹി എക്സൈസ് കമ്മീഷണര്‍. എന്നാൽ കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് വലിയ തോതില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാലാണ് വിലക്ക് ഏർപ്പെടുത്തിയതെന്നാണ് എക്സൈസിന്റെ വിശദീകരണം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ചെറുകിട കച്ചവടക്കാര്‍ വിട്ടുനില്‍ക്കണമെന്നുമെന്നും എക്സൈസ് നിര്‍ദേശത്തില്‍ പറയുന്നു.ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read More » -
Kerala
കീവ് വിടണമെന്ന എംബസി അറിയിപ്പ് ശ്രദ്ധിക്കണം – മുഖ്യമന്ത്രി
വിദ്യാർഥികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും ഉടൻ കീവ് വിടണമെന്ന യുക്രൈനിലെ ഇന്ത്യൻ എംബസിയുടെ അറിയിപ്പ് മലയാളികൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. ലഭ്യമായ ട്രെയിൻ സർവീസുകളെയോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കാനാണ് നിർദേശം. ഈ അറിയിപ്പിനനുസരിച്ച് നീങ്ങണം. യുക്രൈനിൽ നിന്ന് ഇന്നലെ ഡൽഹിയിൽ എത്തിയ 36 വിദ്യാർത്ഥികളെ കൂടി ഇന്ന് കേരളത്തിലെത്തിച്ചു.ഇതിൽ 25 പേരെ ഇന്ന് രാവിലെ 5.35 ന് പുറപ്പെട്ട വിസ്താര യുകെ 883 ഫ്ലൈറ്റിൽ കൊച്ചിയിൽ എത്തിച്ചു. 11 പേരെ 8.45 ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട വിസ്താര യുകെ 895 ഫ്ലൈറ്റിലും നാട്ടിലെത്തിച്ചു. ഇന്ന് രണ്ട് ഇൻഡിഗോ ഫ്‌ളൈറ്റുകൾ കൂടി ഡൽഹിയിലെത്തി. ബുക്കാറസ്റ്റിൽ നിന്ന് ഇന്നലെ രാവിലെ 10.30നും ബുഡാപെസ്റ്റിൽ നിന്ന് 10.55നും പുറപ്പെട്ട ഫ്‌ളൈറ്റുകളാണ് ഇന്ന് ഡൽഹിയിൽ എത്തിയത്. ബുക്കാറസ്റ്റിൽ നിന്ന് ഇന്ന് രാവിലെ 11.30 ന് ഷെഡ്യൂൾ ചെയ്ത എയർ ഇന്ത്യയുടെ എ 1 1942 വിമാനം രാത്രി 9.20 ന് ഡൽഹിയിലെത്തും.
Read More » -
Kerala
യുക്രൈന് നേരെ റഷ്യന്‍ സൈന്യം നടത്തുന്ന ആക്രമണം ആറാം ദിവസത്തിലേക്ക്
കീവ്: യുക്രൈന് നേരെ റഷ്യന്‍ സൈന്യം നടത്തുന്ന ആക്രമണം ആറാം ദിവസത്തിലേക്ക് കടന്നു.ഇതിനിടയിൽ യുക്രെയ്ന് തലസ്ഥാനമായ കീവിന് സമീപമുള്ള ബ്രോവറിയില്‍ റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ ബ്രോവറി മേയര്‍ക്കും പരിക്കേറ്റെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഖാര്‍കീവിലും റഷ്യന്‍ സൈന്യം കനത്ത ഷെല്ലാക്രമണമാണ് നടത്തുന്നത്.ആദ്യഘട്ട സമാധാന ചര്‍ച്ചകള്‍ക്ക് ശേഷമാണ് റഷ്യന്‍ സൈന്യം ആക്രമണം രൂക്ഷമാക്കിയത്.ബെലാറൂസില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. അതേസമയം യുക്രെയ്ന് തലസ്ഥാനമായ കീവിലേക്ക് കൂടുതൽ റഷ്യന്‍ സൈനിക വ്യൂഹം എത്തിക്കൊണ്ടിരിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവന്നു.
Read More » -
Kerala
പീച്ചി ഡാമിൽ മുങ്ങിമരിച്ച ആളെ തിരിച്ചറിഞ്ഞു
തൃശൂർ: കഴിഞ്ഞ ദിവസം പീച്ചി ഡാമിൽ മുങ്ങിമരിച്ച ആളെ തിരിച്ചറിഞ്ഞു.റാന്നി മക്കപ്പുഴ കാച്ചാണത്ത് സ്റ്റാൻലി വർഗീസ് (58) ആണ് മുങ്ങിമരിച്ചത്.മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ശവസംസ്കാരം നാളെ(മാർച്ച് 2) ഉച്ചയ്ക്ക് 12-ന് കരിക്കാട്ടൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ.
Read More » -
Crime
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
പാലക്കാട്: അട്ടപ്പാടിയില്‍ ശിശുമരണം തുടര്‍ക്കഥയാകുന്നു. ഷോളയൂർ വട്ടലക്കി ലക്ഷം വീടിലെ അയ്യപ്പൻ നഞ്ചമ്മാൾ ദമ്പതികളുടെ ആണ്‍ കുഞ്ഞാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണം. കഴിഞ്ഞ 26നാണ് കുഞ്ഞ് ജനിച്ചത്. രണ്ട് കിലോ ഭാരമുണ്ടായിരുന്നു. കഴിഞ്ഞ പത്തൊമ്പതാം തിയതിയാണ് നഞ്ചമ്മാളിനെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രക്തക്കുറവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാന്‍ കാരണം.അട്ടപ്പാടിയിൽ ഈ വർഷം ഇത് രണ്ടാമത്തെ നവജാത ശിശുമരണമാണ്. ജനുവരി 10ന് 3 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.
Read More » -
Kerala
പീഡനക്കേസില്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകന്‍ സുനില്‍ കുമാർ അറസ്റ്റിൽ
തൃശൂര്‍: ലൈംഗികാതിക്രമം നടത്തി എന്ന വിദ്യാര്‍ഥിനിയുടെ പരാതിയില്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അദ്ധ്യാപകന്‍ ഡോ.സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്തു. കണ്ണൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സര്‍വകലാശാല സുനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിദ്യാര്‍ത്ഥികള്‍ ദിവസങ്ങളായി നടത്തിവന്ന ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഇയാള്‍ക്കെതിരെ സര്‍വകലാശാല നടപടിയെടുത്തത്. കാംപസിലെ രണ്ട് അദ്ധ്യാപകര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി ഉന്നയിച്ചത്. കഴിഞ്ഞ നവംബര്‍ 21 ന് വിസിറ്റിംഗ് ഫാക്കല്‍റ്റിയായി എത്തിയ ഒരധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്ന് കാട്ടിയാണ് ആദ്യം പെണ്‍കുട്ടി പരാതി നല്‍കിയത്. വകുപ്പ് മേധാവിയോടക്കം മറ്റ് അദ്ധ്യാപകരോട് വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. ഇതിനിടെയാണ് ഈ വിദ്യാര്‍ത്ഥിനിക്ക് പിന്തുണയുമായി മറ്റൊരദ്ധ്യാപകനായ സുനില്‍കുമാര്‍ രംഗത്തെത്തിയത്. ആദ്യം സൗമ്യമായി സംസാരിച്ചിരുന്ന ഇയാള്‍ പിന്നീട് രാത്രികാലങ്ങളില്‍ മദ്യപിച്ച് ലൈംഗികചുവയോടെ പെണ്‍കുട്ടിയെ വിളിച്ച് സംസാരിക്കുന്നത് പതിവായി. പെണ്‍കുട്ടിയോട് കടുത്ത പ്രണയമാണെന്ന് പറഞ്ഞ അദ്ധ്യാപകന്‍ മറ്റൊരു ഘട്ടത്തിൽ ബലമായി പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനും ഇരയാക്കി. തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദം സഹിക്കാനാവാതെ ഫെബ്രുവരി…
Read More » -
Kerala
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകൾ ഇങ്ങനെ
ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ അടുത്ത കാലത്തൊന്നും പ്ലേ ഓഫിനായി ഇത്രയും കടുത്ത മത്സരങ്ങൾ നടന്നിട്ടില്ല.ലീഗ് മത്സരങ്ങളുടെ അവസാന ദിവസം മാത്രമേ ഇക്കുറി സെമി ഫൈനൽ ടീമുകൾ ഏതൊക്കെയാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കു. അത്രയ്ക്കും പ്രവചനാതീതമാണ് ഇത്തവണത്തെ സാഹചര്യം. എങ്കിലും 18 മത്സരങ്ങളിൽ നിന്ന് 35 പോയിന്റ് നേടിയ ഹൈദരാബാദ് എഫ്‌സി ഈ സീസണിൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമാണെന്ന് വേണമെങ്കിൽ പറയാം.ജംഷഡ്പൂർ എഫ്‌സി 17 മത്സരങ്ങളിൽ നിന്നും 34 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 18 മത്സരങ്ങളിൽ നിന്നും അത്രയും പോയിന്റുള്ള എ ടികെ മോഹൻബഗാൻ മൂന്നാം സ്ഥാനത്താണുള്ളത്.ഈ രണ്ട് ടീമുകൾക്കു പുറമെ കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി എന്നിവരാണ് അവശേഷിക്കുന്ന പ്ലേ ഓഫ് സ്പോട്ടിനായി മത്സരിക്കുന്നത്. 18 മത്സരങ്ങളിൽ നിന്നും 31 പോയിന്റുമായി മുംബൈ നാലാം സ്ഥാനത്തും 30 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തുമാണുള്ളത്.നാളെ നടക്കുന്ന നിർണായക മത്സരത്തിൽ മുംബൈ കേരള ബ്ലാസ്റ്റേഴ്‌സ് ടീമുകൾ ഏറ്റുമുട്ടുമ്പോൾ…
Read More » -
NEWS
‘പാക്കിസ്ഥാനില്‍നിന്നു ഭര്‍ത്താവ് ജീവനോടെ മടങ്ങില്ല’; ആഷ്ടന്‍ അഗറിനെ വധിക്കുമെന്ന് പങ്കാളിക്ക് ഭീഷണി സന്ദേശം
മെല്‍ബണ്‍: ഓസീസ് ഓള്‍റൗണ്ടര്‍ ആഷ്ടന്‍ അഗറിനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി ജീവിതപങ്കാളിയുടെ സമൂഹിക മാധ്യമ അക്കൗണ്ടിലേക്ക് അജ്ഞാത അക്കൗണ്ടില്‍നിന്നു ഭീഷണി സന്ദേശം. ക്രിക്കറ്റ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഓസ്‌ട്രേലിയന്‍ ടീമിന്റെ പാക്കിസ്ഥാനിലെ ടെസ്റ്റ് പരമ്പര വെള്ളിയാഴ്ച തുടങ്ങാനിരിക്കെയാണ് ഭീഷണി. ‘ഇതു നിങ്ങളുടെ ഭര്‍ത്താവിനുള്ള മുന്നറിയിപ്പാണ്. നിങ്ങളുടെ ഭര്‍ത്താവ് പാക്കിസ്ഥാനിലേക്കു വരികയാണെങ്കില്‍ ജീവനോടെ തിരിച്ചുപോകില്ല. നിങ്ങളുടെ കുട്ടികള്‍ക്ക് അച്ഛനെ നഷ്ടമാകും’ താലിബാന്റെ പേരിലുള്ള ഭീഷണി സന്ദേശത്തിലെ വരികള്‍ ഇങ്ങനെയാണ്. ഓസ്‌ട്രേലിയന്‍ ദിനപത്രമായ ‘ദ് സിഡ്‌നി മോണിങ് ഹെറാള്‍ഡി’ലെ റിപ്പോര്‍ട്ട് പ്രകാരം ഓസീസ് ടീം വക്താവ്, അഗറിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്കു ഭീഷണി സന്ദേശം എത്തിയ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, വിശ്വസനീയ വൃത്തത്തില്‍നിന്നല്ല സന്ദേശം എത്തിയതെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചതായും ടീം വക്താവ് വെളിപ്പെടുത്തി. ആഷ്ടന്‍ അഗറിന്റെ പങ്കാളി മഡെലൈന്റെ അക്കൗണ്ടിലേക്കു സന്ദേശം എത്തിയ കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ ക്രിക്കറ്റ് പാക്കിസ്ഥാന്‍ എന്നിവയെ ധരിപ്പിച്ചിട്ടുണ്ട്. വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്നാണു ഭീഷണി സന്ദേശം എന്നാണു വിലയിരുത്തല്‍. 1998നു ശേഷം…
Read More » -
India
വാണിജ്യ സിലിണ്ടറിന് വില 2000 കടന്നു; 106.50 രൂപ വര്‍ധിപ്പിച്ചു; ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
കൊച്ചി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് വില കുത്തനെ കൂട്ടി. വാണിജ്യ സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്. വില കൂട്ടിയതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 2009 രൂപയായി. അതേസമയം ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഫെബ്രുവരി ആദ്യ വാരം വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചിരുന്നു. കൊച്ചിയില്‍ 101 രൂപയാണ് ഫെബ്രുവരി ഒന്നിന് കുറഞ്ഞത്. എന്നാല്‍ ഒരു മാസം പിന്നിട്ടപ്പോള്‍ 106 രൂപ വര്‍ധിപ്പിച്ചിരിക്കുകയാണ്. അഞ്ചു കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് 27 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്. 569 രൂപയാണ് ഡല്‍ഹിയില്‍ അഞ്ചു കിലോ പാചക വാതക സിലിണ്ടറിന് വരിക. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന് വില വര്‍ധിപ്പിച്ചിട്ടില്ല. വാണിജ്യ എല്‍പിജിക്ക് ഫെബ്രുവരി ഒന്നിന് 91.5 രൂപ കമ്പനികള്‍ കുറച്ചിരുന്നു.
Read More » -
Tech
നിങ്ങളുടെ പാസ്സ്വേര്‍ഡിന്റെ പൂട്ട് ശക്തമാേണാ ? ആ കൂട്ടുകള്‍ എത്രത്തോളം സുരക്ഷിതമാണ്? എങ്ങനെ അവ പരിശോധിക്കാം?
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും കുറഞ്ഞപക്ഷം ഒരു ഇ-മെയില്‍ അക്കൗണ്ടും വാട്‌സ്ആപ്പോ ഫെയ്‌സ്ബുക്കോ പോലുള്ള ഏതെങ്കില്‍ സാമൂഹിക മാധ്യങ്ങളില്‍ അക്കൗണ്ടോ ഉണ്ടാകും. വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ ചില ചാറ്റിങ് ആപ്പുകള്‍ ഒഴികെയുള്ള സാമൂഹിക മാധ്യമങ്ങളായ ഫെയ്‌സബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങിയവയ്‌ക്കെല്ലാം കൃത്യവും ശക്തവുമായ പാസ്‌വേര്‍ഡുകള്‍ അനിവാര്യമാണ്. നിങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പാസ്വേര്‍ഡുകള്‍ എത്രത്തോളം ശക്തമാണ്? നിങ്ങളുടെ ഇ-മെലുകളുടെയും സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെയും പാസ്വേര്‍ഡുകള്‍ ഒരു ഹാക്കര്‍ക്ക് തകര്‍ക്കാന്‍ പറ്റുന്നതാണോ? കുറഞ്ഞ പക്ഷം സങ്കീര്‍ണമായതാണോ? എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ പറ്റാത്ത അല്‍പ്പം സങ്കീര്‍ണമായ ഒരു പാസ്വേര്‍ഡ് നിങ്ങളുടെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും അനിവാര്യമാണ്. ഒരു ഹാക്കര്‍ക്ക് നിങ്ങളുടെ അക്കൗണ്ടുകളുടെ പാസ്സ്വേര്‍ഡ് കണ്ടെത്താന്‍ പറ്റിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാദങ്ങള്‍ വളരെയേറെയാണ്. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പോലുള്ള സുപ്രധാന വിവരങ്ങള്‍ ഇമെയില്‍ അക്കൗണ്ടില്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ പാസ്സ്വേര്‍ഡ് ഹാക്ക് ചെയ്താല്‍ സംഭവിക്കാവുന്ന പ്രത്യാഘാദങ്ങള്‍ പ്രതീക്ഷിക്കുന്നതിലും അധികമാണ്. അപ്പോള്‍ ചോദ്യം ഇതാണ്. എങ്ങനെ പാസ്സ്വേര്‍ഡുകള്‍ സുരക്ഷിതമാണോ…
Read More »