Month: March 2022

  • Kerala

    ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദം രൂപപ്പെട്ടു

    തിരുവനന്തപുരം: 2022ലെ ആദ്യ ന്യുനമര്‍ദം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ചു അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ശ്രീലങ്ക തീരത്ത് എത്തിച്ചേരാന്‍ സാധ്യതയുണ്ട്. ന്യുനമര്‍ദ സ്വാധീനഫലമായി മാര്‍ച്ച് 5,6,7 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യത. മാര്‍ച്ച് 3, 4 തീയതികളില്‍ തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നു. ഇന്നലെ രാജ്യത്ത് ഏറ്റവും കൂടിയ ചൂട് തെലങ്കാനയിലെ നല്‍ഗൊണ്ടയില്‍ രേഖപ്പെടുത്തി, 38.0 ഡിഗ്രി സെല്‍ഷ്യസ്. കുറഞ്ഞ ചൂട് അമൃത്സര്‍ – 7.1.  

    Read More »
  • Kerala

    സ്റ്റാലിനു നേരിൽ ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി 

      പ്രിയപ്പെട്ട സ്റ്റാലിനെ നേരിൽ കണ്ട് ജന്മദിനാശംസകൾ നേർന്നു. കേരളവും തമിഴ്‌നാടും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ആശയങ്ങൾക്കുവേണ്ടി തുടര്‍ന്നും പോരാടാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് എംകെ സ്റ്റാലിന്റെ ചിത്രം ഉൾപ്പെടെ പിണറായി വിജയൻ പങ്കുവച്ചിരിക്കുന്നത്.  

    Read More »
  • Kerala

    മോദിക്ക് ശേഷം യോഗി; സൂചന നൽകി അമിത് ഷാ

    ന്യൂദല്‍ഹി: നരേന്ദ്ര മോദിയ്ക്ക് ശേഷം അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബി ജെ പി ഉയര്‍ത്തി കാട്ടുന്നത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയാണെന്ന പരോക്ഷ സൂചനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ സൂചന.  യോഗി ആദിത്യനാഥിന്റെ കീഴില്‍ ഒരുപാട് വികസന പ്രവർത്തനങ്ങൾ യുപിയില്‍ നടന്നിട്ടുണ്ട്.അഞ്ചു വർഷത്തിനുള്ളിൽ 30 മെഡിക്കല്‍ കോളേജുകള്‍ ലഭിച്ചു.എല്ലാ ജില്ലയിലും യുപിയിൽ ഇപ്പോൾ മെഡിക്കൽ കോളേജുകളുണ്ട്.കൂടാതെ സംസ്ഥാനത്ത് രണ്ട് എയിംസുകളുണ്ട്. ജാപ്പനീസ് എന്‍സെഫലൈറ്റിസ് ഗവേഷണ കേന്ദ്രവും നിര്‍മ്മിച്ചിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ 10 പുതിയ സര്‍വകലാശാലകള്‍ നിര്‍മ്മിച്ചു, 77 പുതിയ കോളേജുകള്‍ തുറന്നു. ഉത്തര്‍പ്രദേശിലുടനീളമുള്ള 1.40 ലക്ഷം കോളേജുകള്‍ യോഗി സര്‍ക്കാര്‍ പുനര്‍നിര്‍മ്മിക്കുകയും പുനര്‍വികസിപ്പിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.ഇതേപോലെയുള്ളവരെയാണ് രാജ്യത്തിന് ആവശ്യമെന്നും പ്രധാനമന്ത്രി ആകാൻ പോലും യോഗ്യത ഉള്ളയാളാണ് യോഗി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Read More »
  • Kerala

    തൊടുപുഴയിൽ കാലപ്പഴക്കം ചെന്ന് ദ്രവിച്ച ഗസ് സിലിണ്ടർ വിതരണം ചെയ്തതായി പരാതി, സിലിണ്ടർ മാറ്റി നല്കാനും ഏജൻസി തയ്യാറാകുന്നില്ല

    തൊടുപുഴയിൽ കാലപ്പഴക്കം ചെന്ന് ദ്രവിച്ച ഗസ് സിലിണ്ടർ വിതരണം ചെയ്തതായി പരാതി. ഒളമറ്റത്തു പ്രവർത്തിക്കുന്ന ഗസ് ഏജൻസി നൽകിയ സിലിണ്ടർ ആണ് സുരക്ഷാ ഭീഷണി ഉയർത്തുന്നത്.പഴക്കം ചെന്ന ഗസ് സിലിണ്ടർ മാറ്റി നൽകണമെന്ന ഉപഭോക്താവിന്റെ ആവശ്യം ഏജൻസി നിരസിക്കുകയും ചെയ്തു.1000 രൂപ മുടക്കി വാങ്ങിയ സിലിണ്ടർ ഇനി എന്ത് ചെയ്യും എന്നറിയാതെ വീഷമിക്കുകയാണ് മണക്കാട് സ്വദേശി.സിലിണ്ടർ എല്ലാവർഷവും കൃത്യമായി പെയിന്റ് അടിച്ചു വൃത്തിയാക്കണമെന്നതും ഏജൻസി പാലിച്ചിട്ടില്ല. വിതരണം ചെയ്യുന്നവർ സിലിണ്ടർ വാഹനങ്ങളിൽ നിന്ന് വലിച്ചെറിയുന്നത് നിത്യ കാഴ്ചയാണ്. ഇത് സിലിണ്ടറിന്റെ സുരക്ഷക്ക് ഭീഷിണിയാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

    Read More »
  • Kerala

    കെ​പി​സി​സി പു​നഃ​സം​ഘ​ട​ന ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ നി​ർ​ദേ​ശം, നടപടി ഡി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ പ​ട്ടി​ക​യ്ക്ക് അ​ന്തി​മ രൂ​പം നൽകാനുള്ള നീ​ക്ക​ങ്ങ​ൾക്കിടെ ,

    ഡി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ പ​ട്ടി​ക​യ്ക്ക് അ​ന്തി​മ രൂ​പം നൽകാനുള്ള നീ​ക്ക​ങ്ങ​ൾ ക്കിടെ കെ​പി​സി​സി പു​നഃ​സം​ഘ​ട​ന ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ നി​ർ​ദേ​ശം. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രീ​ഖ് അ​ൻ​വ​ർ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നോ​ടാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. നാ​ല് എം​പി​മാ​രു​ടെ പ​രാ​തി​ക​ളെത്തു​ട​ർ​ന്നാ​ണ് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ ന​ട​പ​ടി. എം​പി​മാ​രാ​യ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, ടി.​എ​ൻ. പ്ര​താ​പ​ൻ, ബെ​ന്നി ബ​ഹ​നാ​ൻ, എം.​കെ. രാ​ഘ​വ​ൻ എ​ന്നി​വ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പു​നഃ​സം​ഘ​ട​ന ച​ർ​ച്ച​ക​ളി​ൽ ത​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും കെ​പി​സി​സി, ഡി​സി​സി ഭാ​ര​വാ​ഹി​ത്വം അ​ന​ർ​ഹ​ർ​ക്കു ല​ഭി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് എം​പി​മാ​ർ ഉ​ന്ന​യി​ച്ച​ത്. സ​മ​വാ​യ നീ​ക്ക​ങ്ങ​ൾ ഒ​ന്നും പ​രി​ഗ​ണി​ക്കാ​തെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും പാ​ർ​ട്ടി പു​നഃ​സം​ഘ​ട​ന​യു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തി​നെ​തി​രേ നേ​ര​ത്തെ ഗ്രൂ​പ്പ് നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, പാ​ർ​ട്ടി പു​നഃ​സം​ഘ​ട​ന​യ്ക്കു​ള്ള എ​ല്ലാ അ​നു​മ​തി​യും ഹൈ​ക്ക​മാ​ൻ​ഡ് ന​ൽ‌​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. ഇ​ത് വ​ലി​യ വാ​ക് പോ​രി​നും ഇ​ട​യാ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ​യി​ലാ​ണ് ത​ങ്ങ​ളെ സ​ഹ​ക​രി​പ്പി​ച്ചി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി എം​പി​മാ​ർ ഹൈ​ക്ക​മാ​ൻ​ഡി​നെ സ​മീ​പി​ച്ച​ത്. പാ​ർ​ട്ടി​യി​ലെ ജം​ബോ ക​മ്മി​റ്റി​ക​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി…

    Read More »
  • Kerala

    കേരളം കണ്ട മികച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, ഏറ്റവും മോശം എകെ ആന്റണി; അഡീഷണല്‍ ചീഫ് സെക്രട്ടറിയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായിരുന്ന ടീക്കാറാം മീണ വിലയിരുത്തുന്നു

    കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായിരുന്ന ടീക്കാറാം മീണയുടെ പ്രശംസ. മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭരണകാര്യങ്ങളില്‍ ഉദ്യോഗസ്ഥരെ വിശ്വസിക്കുകയും സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്ന ശൈലിയാണ് പിണറായി വിജയൻ പിന്‍തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ഏറ്റവും മോശം മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് എ.കെ ആന്റണി എന്നാണ്  ടീക്കാറാം മീണ  അഭിപ്രായപ്പെട്ടത്. 35 വര്‍ഷത്തെ സേവനത്തിനുശേഷം ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുകയാണ് ടീക്കാറാം മീണ

    Read More »
  • Kerala

    5 മിനിറ്റില്‍ ഗ്യാസ് ട്രബിളിന് ആശ്വാസം

    ഗ്യാസ് ട്രബിള്‍ പലരേയും അലട്ടുന്ന ഒന്നാണ്.ചിലര്‍ക്കിത് സന്തതസഹചാരിയായി കൂടെയുള്ള ഒരു പ്രശ്‌നം കൂടിയാണ്. ചിലര്‍ക്ക് ചില പ്രത്യേക ഭക്ഷണം കഴിച്ചാല്‍, ചിലര്‍ക്ക് ഏതു ഭക്ഷണം കഴിച്ചാലും ഈ പ്രശ്‌നമുണ്ടാകും. ചിലര്‍ക്കാകട്ടെ, ഒന്നും കഴിയ്ക്കാതെയും ഈ പ്രശ്‌നമുണ്ടാകും.നിസാരമായി കണ്ടാലും പലര്‍ക്കും ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണിത്. ഗ്യാസിന്റെ കാതലായ കാരണം കുടല്‍ ആരോഗ്യം ദോഷകരമാണെന്നതു തന്നെയാണ് . ചില തരം ഭക്ഷണം, വ്യായാമക്കുറവ്, കുടല്‍ സംബന്ധമായ ചില രോഗങ്ങള്‍ എന്നിവയെല്ലാം തന്നെ ഈ പ്രശ്‌നത്തിന് കാരണമാകാറുണ്ട്. ഇതിനായി സ്ഥിരം അന്റാസിഡുകള്‍ ഉപയോഗിയ്ക്കുന്നത് അത്ര നല്ല ശീലമല്ല. പിന്നീട് ഇതില്ലാതെ പറ്റില്ലെന്ന അവസ്ഥ വരും. ഇതു വരുത്തി വയ്ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ മറ്റു പലതുമായി മാറും. ഗ്യാസ് കാരണം വയര്‍ വീര്‍ക്കുന്ന അവസ്ഥയും മനംപിരട്ടലുമെല്ലാം പലര്‍ക്കുമുണ്ടാകാറുണ്ട്. ഇതിന് പരിഹാരമായി ചെയ്യാവുന്ന നാടന്‍ വൈദ്യങ്ങളുണ്ട്.ഇത്തരത്തില്‍ ഒന്നിനെ കുറിച്ചറിയൂ.ഇതിനു വേണ്ടത് പ്രധാനമായും അയമോദകമാണ്. അയമോദകത്തെ പരിചയപ്പെടാം അജ്വെയ്ന്‍ എന്നാണ് ഇതിന്റ മറ്റൊരു പേര്. ചെറിയ മസാലയായ ഇതിന് തീക്ഷ്ണമായ…

    Read More »
  • Kerala

    ഒന്നാം ക്ലാസിൽ ചേരണമെങ്കിൽ ആറ് വയസ് പൂർത്തിയാകണം

    തിരുവനന്തപുരം: 6 വയസ് തികയാത്ത കുട്ടികള്‍ക്ക് പുതിയ അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസില്‍ ചേരാനാകില്ല.2020ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരമാണിത്.സംസ്ഥാനത്തെ സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്കൂളുകളിലും പ്രായ വ്യവസ്ഥ നിര്‍ബന്ധമാകും.കേന്ദ്രീയ വിദ്യാലയങ്ങള്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് എന്നത് നിര്‍ബന്ധമാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ നിലവില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്ന വ്യവസ്ഥയുണ്ട്.എങ്കിലും 5 വയസ്സ് കഴിഞ്ഞവരെയും പ്രവേശിപ്പിക്കാറുണ്ട്. എന്നാല്‍ കേന്ദ്ര നയം നടപ്പാക്കാന്‍ കേരളം തയ്യാറെടുപ്പ് തുടങ്ങിയതോടെ ഈ ഇളവു ഇനി നല്‍കില്ല.

    Read More »
  • Kerala

    ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ, ഇരുപത് ദിവസം പ്രായമായ കുഞ്ഞ് അവശനിലയിലും

    നെയ്യാറ്റിന്‍കരയിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിന്‍കര മണലുവിള വലിയവിളയില്‍ ഏദന്‍ നിവാസില്‍ വാടകയ്ക്ക് താമസിക്കുന്ന ഷിജു സ്റ്റീഫന്‍(45), ഭാര്യ പ്രമീള(37) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപവാസിയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ ഇരുവരുടെയും മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ദാമ്പതികൾക്ക് ഇരുപത് ദിവസം പ്രായമായ കുഞ്ഞുണ്ട്. പൊലീസ് എത്തുമ്പോള്‍ കുഞ്ഞ് അവശനിലയിലായിരുന്നു. കുഞ്ഞിനെ ആദ്യം നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്.എ.ടി ആശുപത്രിയിലേക്കും മാറ്റി. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ഷിജു സ്റ്റീഫന്‍റെയും പ്രമീളയുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സാമ്പത്തികബാധ്യത കാരണം ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ക്വാറി തൊഴിലാളിയാണ് ഷിജു സ്റ്റീഫന്‍. ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. (Toll free helpline number:…

    Read More »
  • Kerala

    ഒടുവിൽ രക്ഷപ്പെടാനായി ഇന്ത്യൻ പതാക ഉയർത്തി യുക്രൈനിൽ കുടുങ്ങിയ പാകിസ്താൻ വിദ്യാർത്ഥികൾ

    സുഹൃത്ത് രാജ്യമായ ഇന്ത്യക്ക് റഷ്യ നൽകിയ ഉപദേശമായിരുന്നു ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കുന്ന വാഹനത്തിന് മുന്നിൽ ദേശീയ പതാക കെട്ടണമെന്നത്.അറിയാതെ പോലും തങ്ങളുടെ ആക്രമണത്തിൽ പെടാതിരിക്കാൻ വേണ്ടിയായിരുന്നു അത്.അല്ലെങ്കിൽ തിരിച്ചറിയാൻ വേണ്ടി. ഇപ്പോഴിതാ മറ്റു വഴികളില്ലാതെ ഇന്ത്യൻ പതാക ഉയർത്തി യുക്രൈനിൽ കുടുങ്ങിയ പാകിസ്താൻ വിദ്യാർത്ഥികളും. യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുന്ന പാക് വിദ്യാർത്ഥികളെ ശ്രദ്ധിക്കാത്തതിന് പാകിസ്താനിലെ ഇമ്രാൻ ഖാൻ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉയരുന്നതിനിടയ്‌ക്കാണ് വിദ്യാർത്ഥികൾ ഇന്ത്യൻ പതാക ഉയർത്തിയത്.തങ്ങളുടെ വാഹനത്തിൽ ദേശീയ പതാക പ്രദർശിപ്പിച്ചാൽ ഇന്ത്യക്കാരെ ഉപദ്രവിക്കില്ലെന്ന് റഷ്യക്കാർ ഉറപ്പുനൽകിയതോടെയാണ് പാക് വിദ്യാർത്ഥികൾ ഇത് പിന്തുടരുന്നത്. യുക്രൈനിൽ കുടുങ്ങിയ പാക് വിദ്യാർത്ഥികൾ രക്ഷപ്പെടാനായി ഇന്ത്യൻ പതാക ഉപയോഗിക്കുകയും ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന വിഡിയോ വൈറലായിരുന്നു. യുക്രൈനിൽ നിന്ന് സുരക്ഷിതമായ കടന്നുപോകാൻ ഇന്ത്യൻ പതാക ഉപയോഗിക്കാൻ നിർബന്ധിതരാകുന്നതെങ്ങനെയെന്ന് വിദ്യാർത്ഥികളിൽ ഒരാൾ വ്യക്തമായി പറയുന്നതും വിഡിയോയിൽ കേൾക്കാം. ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള തങ്ങളുടെ രാജ്യം തങ്ങൾക്കെതിരെ തിരിഞ്ഞതോടെയാണ് ഇത് ചെയ്യേണ്ടി…

    Read More »
Back to top button
error: